കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തമായി ഒരു അസിസ്റ്റന്റും... ഗൂഗിള്‍ അലോ രസകരമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍!

  • By Kishor
Google Oneindia Malayalam News

വാട്സ് ആപ്പിനെ മുട്ടുകുത്തിക്കുമോ ഗൂഗിളിന്റെ അലോ. ഉറപ്പാണെന്ന് ചിലര്‍. ഇല്ലെന്ന് മറ്റ് ചിലര്‍. ഗൂഗിള്‍ ഇങ്ങനെയെത്ര സംഭവങ്ങള്‍ കൊണ്ടുവന്നു, ഒന്നും ക്ലച്ച് പിടിച്ചില്ലല്ലോ എന്ന് പറയുന്നവരും ഉണ്ട്. ഗൂഗിളിന്റെ പുതിയ ചാറ്റ് ആപ്പായ ഗൂഗിള്‍ അലോയെക്കുറിച്ചാണ് പറയുന്നത്.

വാട്‌സ് ആപ്പിലും ടെലഗ്രാമിലും തമ്പടിച്ചിരിക്കുന്ന പലരും ഗൂഗില്‍ അലോ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. ഉപയോഗിച്ചവരെല്ലാം കൊള്ളാം എന്ന് പറയുന്ന അലോയുടെ രസകരമായ കുറച്ച് സവിശേഷതകളുണ്ട്. ഗൂഗിള്‍ അലോ ഉപയോഗം രസകരമാകാന്‍ നിങ്ങള്‍ക്കും ഇവ സഹായകമായേക്കും.. കാണൂ...

അസിസ്റ്റന്റിനെക്കൊണ്ട് പണിയെടുപ്പിക്കാം

അസിസ്റ്റന്റിനെക്കൊണ്ട് പണിയെടുപ്പിക്കാം

എന്ത് സംശയവും, സ്വന്തം പേര് മറന്നുപോയാല്‍ വരെ ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദിക്കാം. കൃത്യമായി പറഞ്ഞുതരും. ഗൂഗിള്‍ അസിസ്റ്റന്റ് വഴി ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങളും കിട്ടും. യൂ ട്യൂബ് വീഡിയോകള്‍ എംബഡ് ചെയ്യാനും സുഹൃത്തുക്കളെ വിളിക്കാനും ഗൂഗിള്‍ അസിസ്റ്റന്റ് ഏകീകരണം കൊണ്ട് പറ്റും.

ചെര്‍താക്കാം വല്‍താക്കാം

ചെര്‍താക്കാം വല്‍താക്കാം

ഫോണ്ട് സൈസ് ചെറുതാക്കാനും വലുതാക്കാനും പറ്റും എന്നത് അലോയിലെ മറ്റൊരു രസം. ഷൗട്ട് ചെയ്യാന്‍ ഇംഗ്ലീഷ് വലിയക്ഷരത്തില്‍ അടിച്ച് കഷ്ടപ്പെടേണ്ട. വിസ്പര്‍' ഷൗട്ട് എന്നി ഗൂഗിള്‍ രണ്ട് സ്ലൈഡര്‍ ബട്ടനുകളില്‍ നിന്നും ഇഷ്ടമുള്ളതുപയോഗിച്ച് ഫോണ്ട് സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

അക്കൗണ്ട് സിങ്ക് ചെയ്യാം

അക്കൗണ്ട് സിങ്ക് ചെയ്യാം

വാട്‌സ് ആപ്പ് പോലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് അലോ പ്രവര്‍ത്തിക്കുക. എന്നാല്‍ ജി മെയില്‍ അക്കൗണ്ടുമായി അലോയെ സിങ്ക് ചെയ്യാന്‍ പറ്റും. കോണ്ടാക്ട്‌സിലും ജി മെയിലിലും ഉള്ള അപ്ഡേറ്റുകളെല്ലാം അലോയില്‍ ലഭ്യമാകും.

വേണ്ടെങ്കില്‍ കളഞ്ഞേക്കൂ

വേണ്ടെങ്കില്‍ കളഞ്ഞേക്കൂ

മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ടൈമര്‍ സെറ്റ് ചെയ്യാം എന്ന സൗകര്യവും അലോ നല്‍കുന്നുണ്ട്. 30 സെക്കന്റ് മുതലുള്ള ടൈമറുകളാണ് ഇതിന് വേണ്ടി സെറ്റ് ചെയ്യാവുന്നത്. വായിച്ചു കഴിഞ്ഞ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സമയം കളയേണ്ട കാര്യമില്ല എന്ന് സാരം.

റിപ്ലൈ കുറച്ച് സ്മാര്‍ട്ടാക്കാം

റിപ്ലൈ കുറച്ച് സ്മാര്‍ട്ടാക്കാം

സ്മാര്‍ട്ട് റിപ്ലൈ ഫീച്ചറാണ് ഗൂഗിള്‍ അലോയുടെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കളുടെ സമയം ലാഭിക്കാനായി അലോയില്‍ ഓട്ടോമാറ്റിക് റിപ്ലൈ നിര്‍ദേശങ്ങളും ലഭിക്കും. വായിക്കാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

English summary
Google Allo the big thing in messaging apps now. Here we have some tips for using Google Allo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X