കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...

Google Oneindia Malayalam News

മുന്നണി മാറി ചരിത്രം സൃഷ്ടിച്ചവരും വന്‍ ദുരന്തത്തിന് കീഴ്‌പ്പെട്ടവരും രാഷ്ട്രീയ ചരിത്രത്തില്‍ പരതിയാല്‍ ഒരുപാടുണ്ടാകും. എന്‍സിപിയും ഇടതുമുന്നണിയും വിട്ട് യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പന്റെ വിധി എന്താകും എന്നാണ് കേരളം ഇപ്പോഴേ ചര്‍ച്ച ചെയ്ത് തുടങ്ങുന്നത്.

പാലാ കേരള കോൺഗ്രസിന്റെ വത്തിക്കാൻ എങ്കിൽ, അതിന്റെ പോപ്പ് വേറെ! ജോസ് 'ജൂനിയർ മാന്‍ഡ്രേക്'... ആഞ്ഞടിച്ച് കാപ്പൻപാലാ കേരള കോൺഗ്രസിന്റെ വത്തിക്കാൻ എങ്കിൽ, അതിന്റെ പോപ്പ് വേറെ! ജോസ് 'ജൂനിയർ മാന്‍ഡ്രേക്'... ആഞ്ഞടിച്ച് കാപ്പൻ

'തിരുനക്കര കൊച്ചുകൊമ്പന്‍' കാപ്പന്‍! ജോസിനേയും സിപിഎമ്മിനേയും വിറപ്പിക്കാന്‍ ശക്തിപ്രകടനം... യുഡിഎഫില്‍'തിരുനക്കര കൊച്ചുകൊമ്പന്‍' കാപ്പന്‍! ജോസിനേയും സിപിഎമ്മിനേയും വിറപ്പിക്കാന്‍ ശക്തിപ്രകടനം... യുഡിഎഫില്‍

കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന് പോന്നവരാണ് ഒടുവില്‍ എന്‍സിപിയില്‍ എത്തിയത്. ശരദ് പവാറും അങ്ങനെ തന്നെ. മാണി സി കാപ്പന്റെ പിതാവും അടിയുറച്ച കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നു. എന്നാല്‍ എന്‍സിപിയില്‍ നിന്ന് തിരികെ കോണ്‍ഗ്രസിലേക്ക് പോയവര്‍ക്ക് എന്താണ് സംഭവിച്ചിട്ടുള്ളത് എന്നൊന്ന് പരിശോധിച്ച് നോക്കാം...

കെ മുരളീധരന്‍

കെ മുരളീധരന്‍

കെ മുരളീധരന്റേത് ഒരു പ്രത്യേക കേസ് ആയിത്തന്നെ പരിഗണിക്കേണ്ട ഒന്നാണ്. കാരണം, കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് മന്ത്രിയാവാന്‍ പോവുകയും, മന്ത്രിയായതിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയമടയുകയും ചെയ്ത വലിയ ദുരന്തകഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്. അത് കോണ്‍ഗ്രസിലെ കഥ മാത്രം.

ഡിഐസിയുണ്ടാക്കി

ഡിഐസിയുണ്ടാക്കി

കെ കരുണാകരനും കെ മുരളീധരനും കൂടിയുണ്ടാക്കിയ പാര്‍ട്ടിയാണ് ഡിഐസി. എല്‍ഡിഎഫിനൊപ്പം ചേരാമെന്ന പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോള്‍ ഒടുവില്‍ യുഡിഎഫിന്റെ ഭാഗമായി തന്നെ മത്സരിച്ച് നോക്കി. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചു, പക്ഷേ, പാര്‍ട്ടി അധ്യക്ഷനായ കെ മുരളീധരന്‍ തോറ്റമ്പി.

എന്‍സിപി വഴി

എന്‍സിപി വഴി

ഒടുവില്‍ ഡിഐസി, എന്‍സിപിയില്‍ ലയിപ്പിച്ച് രാഷ്ട്രീയ ഭാവി കരുപ്പിടിപ്പിക്കാമെന്ന് കരുതി. അതും പാളിപ്പോയി. കെ മുരളീധരന്‍ വന്നതോടെ, എന്‍സിപിയെ എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്തക്കി. ഒടുവില്‍ എവിടേയും ഇല്ലാതെ കോണ്‍ഗ്രസിന്റെ അഞ്ച് രൂപ മെമ്പര്‍ഷിപ്പിന് വേണ്ടി കേണുകരയേണ്ടി വന്നു മുരളിയ്ക്ക്.

തിരികെ എത്തിയപ്പോള്‍

തിരികെ എത്തിയപ്പോള്‍

ഒരുകാലത്ത് കോണ്‍ഗ്രസിലെ സര്‍വ്വശക്തരുടെ ഗണത്തിലായിരുന്ന കെ മുരളീധരന്‍, തിരികെ എത്തിയപ്പോള്‍ സഹിക്കേണ്ടിവന്നത് വലിയ അവഗണനകള്‍ ആയിരുന്നു. എന്തായാലും 2011ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിച്ച് ജയിച്ചു. പക്ഷേ, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. 2016 ല്‍ ജയിച്ചപ്പോള്‍ പ്രതിപക്ഷത്ത്. എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു. കേന്ദ്രത്തിലും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ.

 വിസി കബീര്‍

വിസി കബീര്‍

വിസി കബീര്‍ ഏറെക്കാലം എന്‍സിപിയുടെ നേതാവായിരുന്നു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയിലായിരുന്നു അതിന് മുമ്പ്. ഇടതിനൊപ്പം നിന്നപ്പോഴെല്ലാം ഒറ്റപ്പാലത്ത് നിന്ന് വിജയിച്ച വിസി കബീര്‍ ഒടുവില്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി. 2006 ല്‍ ഒറ്റപ്പാലത്ത് സിപിഎമ്മിനെതിരെ മത്സരിച്ചത് ദയനീയമായി പരാജയപ്പെട്ടു.

കെപി ഉണ്ണികൃഷ്ണന്‍

കെപി ഉണ്ണികൃഷ്ണന്‍

കോണ്‍ഗ്രസില്‍ സോഷ്യലിസ്റ്റ് പക്ഷക്കാരനായിരുന്നു കെപി ഉണ്ണികൃഷ്ണന്‍. കോണ്‍ഗ്രസിന് വേണ്ടി രണ്ട് തവണ വടകരയില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച ഉണ്ണികൃഷ്ണന്‍ പിന്നീട് കോണ്‍ഗ്രസ് (അരസ്) ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം ഐസിഎസ് ആയി എല്‍ഡിഎഫിനൊപ്പം. പിന്നെ കോണ്‍ഗ്രസ് എസ് ആയി വീണ്ടും എല്‍ഡിഎഫിനൊപ്പം. ആ തിരഞ്ഞെടുപ്പുകളില്‍ എല്ലാം അദ്ദേഹം വിജയിച്ചു. 1971 മുതല്‍ 1991 വരെ ഉള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വടകരയില്‍ നിന്ന് എംപിയായി.

ഒടുവില്‍ ശരദ് പവാര്‍ ക്യാമ്പ് വിട്ട് കെപി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസില്‍ തിരികെ എത്തി. 1996 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി വടകരയില്‍ മത്സരിക്കാനിറങ്ങി. പക്ഷേ, ആദ്യമായും അവസാനമായും അദ്ദേഹം പരാജയപ്പെട്ടു.

കാപ്പന്റെ സ്ഥിതി എന്താകും

കാപ്പന്റെ സ്ഥിതി എന്താകും

കോണ്‍ഗ്രസ് എസ്സിലൂടെ ആയിരുന്നു കാപ്പന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എസ് ഇല്ലാതാവുകയും എന്‍സിപി ഉണ്ടാവുകയും ചെയ്തതോടെ കാപ്പനും അവിടെ എത്തി. ഇത്രയും കാലം എന്‍സിപിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച കാപ്പന്‍, നാല് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വേണ്ടി പാലായില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി.

ഒരേയൊരു വിജയം

ഒരേയൊരു വിജയം

കെഎം മാണിയ്‌ക്കെതിരെ ആയിരുന്നു കാപ്പന്റെ ആദ്യ മൂന്ന് പോരാട്ടങ്ങള്‍. അതില്‍ എല്ലാം പരാജയപ്പെട്ടു. ഒടുവില്‍ മാണിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍, കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അട്ടിമറിക്കാന്‍ കാപ്പന് സാധിച്ചു.

ഇനിയെന്ത്

ഇനിയെന്ത്

കാപ്പന്‍ ഇപ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ എത്തിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റേയും കോണ്‍ഗ്രസിന്റേയും ഒക്കെ ശക്തമായ പിന്തുണയും കാപ്പനുണ്ട്. മുമ്പ് എന്‍സിപി വിട്ടുപോയവരെ പോലെ അല്ല കാപ്പന്റെ കാര്യം എന്ന് ചുരുക്കും. പക്ഷേ, പാലാ മണ്ഡലത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ മാണി സി കാപ്പന് സാധിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.

കണക്കുകള്‍

കണക്കുകള്‍

പാലായിലെ വോട്ട് കണക്കുകള്‍ എന്തായാലും ഇപ്പോള്‍ മാണി സി കാപ്പന് അനുകൂലമല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്. അന്ന് മുതലേ കാപ്പന്‍ പിണക്കത്തിലും ആയിരുന്നു. ജോസ് കെ മാണി ഇപ്പുറത്തുണ്ടെങ്കില്‍ പാലായില്‍ ഏത് വമ്പനേയും വീഴ്ത്താമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

ഫിറോസ് കുന്നംപറമ്പില്‍ അറസ്റ്റില്‍? ഫിറോസിനെതിരെ കേസ് എടുത്ത് പോലീസ്... സംഭവിച്ചതില്‍ വിശദീകരണം ഇങ്ങനെഫിറോസ് കുന്നംപറമ്പില്‍ അറസ്റ്റില്‍? ഫിറോസിനെതിരെ കേസ് എടുത്ത് പോലീസ്... സംഭവിച്ചതില്‍ വിശദീകരണം ഇങ്ങനെ

മഞ്ചേശ്വരത്ത് കമറുദ്ദീനെ തന്നെ രംഗത്തിറക്കാന്‍ അണിയറ നീക്കം; ഇര പരിവേഷം... പക്ഷേ, നറുക്ക് അഷറഫിന്മഞ്ചേശ്വരത്ത് കമറുദ്ദീനെ തന്നെ രംഗത്തിറക്കാന്‍ അണിയറ നീക്കം; ഇര പരിവേഷം... പക്ഷേ, നറുക്ക് അഷറഫിന്

English summary
Those who left NCP and rejoined Congress faced difficulties in Politics... What will be the fate of Mani C Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X