കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2013; ഫേസ് ബുക്കിലെ ടോപ്പ് 5 ചര്‍ച്ചകള്‍

  • By Meera Balan
Google Oneindia Malayalam News

2013 ല്‍ ഇന്ത്യ ഫേസ് ബുക്കില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ എന്തായിരുന്നുവെന്ന് അറിയാമോ. മോഡി മുതല്‍ ഐഫോണ്‍ 5എസ് വരെയുള്ള വിഷയങ്ങള്‍ ഫേസ് ബുക്കില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇതേ സമയം ലോകം ഫേസ്ബുക്കില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് പോപ് ഫ്രാന്‍സിനെപ്പറ്റിയായിരുന്നു.

രണ്ടാമതായി തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സജീവ ചര്‍ച്ചകളായിരുന്നു നടന്നത്. തെരഞ്ഞെടുപ്പ് ഫേസ് ബുക്കില്‍ ചര്‍ച്ചയാവാന്‍ കാരണം ഇന്ത്യ തന്നെയാണ്. ലോകത്ത് ഫേസ് ബുക്ക് ഉപഭോക്താക്കളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമല്ലേ ഇന്ത്യയ്ക്ക് .

ബ്രിട്ടന്റെ അനന്തരാവകാശിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ മൂന്നാം സ്ഥാനത്തെത്തി. ഇതാ ഇന്ത്യ ഫേസ്ബുക്കില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട് വിഷയങ്ങള്‍ എന്തൊക്കെയായിരുന്നെന്ന് കാണാം.

നരേന്ദ്രമോഡി

നരേന്ദ്രമോഡി

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി തന്നെയാണ് 2013 ല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത്. മോഡി അനുകൂലികളും, മോഡി വിരോധികളും ചേര്‍ന്ന് ഫേസ് ബുക്കിലും മോഡിയെ താരമാക്കി. എന്തായാലും ഇന്ത്യ 2013 ല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് നരേന്ദ്ര മോഡിയെപ്പറ്റിയായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ദൈവത്തിന്റെ പടിയിറങ്ങല്‍ നടന്ന വര്‍ഷമായിരുന്നു 2013. മോഡി കഴിഞ്ഞാല്‍ ഏറ്റവും അധികം ഫേസ് ബുക്ക് ചര്‍ച്ച ചെയ്തത് സച്ചിനെപ്പറ്റിയായിരുന്നു.ഫേസ് ബുക്ക് ചര്‍ച്ചയില്‍ രണ്ടാം സ്ഥാനമാണ് സച്ചിന്.

 ഐഫോണ്‍

ഐഫോണ്‍

പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഐഫോണ്‍ 5എസ്. 2013 ല്‍ ഐഫോണിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്കില്‍ സജീവമായിരുന്നു.

രഘുറാം രാജന്‍

രഘുറാം രാജന്‍

ഇന്ത്യ ഫേസ്ബുക്കില്‍ നാലാമതായി ചര്‍ച്ച ചെയ്തത് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെപ്പറ്റിയായിരുന്നു.

ചൊവ്വാദൗത്യം

ചൊവ്വാദൗത്യം

ഇന്ത്യയുടെ ചൊവ്വാ ദൗത്യമാണ് അഞ്ചാം സ്ഥാനത്ത്. ചൊവ്വാ ദൗത്യ പേടകം മംഗള്‍യാനെപ്പറ്റി ചൂടേറിയ ചര്‍ച്ച തന്നെ ഫേസ്ബുക്കില്‍ നടന്നു.

English summary
As far as India is concerned, the most discussed topic on Facebook was BJP's Prime Ministerial candidate Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X