• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!

തൃപ്പൂണിത്തുറയുടെ ചരിത്രമെടുത്താല്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും മുന്‍തൂക്കം ഒരുപോലെയാണെന്ന് കാണാം. എന്നാല്‍ ഇത്തവണ മണ്ഡലം ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. സിപിഎമ്മിന്റെ യുവമുഖവും ജനപ്രിയ എംഎല്‍എയുമായ എം സ്വരാജ് ഒരിക്കല്‍ കൂടി ഈ മണ്ഡലത്തില്‍ വിധി തേടും. ഗംഭീര പ്രാസംഗികന്‍ കൂടിയായ സ്വരാജ് ഏത് ആരോപണത്തെയും ചെറുക്കാനും അതുപോലെ മറുപടി കൊടുത്ത് ജനങ്ങളെ കൈയ്യിലെടുക്കാന്‍ കഴിവുമുള്ള നേതാവാണ്. അതേ ആര്‍ജവത്തോടെ ഇറങ്ങാന്‍ കെല്‍പ്പുള്ള നേതാവ് കോണ്‍ഗ്രസില്‍ ഉണ്ടോ എന്നാണ് ചോദ്യം. കഴിഞ്ഞ സ്വരാജ് നേടിയ അട്ടിമറി ജയം ഇപ്രാവശ്യം കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നുണ്ട്.

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, മരട്, നഗരസഭകളും കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കുമ്പളം, ഉദയംപേരൂര്‍, പഞ്ചായത്തുകളും കൊച്ചി താലൂക്കില്‍ ഉള്‍പ്പെടുന്ന കൊച്ചി നഗരസഭയുടെ പതിനൊന്ന് മുതല്‍ പതിനെട്ട് വരെയുള്ള വാര്‍ഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം. ജില്ലയിലെ തന്നെ ഏറ്റവും പ്രമുഖ മണ്ഡലമാണ് ഇത്. കൊച്ചി രാജ്യത്തിന്റെ ആസ്ഥാനമായിരുന്നതിനാല്‍ തൃപ്പൂണിത്തുറയ്ക്ക് ഇന്നും രാജനഗരി എന്ന വിളിപ്പേരുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ക്ഷേത്ര നഗരിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുത്ത മികവുണ്ട് സ്വരാജിന്. അവസാനമായി മണ്ഡലത്തിലെത്തിയ ആയുര്‍വേദ ഗവേഷണ കേന്ദ്രമെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്.

cmsvideo
  സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

  1965ലാണ് മണ്ഡലം രൂപീകൃതമായത്. ആറ് തവണ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചിട്ടുണ്ട്. സിപിഎമ്മിലെ ടികെ രാമകൃഷ്ണന്‍ ഈ മണ്ഡലത്തില്‍ നിന്ന് നാല് തവണ വിജയിച്ചിട്ടുണ്ട്. 1991 മുതല്‍ 2016 വരെ കോണ്‍ഗ്രസിലെ കെ ബാബുവാണ് ഇവിടെ എംഎല്‍എയായിരുന്നത്. അഞ്ച് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി ജയിച്ചത്. അവസാന ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ബാബു എക്‌സൈസ് മന്ത്രിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് സ്വരാജിന് ഗുണകരമായി മാറിയത്. കനത്ത മത്സരം നടന്നെങ്കിലും ജയം സ്വരാജിനൊപ്പമായിരുന്നു. മണ്ഡലത്തില്‍ ഇത്തവണ ആരെ കോണ്‍ഗ്രസ് ഇറക്കുമെന്നതിനനുസരിച്ചിരിക്കും മത്സരത്തിന്റെ സ്വഭാവം.

  തൃപ്പൂത്തിലുറ മുനിസിപ്പാലിറ്റിയിലും കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തുകളിലും ഇപ്പോള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. മണ്ഡലത്തില്‍ ഉള്‍പ്പെട്ട കോര്‍പ്പറേഷന്‍ ഡിവിഷനുകളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ടികെ രാമകൃഷ്ണന്‍ അടക്കം അഞ്ച് മന്ത്രിമാര്‍ ഇതുവരെ മണ്ഡലം സംഭാവന ചെയ്തിട്ടുണ്ട്. സിപിഎമ്മിലെ തന്നെ വി വിശ്വനാഥമേനോനും കോണ്‍ഗ്രസിലെ പോള്‍ പി മാണിയും കെ ബാബുവും എന്‍ഡിപിയിലെ കെജിആര്‍ കര്‍ത്തായും മണ്ഡലത്തില്‍ നിന്ന് ജയിച്ച് മന്ത്രിമാരായവരാണ്. സ്വരാജ് 2016ല്‍ 4467 വോട്ടിനാണ് മണ്ഡലം തിരിച്ചുപിടിച്ചത്. 2011ല്‍ ബാബു 15778 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ത്ഥി ദിനേഷ് മണിയെ പരാജയപ്പെടുത്തി. ഇത്തവണ രമേശ് പിഷാരടിയെ കോണ്‍ഗ്രസും ഇ ശ്രീധരനെ ബിജെപിയും തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന.

  English summary
  Thrippunithura will witness tight contest, but m swaraj have advantage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X