കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ വര്‍ഷം കേരളത്തെ ഞെട്ടിച്ച വാര്‍ത്തകള്‍

  • By Soorya Chandran
Google Oneindia Malayalam News

എല്ലാ വര്‍ഷവും ചില വാര്‍ത്തകളും തലക്കെട്ടുകളും ബാക്കിയാക്കിയാണ് കടന്നുപോകാറ്. 2014 ഉം അതുപോലെ തന്നെ.

എന്നാല്‍ അടുത്തകാലത്തുണ്ടായതില്‍ വച്ച് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടാണ് 2014 കടന്നുപോയത്. മാതാ അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്നു ഗെയ്ല്‍ ട്രെഡ്വലിന്റെ വിവാദ പുസ്തകമാണ് അതില്‍ ഒന്ന്. കേരളത്തില്‍ പുതിയൊരു സമരചരിത്രം സൃഷ്ടിച്ച ചുംബനസമരമാണ് മറ്റൊന്ന്.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകള്‍ ഒന്ന് പരിശോധിക്കാം....

വിശുദ്ധ നരകം

വിശുദ്ധ നരകം

അമൃതാനന്ദമയിക്കും മഠത്തിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വല്‍ എഴുതിയ വിശുദ്ധ നരകം എന്ന പുസ്തകം കേരളത്തെ ഇളക്കിമറിച്ചു. ട്രെഡ്വലിനെ ജോണ്‍ ബ്രിട്ടാസ് അഭിമുഖം ചെയ്തതോടെ വിവാദം ആളിക്കത്തി.

സരിതയുടെ നഗ്നദൃശ്യങ്ങള്‍

സരിതയുടെ നഗ്നദൃശ്യങ്ങള്‍

2014 ല്‍ ഏറ്റവും ചര്‍ച്ച ചെയ്ത വാര്‍ത്ത ഇത് തന്നെ ആകും. സരിത എസ് നായരുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച നഗ്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടു എന്നാണ് കരുതുന്നത്. സരിത ഈ വിഷയത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ചുംബന സമരം

ചുംബന സമരം

സദാചാര പോലീസിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയായ കിസ്സ് ഓഫ് ലവ് ആഹ്വാനം ചെയ്ത ചുംബന സമരം കേരളത്തെ ലോക പ്രശസ്തമാക്കി. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ചുംബന സമരം ഇപ്പോഴും തുടരുകയാണ്.

മദ്യനിരോധനം

മദ്യനിരോധനം

ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഉടക്കി നിന്ന വിഎം സുധീരനെ പോലും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം ഉമ്മന്‍ ചാണ്ടി സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് പ്രതിച്ഛായ നല്‍കിയ നയം ഇപ്പോള്‍ തിരിഞ്ഞ് കൊത്തിക്കൊണ്ടിരിക്കുകയാണ്.

നില്‍പ് സമരം

നില്‍പ് സമരം

കേരളം കണ്ട ഏറ്റവും വലിയ സഹന സമരങ്ങളില്‍ ഒന്നായിരുന്നു ആദിവാസി ഗോത്രമഹാസഭയുടെ നില്‍പ് സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ 162 ദിവസങ്ങളാണ് അവര്‍ നിന്ന് സമരം ചെയ്തത്. ഒടുവില്‍ അധികൃതര്‍ക്ക് സമരക്കാരുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കേണ്ടി വന്നു.

ബാര്‍ കോഴ

ബാര്‍ കോഴ

ധനമന്ത്രി കെഎം മാണി ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ബാര്‍ ഉടമകളില്‍ നിന്ന് ഒരുകോടി രൂപ കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തെ ഇറക്കി മറിച്ചു. മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

English summary
Top headlines from Kerala in 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X