കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമില്‍ സ്വവര്‍ഗരതി അനുവദനീയമോ? തീര്‍ച്ചയായും അതെ, ഖുറാനും പറയുന്നുണ്ട്!

  • By Muralidharan
Google Oneindia Malayalam News

ഇസ്ലാം മതം സ്വവര്‍ഗരതിയെ അംഗീകരിക്കുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അംഗീകരിക്കുന്നു എന്നായിരുന്നു ദായീ അബ്ദുള്ളയുടെ മറുപടി. സ്ത്രീകളോട് താല്‍പര്യമില്ലാത്ത പുരുഷന്മാരെ പറ്റി ഖുറാന്‍ പറയുന്നുണ്ട്. നിങ്ങളില്‍ വിവാഹിതരല്ലാത്തവരെ വിവാഹം ചെയ്യൂ എന്നാണ് ഖുറാന്‍ പറയുന്നത്. അത് സ്ത്രീകളോ പുരുഷന്മാരോ ആകാം. വിവാഹത്തിന് ആണോ പെണ്ണോ എന്ന് ഖുറാന്‍ എടുത്തുപറയുന്നില്ല.

സൗദി അറേബ്യയിലെ തന്റെ ഗവേഷണ കാലത്ത്, ഖുറാനില്‍ സ്വവര്‍ഗരതിക്ക് അനുകൂലമായ തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നാണ് അബ്ദുള്ളപറയുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് കൂടുതലും തെറ്റായ വ്യാഖ്യാനങ്ങളാണ്. ഗള്‍ഫില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഒഴുകുന്ന എണ്ണപ്പണം, ഇസ്ലാമിന്റെ യാഥാസ്ഥിക വ്യാഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

gay-1

ഇസ്ലാമിന്റെ ചരിത്രപരമായ പ്രാധാന്യത്തിന് പകരം അതിനെ ഒരു മിത്താക്കി നിര്‍ത്തുകയാണ് ഈ വ്യാഖ്യാനം ചമയ്ക്കുന്നവര്‍ ചെയ്യുന്നത്. ഏത് കാലഘട്ടത്തിലുമുള്ള മനുഷ്യരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കരുത്ത് ഖുറാനുണ്ട് എന്നതാണ് അതിന്റെ സൗന്ദര്യം. ഖുറാന് കാലാനുസൃതമായ വ്യാഖ്യാനങ്ങളാണ് വരേണ്ടത്. മതതേര രാജ്യങ്ങളിലാണ് ഇസ്ലാമായി ജീവിക്കാന്‍ സൗകര്യം എന്നാണ് പല പണ്ഡിതരും പറയുന്നത്. താനതിനോട് യോജിക്കുകയാണ്.

English summary
There are 8 openly gay imams in the world: Daayiee Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X