കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാവിമാനങ്ങള്‍ തകര്‍ത്തതിന്റെ ചരിത്രം ഇങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം എംഎച്ച്17 ആരെങ്കിലും തകര്‍ത്തതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ വിമാനം ആക്രമിച്ചിട്ടതു തന്നെയാകാനാണ് സാധ്യത. ചരിത്രം നമ്മളോട് പറയുന്നതും അത് തന്നെയാണ്.

അടുത്ത ദിവസങ്ങളില്‍ ഉക്രൈന്റെ രണ്ട് ജെറ്റുകള്‍ തകര്‍ത്തതായി റഷ്യന്‍ അനുകൂല വിമതര്‍ അവകാശപ്പെട്ടിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വിമതര്‍ക്ക് ആയുധവും സാമ്പത്തിക സഹായവും നല്‍കുന്ന റഷ്യക്ക് ഈ ദുരന്തത്തിന്റെ രക്തക്കറയില്‍ നിന്ന് രക്ഷപ്പെടാനാകില്ല.

മുമ്പ് അമേരിക്കയും റഷ്യയും ഒക്കെ ഇത്തരത്തില്‍ യാത്രാവിനമാനങ്ങള്‍ വെടിവച്ചിട്ടുണ്ട്. നൂറ് കണക്കിന് ജീവനുകള്‍ അപഹരിച്ചിട്ടുമുണ്ട്. സൈന്യത്തിന്റെ ന്യായങ്ങള്‍ മാത്രമായിരുന്നു എന്നും ബാക്കിയായത്. യാത്രാ വിമാനങ്ങള്‍ വെടിവച്ചിട്ട ചരിത്രം നോക്കാം...

മലേഷ്യന്‍ വിമാനം

മലേഷ്യന്‍ വിമാനം

എംഎച്ച്17 എന്ന മലേഷ്യന്‍ യാത്രാവിമാനം വെടിവച്ചിട്ടതാണോ എന്ന് വ്യക്തമല്ലെങ്കിലും സാഹചര്യത്തെളിവുകള്‍ നല്‍കുന്നത് അത്തരം സൂചനകള്‍ തന്നെയാണ്. ഉക്രൈന്‍ സര്‍ക്കാരോ, ഉക്രൈന്‍ വിമതരോ... അത് മാത്രമാണ് സംശയം.

സൈബീരിയന്‍ വിമാനം

സൈബീരിയന്‍ വിമാനം

2001 ല്‍ ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് പറന്നുയര്‍ന്ന സൈബിരിയന്‍ എയര്‍ലൈന്‍സിന്റെ വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണു. ഉക്രൈന്‍ ആയിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടത് 78 യാത്രക്കാര്‍.

ശ്രീലങ്കന്‍ വിമാനം

ശ്രീലങ്കന്‍ വിമാനം

ശ്രീലങ്കയിലെ ആഭ്യന്തര സര്‍വ്വീസിനിടെ ഒരു വിമാനം കാണാതായത് 1998 ല്‍. 48 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 2012 ലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയത്. തമിഴ് പുലികളായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഇറാന്റെ വിമാനം

ഇറാന്റെ വിമാനം

1988 ല്‍ ഇറാന്റെ യാത്രാവിമാനം അമേരിക്കന്‍ നാവിക സേന വെടിവച്ചിട്ടു. ഇറാനില്‍ നിന്ന് ദുബായിലേക്ക് 300 യാത്രക്കാരുമായി പറക്കുകയായിരുന്നു ആ വിമാനം. എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടു. അമേരിക്കയുടെ തെറ്റിദ്ധാരണയായിരുന്നു കാരണം.

ഇറാന്റെ പ്രത്യാക്രമണം

ഇറാന്റെ പ്രത്യാക്രമണം

ഒന്നമുറിയാത്ത 300 യാത്രക്കാരെ അമേരിക്കന്‍ സൈന്യം വധിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷം പാന്‍ ആമിന്റെ ജംബോ ജറ്റ് ബോംബ് വച്ച് തകര്‍ത്തു. പിന്നില്‍ ഇറാനാണെന്നാണ് ആരോപണം. കൊല്ലപ്പെട്ടത് 270 യാത്രക്കാര്‍.

കൊറിയന്‍ വിമാനം

കൊറിയന്‍ വിമാനം

1983 ല്‍ ഒരു കൊറിയന്‍ വിമാനവും ഇത്തരത്തില്‍ വെടിവച്ചിടപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തന്ത്രപ്രധാന സൈനിക മേഖലക്ക് മുകളിലൂടെയായിരുന്നു വിമാനം പറന്നിരുന്നത്. എന്നാല്‍ പൈലറ്റിന് ഇക്കാര്യം അറിയില്ലായിരുന്നു. സോവിയറ്റ് സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയില്ല. അവര്‍ വെടിവച്ചിട്ടു. കൊല്ലപ്പെട്ടത് 269 മനുഷ്യര്‍.

ഇറ്റാലിയന്‍ വിമാനം

ഇറ്റാലിയന്‍ വിമാനം

1980 ല്‍ ഇറ്റലിയിലെ സിസിലിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ടൈറേനിയന്‍ കടലില്‍ നിന്നാണ്. കൊല്ലപ്പെട്ടത് 81 പേര്‍. നാറ്റോയും ലിബിയന്‍ വിമതരും തമ്മിലുള്ള പോരിനിടെ ആക്രമിക്കപ്പെട്ടതെന്ന് നിഗമനം.

ലിബിയന്‍ വിമാനം

ലിബിയന്‍ വിമാനം

കെയ്റോയില്‍ നിന്ന് ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പുറപ്പെട്ട ലിബിയന്‍ വിമാനം തകര്‍ന്ന് വീണത് 1973 ല്‍.ഈജിപ്ഷ്യന്‍ മിഗ് വിമാനമെന്ന് തെറ്റിദ്ധരിച്ച് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ മിസൈലുപയോഗിച്ച് തകര്‍ക്കുകയായിരുന്നു.113 യാത്രക്കാരില്‍ അഞ്ച് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

വിയന്നയില്‍ നിന്നുള്ള വിമാനം

വിയന്നയില്‍ നിന്നുള്ള വിമാനം

1955 ല്‍ വിയന്നയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന എല്‍ അല്‍ 402 വിമാനം ബള്‍ഗേറിയന്‍ വ്യോമാതിര്‍ത്തിയില്‍വച്ച് തകര്‍ന്നുവീണു. കൊല്ലപ്പെട്ടത് 58 പേര്‍. ബള്‍ഗേറിയന്‍ പോരാളികളായിരുന്നു ആക്രമണത്തിന് പിന്നില്‍.

English summary
The terrible history of passenger planes getting shot out of the sky.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X