കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍സ് ഡേയില്‍ പ്രണയത്തിന് വേറിട്ട മുഖമാകട്ടെ

Google Oneindia Malayalam News

ജീവിതം തുടങ്ങുന്നത് തന്നെ പ്രണയത്തിലാണ്. പ്രണയം ദമ്പതികൾക്കിടയിൽ ഉള്ളത് മാത്രമാണ് എന്നതാണ് ഇതിലെ ഏറ്റവും വലിയ തെറ്റിദ്ധാരണ. പ്രണയം അതിനും ഉപരിയാണ്. പ്രണയം പ്രകൃതിക്ക് വേണ്ടി,അതിനേക്കാൾ ഉപരി മൃഗങ്ങൾ,മരങ്ങൾ,കുട്ടികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും ഉള്ളതാണ്.ഇത് ഓരോ ജീവജാലങ്ങളെയും ജീവിക്കാനും ആഘോഷിക്കാനും പ്രേരിപ്പിക്കുന്ന ഘടകം കൂടിയാണ്.അതിനാൽ പ്രണയവും പ്രണയദിനങ്ങളുടെ ആഘോഷങ്ങളും ദമ്പതികൾക്കിടയിലാണ് ആഘോഷിക്കുന്നത് എന്നത് തികച്ചും സത്യമല്ല.

കഴിഞ്ഞ വാലന്റൈൻസ് ദിനം സീമയ്ക്ക് വളരെ മനോഹര ദിനങ്ങളായിരുന്നു.തന്റെ സുഹൃത്തിൽ നിന്നും കൈ നിറയെ സമ്മാനങ്ങൾ ലഭിച്ചു.കൂടാതെ ഒരു ഡയമണ്ട് മോതിരം നീട്ടി അവൻ അപ്രതീക്ഷിത എൻഗേജ്മെന്റും നടത്തി. എല്ലാം തികച്ചും അപ്രതീക്ഷിതമായതിനാൽ അവൾ മേഘങ്ങൾക്കിടയിൽ പറന്നു നടക്കുന്ന പോലെയുള്ള അനുഭവമായിരുന്നു.

mid-day-meal

വൈകുന്നേരം വീട്ടിലേക്കുള്ള വഴിയിൽ പുഞ്ചിരിച്ച മുഖത്തോടെ ഒരു തെരുവിലൂടെ നടക്കുമ്പോൾ ,പെട്ടെന്ന് ഒരു നിമിഷം ആ കാഴ്ച സീമയുടെ കണ്ണുകളിൽ ഉടക്കി.ഒരു കുഞ്ഞു തെരുവിന്റെ അറ്റത്തെ ചവറ്റുകുട്ടയിൽ ഭക്ഷണം തിരയുന്നു. ഭക്ഷണത്തിനോടുള്ള സ്നേഹത്തിനു മുന്നിൽ മറ്റെല്ലാ സന്തോഷവും സ്നേഹവും പറന്നു പോകുന്നതായി അവൾക്കു തോണി. അവളുടെ മുഖം വിളറി, കണ്ണുകൾ നിറഞ്ഞു.മനുഷ്യത്വമുള്ള ഏതൊരു മനുഷ്യനും ആ വികാരം ഉണ്ടാകും.നൂറു കണക്കിന് ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി.പങ്കാളിയോടുള്ള നമ്മുടെ അമിത സ്നേഹം ഇത്രയും ആവശ്യമാണോ ?എല്ലാവർക്കും ഈ വികാരമാണോ തോന്നുന്നത്?

നമുക്ക് സമൂഹത്തോടുള്ള സ്നേഹം എന്ന ഉത്തരവാദിത്വം ഇല്ലേ? ഒരു കുട്ടി ഭക്ഷണത്തിനായി ചവറു കുട്ടയിൽ തിരയുകയാണ്.നമ്മൾ മനുഷ്യർക്ക് ഇത്തിരി സ്നേഹം ഇവരോട് കാണിക്കാൻ പറ്റില്ലേ?അവർക്ക് ആവശ്യം ഭക്ഷണമാണ്.ഈ കുട്ടികൾക്ക് ഇത്തിരി കരുണയും സ്നേഹവും കൊടുക്കാൻ നമുക്ക് സാധിക്കുകയില്ലേ?

ഈ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാതെ ഇരുന്നിട്ടും അവളുടെ മനസ്സിൽ ഉടൻ ആ കുട്ടിക്ക് എന്തെങ്കിലും ഭക്ഷണം ലഭ്യമാക്കണം എന്ന് തോന്നി.രാജു എന്ന ആ കുട്ടിയെ എടുത്തു അവൾ അടുത്തുള്ള ഭക്ഷണശാലയിൽ പോയി.സംഭാഷണത്തിനിടയിൽ രാജുവിന്റെ മാതാപിതാക്കളും വന്നു.അടുത്തുള്ള ചേരിയിൽ താമസിക്കുന്ന രാജുവിന്റെ 3 സഹോദരിമാരും 2 സഹോദരന്മാരും ആ ദിവസം ഒന്നും കഴിച്ചിട്ടില്ല.രാജുവിനെയും കുടുംബത്തെയും സഹായിക്കാൻ സീമ തയ്യാറായി.അവൾ കുട്ടികളെ അടുത്തുള്ള സ്‌കൂളിൽ ചേർത്ത്.അവിടെ അന്നാമൃത പോഷക സമൃദ്ധമായ ഭക്ഷണം ഉച്ചയ്ക്ക് നൽകുന്നു.

രാജുവിനെപ്പോലെയുള്ള ധാരാളം കുട്ടികൾ ദാരിദ്ര്യത്തിന്റെ ചങ്ങലയിൽ കുരുങ്ങിക്കിടക്കുന്ന.ദിവസക്കൂലിക്ക് പണിയെടുത്താലും കുടുംബം പട്ടിണിയിൽ എന്ന അവസ്ഥ.ഭക്ഷണം ലഭിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അവർ കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നു.നാഷണൽ ചൈൽഡ് ലേബർ പ്രോജക്ടിന് കീഴിൽ ഈ കുട്ടികളെ ഉൾപ്പെടുത്തിയിരിക്കുന്നു.അന്നാമൃത ഇവർക്ക് ഉച്ചഭക്ഷണം നൽകുന്നു.പലർക്കും അത് ഒരു ദിവസത്തെ അമൃതമായ ഭക്ഷണമാണ്.

ഈ വാലന്റൈൻസ് ദിനം നമ്മളിൽ നിന്നും സ്നേഹം ആഗ്രഹിക്കുന്ന ഇത്തരം കുട്ടികൾക്കായി നൽകാം.ഇവർക്ക് ശുദ്ധ സ്നേഹം തിരിച്ചറിയാൻ കഴിയും.ഈ വാലന്റൈൻസ് ദിനത്തിൽ നമുക്ക് ഈ കുട്ടികൾക്കായി ഒരു പ്രതിജ്ഞ എടുക്കാം.നമ്മൾ ചക്രവാളത്തിന് അപ്പുറത്തേക്ക് ചിന്തിക്കണം.നമ്മളിലെ വാലന്റൈനെ കാത്തിരിക്കുന്ന ഈ കുട്ടികൾക്കായി നമുക്ക് ചിന്തിക്കാം.

സത്യത്തിൽ എല്ലാ ദിവസവും നാം ഇത്തരത്തിലുള്ളവരെ കാണുന്നു.നമുക്ക് ചെയ്യാൻ കഴിയുന്നത് കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഓർഗനൈസേഷനുകൾക്ക് എന്തെങ്കിലും സംഭാവന ചെയ്യുക എന്നതാണ്. അന്നാമൃത അത്തരത്തിലൊരു സംഘടനയാണ്. വിദ്യാഭ്യാസത്തിനായി ഇവർ ധാരാളം ഭക്ഷണം നൽകുന്നു.അങ്ങനെ ധാരാളം കുട്ടികളെ സ്‌കൂളിൽ എത്തിച്ചു അവർക്ക് വിദ്യാഭ്യാസം നൽകുന്നു.ഇന്ത്യയിൽ പട്ടിണിയും നിരക്ഷരതയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അവർ പ്രവർത്തിക്കുന്നു.അതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം അവർ നൽകുന്നു.

ആരോഗ്യകരമായ ഭക്ഷണത്തിനായി കുട്ടികൾ സ്‌കൂളിൽ വരുകയും അവർക്ക് പഠിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.അങ്ങനെ നമ്മുടെ രാജ്യത്തിന് നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ സാധിക്കുന്നു.ഇവർ കൂടുതലായി സ്‌കൂളിൽ ചേരുകയും ക്‌ളാസിൽ ഹാജരും മികച്ച പ്രകടനവും കാഴ്ചവയ്ക്കുകയും ചെയ്യുന്നു. നിങ്ങൾ സംഭാവന ചെയ്യുന്ന ഓരോ രൂപയും രാജുവിനെപ്പോലുള്ള കുട്ടികളുടെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്നു. ഈ വാലന്റൈൻസ് ദിനത്തിൽ നമുക്ക് സീമയെപ്പോലെയാകാൻ പ്രതിജ്ഞ ചെയ്യാം.സ്വയം പ്രചോദിതരാകുകയും ആവശ്യം ഉള്ളവർക്കായി സ്നേഹം കൊടുക്കുകയും ചെയ്യാം.അങ്ങനെ ഈ ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കാൻ നമുക്ക് കഴിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X