കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ നൃത്തച്ചുവടുകള്‍ കണ്ടിട്ടുണ്ടോ? അതും മുത്തശ്ശിക്കൊപ്പം!! കൈയ്യടിച്ച് ലോകം, വീഡിയോ

Google Oneindia Malayalam News

നെയ്‌റോബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് ശരിയാണോ? മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നത് ഔചിത്യമാണോ തുടങ്ങി ഒട്ടേറെ ചര്‍ച്ചകളിലാണ് നാം. ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ പല ചൂടേറിയ ചര്‍ച്ചകളും നടക്കുന്നു.

Xobama

എന്നാല്‍ ആഫ്രിക്കയില്‍ ചര്‍ച്ചയായത് ഒരു വീഡിയോ ആണ്. അധികം വൈകാതെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ വീഡിയോ വൈറലാകുകയും ചെയ്തു. സംഭവം മറ്റൊന്നുമല്ല, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നൃത്തമാണ്. അദ്ദേഹം കെനിയയിലെ തന്റെ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. മുത്തശ്ശിക്കൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വര്‍ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കയിലെ സമര നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം അടുത്തിടെയാണ് ലോകം ആഘോഷിച്ചത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഓരു ചടങ്ങില്‍ മണ്ടേലയെ കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ കെനിയില്‍ പോയതായിരുന്നു ഒബാമ. അപ്പോഴാണ് അദ്ദേഹം തന്റെ ബന്ധുക്കളെയും കണ്ടത്.

16കാരിയെ വലിച്ചിഴച്ച് പീഡിപ്പിക്കുന്നു; വീഡിയോ പ്രചരിപ്പിച്ചു!! ദൃശ്യങ്ങളില്‍ മൂന്ന് പേര്‍16കാരിയെ വലിച്ചിഴച്ച് പീഡിപ്പിക്കുന്നു; വീഡിയോ പ്രചരിപ്പിച്ചു!! ദൃശ്യങ്ങളില്‍ മൂന്ന് പേര്‍

തന്റെ അര്‍ധ സഹോദരി ഡോ. ഓമ ഒബാമ തുടങ്ങിയ കായിക കേന്ദ്രവും ഒബാമ സന്ദര്‍ശിച്ചു. വേദിയില്‍ ഗാനം തുടങ്ങുമ്പോള്‍ സദസില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. ഗാനം തുടങ്ങി അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഓമ നൃത്തം തുടങ്ങി. താളം പിടിച്ചിരുന്ന ഒബാമ തൊട്ടുപിന്നാലെ എഴുന്നേറ്റ് നൃത്തം തുടങ്ങി. ശേഷം 96കാരിയായ മുത്തശ്ശി സാറയും ഒപ്പം ചേര്‍ന്നു. കുറച്ചുനേരം അവിടെ നടന്ന നൃത്തത്തിന്റെ വീഡിയോ ആണ് വൈറലായത്.

വീഡിയോ കണ്ട മിക്കയാളുകളും ഒബാമയെ വാനോളം പുകഴ്ത്തി. പ്രസിഡന്റായിരുന്ന വേളയില്‍ ഒബാമ നടപ്പാക്കിയ പദ്ധതികള്‍ പലരും അനുസ്മരിച്ചു. ഒബാമ പ്രസിഡന്റ് പദവി ഒഴിഞ്ഞത് അമേരിക്കക്കാര്‍ക്ക് നഷ്ടമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

English summary
This viral video of Barack Obama dancing with granny in Kenya is enough to make you happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X