കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാ പിതാ ഗുരു ദൈവം... ഗുരുക്കന്മാർക്കായി ഒരു ദിവസം: പല രാജ്യങ്ങൾ പല ദിനങ്ങൾ.. ഇന്ത്യയിൽ ഇന്നാണത്!!

  • By Desk
Google Oneindia Malayalam News

അറിവിന്റെ അദ്ധ്യാക്ഷരങ്ങളുടെ മധുരം പകര്‍ന്നു തരുന്ന ഗുരുക്കന്മ്മാര്‍ക്കായി ഒരു ദിനം, ഇന്ന് അധ്യാപകദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. വാക്കും കര്‍മ്മവുംകൊണ്ട് അജ്ഞതയെ അകറ്റുന്ന എല്ലാവരും അധ്യാപകരാണ്. അവരുടെ എല്ലാം ഓര്‍മ്മകളിലൂടെയാണ് ഓരോ അധ്യാപകദിനവും കടന്നു പോകുന്നത്.

മാതാ പിതാ ഗുരു..

മാതാ പിതാ ഗുരു..

മാതാവും പിതാവും കഴിഞ്ഞ പിന്നെ ഗുരുവാണ് എല്ലാമെന്നാണ് നമ്മുടെ ഇന്ത്യന്‍ സംസ്കാരം നമ്മളെ പഠിപ്പിച്ചിരിക്കുന്നത് തന്നെ. അത്കൊണ്ട് തന്നെ മനസ് കൊണ്ടെങ്കിലും നമ്മുക്ക് അറിവ് പകര്‍ന്നു നല്‍കിയ എല്ലാ അധ്യാപകര്‍ക്കുമുള്ള അശ്രുപൂജ കൂടിയാണ് അധ്യാപകദിനം. ഡോ.എസ്. രാധാകൃഷ്ണന്‍ രാഷ്ട്രപതി ആയിയിരിക്കെ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായിയെത്തിയ സുഹൃത്തുക്കളോട്, പിറന്നാള്‍ ആഘാഷിക്കുന്നതിന് പകരം ആ ദിവസം അധ്യാപക ദിനമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് സെപ്റ്റംബര്‍ 5 അധ്യാപകദിനമായി മാറിയത്.

എന്തിനാണ് ഈ ദിനം?

എന്തിനാണ് ഈ ദിനം?

ഇന്ന് നമ്മള്‍ എന്തൊക്കെയാണോ അതൊക്കെ ആയിത്തീരാന്‍ നമ്മെ സഹായിച്ചത് നമ്മുടെ അധ്യാപകര്‍ കൂടിയാണ്. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപകദിനത്തിലാണ്.

യുനെസ്കോയുടെ അധ്യാപക ദിനം

യുനെസ്കോയുടെ അധ്യാപക ദിനം

ഒക്ടോബര്‍ അഞ്ചിനാണ് ലോകം മുഴുവന്‍ യുനെസ്കോ അധ്യാപക ദിനം ആഘോഷിക്കുന്നത്. പുതു തലമുറയെ അധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുന്‍രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിന സ്മരണയിലാണ് സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത് എന്ന് മാത്രം.

 യുനെസ്കോയുടെ അധ്യാപക ദിനം

യുനെസ്കോയുടെ അധ്യാപക ദിനം

ഒക്ടോബര്‍ അഞ്ചിനാണ് ലോകം മുഴുവന്‍ യുനെസ്കോ അധ്യാപക ദിനം ആഘോഷിക്കുന്നത്. പുതു തലമുറയെ അധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുന്‍രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിന സ്മരണയിലാണ് സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത് എന്ന് മാത്രം. പല

പല രാജ്യങ്ങൾ പല ദിനങ്ങൾ

പല രാജ്യങ്ങൾ പല ദിനങ്ങൾ

രാജ്യങ്ങളിലും ഇങ്ങനെ പല നാളുകളിലാണ്‌ അധ്യാപകദിനം ആചരിക്കുന്നത്. എന്നാല്‍ അധ്യാപകദിനം നിരോധിച്ച രാജ്യങ്ങള്‍ കൂടി ഉണ്ടെന്നു അറിയാമോ ? അത് ചൈനയാണ്. ചൈനയിൽ 1951-ല്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഈ ആഘോഷം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്ക, അര്‍ജന്‍റീന, തായ്ലാന്ഡ്, ഒമാന്‍,സുറിയ,ഈജിപ്ത്, ലിബിയ, ഖത്തര്‍, യമന്‍, ടുണീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അധ്യാപക ദിനം വിപുലമായി ആഘോഷിക്കാറുണ്ട്.

English summary
Teachers day special story: What is teachers day and why is it important.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X