കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താറാവിനെ ചുട്ടു കൊല്ലാം, തല്ലിക്കൊല്ലാം, ആര് ചോദിയ്ക്കാന്‍?

  • By Meera Balan
Google Oneindia Malayalam News

നാടെങ്ങും പക്ഷിപ്പനി ഭീതിയിലാണ്. പക്ഷിപ്പനിയെക്കാള്‍ ഭീകരമെന്ന് തോന്നുന്നത് കുഞ്ഞിത്താറാവുകളുടെ ജീവന് വേണ്ടിയുള്ള പരക്കം പാച്ചിലാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി ആയിരക്കണക്കിന് താറാവുകളാണ് തീയിലേയ്ക്ക് വലിച്ചെറിയപ്പെട്ടത്. മാന്യമായ മരണത്തിന് മനുഷ്യന് മാത്രമേ അവകാശമുള്ളോ?. പാതിവെന്ത ശരീരവുമായ കുളങ്ങളിലേയ്ക്ക് പായുന്ന താറാവുകളെ വീണ്ടും പിടികൂടി ചിതയിലേയ്ക്ക് വലിച്ചെറിയുന്നത് എത്ര നേരം നമുക്ക് കണ്ടു നില്‍ക്കാനാവും. കഥയൊന്നുമറിയാതെ കുഞ്ഞിത്താറാവുകള്‍ ഇപ്പോഴും വിരിഞ്ഞിറങ്ങുന്നുണ്ട്.

മാന്യമായ മരണത്തിന് ഏത് ജീവിയ്ക്കും അര്‍ഹതയുണ്ട്. സര്‍ക്കാരിന്റെ പക്ഷിപ്പനി നിവാരണ നടപടികള്‍ വൈകിയപ്പോള്‍ നാട്ടുകാര്‍ നടത്തിയ 'താറാവ് കൂട്ടക്കുരുതി' ഏതൊരുാളുടെയും കരളലിയിപ്പിയ്ക്കുന്നതാണ്. കഴുത്ത് ഒടിച്ച് പാടത്ത് കൂട്ടിയ തീയിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന താറാവ്. ചത്തതും ചാവാത്തതും ചിതയിലമര്‍ന്നു. ചിലത് ഇറങ്ങിയോടി. പാതി വെന്ത ശരീരവുമായ കുളത്തിലും തോട്ടിലും ചാടി. എന്നാല്‍ അവയ്ക്ക് വേണ്ടി വീണ്ടും തീക്കൂനകള്‍ ഒരുങ്ങുന്നുണ്ടായിരുന്നു.

Duck

എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ താറാവുകള്‍ക്ക് ഇത്തരത്തിലൊരു ക്രൂരമരണം സംഭവിയ്ക്കുന്നു. ഒന്നും രണ്ടുമല്ല കൂട്ടത്തോടെ..കൂട്ടത്തോടെയുള്ള കൂട്ടക്കുരുതിയാണ് ഇവയ്ക്ക് നേരെ ഉണ്ടായത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ അനീതിയ്‌ക്കെതിരെ കേരളത്തില്‍ നിന്ന് ശബ്ദമുയര്‍ന്നിട്ടില്ല. ജീവനോടെ അവയെ തീയിലെറിഞ്ഞ് കൊല്ലുന്നത് എത്ര ന്യായീകരിച്ചാലും അംഗീകരിയ്ക്കാനാകില്ല. ഒരു പക്ഷേ ഇത്തരം സാഹചര്യങ്ങള്‍ സംസ്ഥാനത്തിന് അഞ്ജാതമായതിനാലാവാം.

മൃഗങ്ങള്‍ക്കായാലും പക്ഷികള്‍ക്കായാലും ഇത്തരം സാഹചര്യങ്ങളില്‍ മാന്യമായ മരണം ഉറപ്പാക്കാന്‍ നാം മടിയ്ക്കുന്നതെന്തിനാണ്. ശാസ്ത്രീയമായ രീതിയിലൂടെ അവയെ കൊല്ലാം. അല്ലാതെ ഇത്രയും പ്രാകൃതമായ രീതിയില്‍ തല്ലിക്കൊന്നും, കഴുത്തൊടിച്ചും തീയിലെറിഞ്ഞു അവയോട് എന്തിനാണീ ക്രൂരത. ശാസ്ത്രീയമല്ലാത്ത രീതിയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതിലൂടെ മനുഷ്യരിലേയ്ക്കും രോഗം പകരാനുള്ള സാധ്യതയാണുണ്ടാകുന്നത്.

സോഡിയം ഫെനോബാര്‍ബിറ്റല്‍ വെള്ളത്തില്‍ കലര്‍ത്തി താറാവുകള്‍ക്ക് നല്‍കണം. അതിന് ശേഷം നാല് മണിയ്ക്കൂറുകള്‍ കാത്തിരിയ്ക്കുമ്പോള്‍ താറാവുകള്‍ മയങ്ങി വീഴാന്‍ തുടങ്ങും. ഇതിന് ശേഷം അവയെ കൊന്നാല്‍ വേദന അറിയില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍ പ്ളാനില്‍ പറയുന്നത്. ഇത്തരത്തില്‍ താറാവുകളെ കൊല്ലാനാണ് നിര്‍ദ്ദേശവും. എന്നാല്‍ കേരളത്തില്‍ പലയിടത്തും ഇത് പാലിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. താറാവല്ലേ കൊന്നു തള്ളാം, മാത്രമല്ല സര്‍ക്കാരില്‍ നിന്ന് നല്ല ധനസഹായവും ലഭിയ്ക്കുമല്ലോ. പക്ഷിപ്പനിയിലും നേട്ടം കൊയ്യുന്നവര്‍ കുറവല്ല.

ഇത്തരം ക്രൂരമായ ചെയ്തികള്‍ അവസാനിപ്പിയ്ക്കാന്‍ ശക്തമായ നടപടികള്‍ തന്നെയാണ് വേണ്ടത്. ഇനിയെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ശാസ്ത്രീയമായി നേരിടാനുള്ള ആര്‍ജ്ജവം ജനങ്ങള്‍ നേടുകയും ചെയ്യും. പക്ഷിപ്പനി ബാധിച്ചെങ്കിലും ആ താറാവുകള്‍ വേദയറിയാതെ മരിച്ചോട്ടെ. വിരിഞ്ഞിറങ്ങുന്ന ഓരോ കുഞ്ഞിത്താറാവും അമ്മയുടെ ചിറകിനടിയില്‍ നിന്ന് തീയിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന ക്രൂരത അവസാനിയ്ക്കട്ടേ.

English summary
Thousands of ducks brutally put to death in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X