കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ കോടീശ്വരികളായ പുത്രിമാര്‍

  • By Aswathi
Google Oneindia Malayalam News

നമുക്കറിയാവുന്ന ഒത്തിരി കോടീശ്വരന്മാരുണ്ട് ഈ ലോകത്ത്. തനിക്കുമൊരു അംബാനിയെ പോലെയാകണം എന്നാഗ്രഹിക്കാത്ത ഇന്ത്യക്കാരുണ്ടോ. കഷ്ടപ്പെട്ടാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയും അതിനുള്ള പ്രചോദനം നല്‍കുകയുമാണിവര്‍. പ്രത്യേകിച്ചും പണം എല്ലാം ആണെന്ന് പറയുന്ന ഈകാലത്ത്.

എന്നാല്‍ മറ്റൊന്നുണ്ട്, നമ്മള്‍ കണ്ടു പരിചയപ്പെട്ട ഈ കോടീശ്വരന്മാരുടെ കോടിക്കണക്കിന് സമ്പാദ്യങ്ങളുടെ അവകാശി അവരുടെ മക്കളാണ്. സൗന്ദര്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന അവരാണ് യഥാര്‍ത്ഥ കോടീശ്വരികള്‍. ഇന്ത്യയിലെ കോടീശ്വരന്മാരുടെ പുത്രിമാരെ പരിചയപ്പെടാം.

രോഷ്നി നാടാര്‍

രോഷ്നി നാടാര്‍

ഇന്ത്യയിലെ കോടീശ്വരനായ ശിവ് നാടാറിന്റെ മകളാണ് രോഷ്‌നി. 28 വയസ്സുകാരിയായ രോഷ്‌നിയാണ് അഞ്ച് ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള എച്ച്‌സിഎല്‍ ഗ്രൂപ്പിന്റെ സിഇഒ ആണ്. ശിവ നാടാറിന്റെ എജുക്കേഷന്‍ ഫൗണ്ടേഷനിലും രോഷ്‌നി പങ്കാളിയാണ്. തന്റെ സമയം എങ്ങിനെ ചെലവഴിക്കണം എന്ന് രോഷ്‌നിയ്ക്ക് നന്നായി അറിയാം

പിയ സിംഗ്

പിയ സിംഗ്

ഒരു റിയല്‍ എസ്റ്റേറ്റ് മാഗ്നേറ്റായ കെപി സിംഗിന്റെ മകളാണ് പിയ സിംഗ്. 4അച്ഛന്റെ ഡിഎല്‍ എഫ് എന്ന സംരംഭത്തില്‍ 40 കോടി ഡോളറിന്റെ ഓഹരിയാണ് പിയയ്ക്കുള്ളതാണ്. കൂടാതെ ഡിഎല്‍ഫ് എന്റര്‍ടൈന്‍മെന്റിന്റെയും ചുമതലയും 39 കാരിയായ പിയ വഹിയ്ക്കുന്നു. റീടെയില്‍ ബിസ്‌നസിന്റെ മാനേജിങ് ഡയറക്ടറുമാണ്.

വനിഷ മിത്തല്‍

വനിഷ മിത്തല്‍

ഇൻവസ്റ്റ്മെൻറ് ബാങ്കറായ അമിത് ഭട്ടിയയെയാണ് വനിഷ വിവാഹം ചെയ്തത്. 60 മില്യണ്‍ ഡോളറാണ് ഇവരുടെ വിവാഹച്ചെലവ്. 24കാരിയായ വനീഷയ്ക്ക് സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം ഉണ്ട്. 51 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മിത്തല്‍ സ്റ്റീല്‍ ഗ്രൂപ്പിന്റെ ഉടമ.

അക്ഷത മൂര്‍ത്തി

അക്ഷത മൂര്‍ത്തി

ഇന്‍ഫോസിസ് കോ-ഫൗണ്ടറായ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത മൂര്‍ത്തി. അച്ഛന്‍ മകളായി മാത്രം ഒതുങ്ങിക്കൂടുകയല്ല അക്ഷത. ഇന്‍ഫോസിസില്‍ 1.4 ശതമാനം ഷെയര്‍ അക്ഷതയുടേതാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരുമിച്ച് പഠിച്ച ഋഷി ശങ്കിനെയാണ് അക്ഷത വിവാഹം ചെയ്തത്. സിഡേറിയന്റെ അസോസിയേറ്റാണ് ഋഷി ശങ്ക്

നിഷ ഗോദ്‌റേജ്

നിഷ ഗോദ്‌റേജ്

5.2 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള കുടുംബത്തിലെ അംഗമാണ് നിഷ. ഗോദറേജ് ഗ്രൂപ്പിന്റെ ഹ്യൂമന്‍ ക്യാപ്പിറ്റല്‍ ആന്റ് ഇന്നൊവേഷന്‍സ് പ്രസിഡണ്ടാണ് നിഷ. അവിടെ 20000 ജോലിക്കാര്‍ നിഷയുടെ കീഴിലാണ്.

English summary
You can find billionaires almost everywhere in the world. People who have made that much money remind us from all parts of the globe how hard we need to try (and succeed). Everyone wants to know it feels to be a part of something so big. But, the more interesting part are their very pretty heiresses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X