കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്തിനെതിരെയുള്ള ആരോപണങ്ങളും അനാഥാലയ വിവാദവും

Google Oneindia Malayalam News

മാധ്യമ പ്രവര്‍ത്തകനായ ബൈജു ജോണ്‍ ആണ് ഐജി എസ് ശ്രീജിത്തിനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അദ്ദേഹത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പരാതികളില്‍ ഒന്നില്‍ പോലും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം.

എംഎസ്പി കമാണ്ടന്റ് ആയിരിക്കെ പോലീസുകാരുടെ ആശ്രിതര്‍ക്കുള്ള ബിഎഡ് സീറ്റുകള്‍ അനുവദിച്ചതില്‍ കൃത്രിമം കാണിച്ചു എന്നതായിരുന്നു ഒരുപാരാതി. കോട്ടയത്ത് എസ്പി ആയിരിക്കെ ചങ്ങനാശേരി സ്വദേശിയെ അറസ്റ്റ് ചെയ്ത് കുവൈത്തിലേയ്ക്ക് കൊണ്ടുപോയതാണ് രണ്ടാമത്തെ സംഭവം.

S Sreejith

എറണാകുളത്ത് ഭൂമി തട്ടിപ്പിന് ശ്രമിച്ചുവെന്നും തിരുവല്ല സ്വദേശിയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും,കോഴിക്കോട് സ്വദേശിയുടെ കുടകിലെ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ശ്രീജിത്തിനെതിരെ പരാതികളുണ്ടായിരുന്നു.

എന്നാല്‍ ഈ പരാതികളെല്ലാം തള്ളിയതിന് ശേഷം മാത്രമാണ് അദ്ദേഹത്തിന് ഐജിയായി 2015 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രൊമോഷന്‍ നല്‍കിയത്. എങ്കില്‍ പോലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് എസ് ശ്രീജിത്ത് പ്രൊമോഷനുകള്‍ നേടിയെടുത്തതെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

കേസുകളിൽ നടപടി എടുക്കുന്ന ഉദ്യോഗസ്തരെ സ്വകാര്യ അന്യായം നൽകി തകർക്കാൻ ശ്രമിക്കുന്ന മാഫിയ രംഗത്ത്.ആടിനെ പട്ടിയാക്കി, പട്ട...

Posted by Sreejith IPS Fans onSunday, 9 August 2015

ഈ സാഹചര്യത്തിലാണ് അനാഥാലയ വിവാദത്തെ കുറിച്ച് കൂടി ഓര്‍ക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യങ്ങളെ ചെറുത്തുകൊണ്ടായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എസ് ശ്രീജിത്ത് മുന്നോട്ട് പോയത്. സര്‍ക്കാരിനേയും ഒരു ഘടകകക്ഷിയേയും ഏറെ പ്രതിസന്ധിയിലാക്കിയ ഒരു ഉദ്യോഗസ്ഥനെ ഏതെങ്കിലും സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം വെറുതേ തള്ളി പ്രൊമോഷന്‍ നല്‍കുമോ എന്ന കാര്യം കൂടി പരിശോധിയ്ക്കപ്പെടേണ്ടതാണ്.

എസ് ശ്രീജിത്തിനെതിരെ ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കുന്നു എന്നൊരു ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ നമ്പര്‍ വണ്‍ പത്രങ്ങളും ഇക്കാര്യത്തില്‍ ഒരു പിടി മുന്നില്‍ തന്നെ ആണെന്നതാണ് സത്യം.

വാര്‍ത്തകളും ആരോപണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടത് തന്നെയാണ്. അതില്‍ തര്‍ക്കമൊന്നും ഇല്ല. ശ്രീജിത്ത് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിന് ശിക്ഷ ലഭിയ്ക്കുക തന്നെ വേണം. എന്നാല്‍ ഗൂഢാലോചനകളുടെ ഭാഗമായുള്ള തേജോവധമെന്ന് ആരോപിയ്ക്കപ്പെടാനിടയുള്ള കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്താതിരുന്നാല്‍ അത് നീതീകരിയ്ക്കാവുന്നതല്ല എന്ന് മാത്രം.

English summary
A fake news is spreading about IG S Sreejith on online media saying that Central Vigilance Commission asked home department to take necessary action against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X