കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മഴക്കാലം കഴിയുന്നതിനു മുമ്പ്‌ നന്നാക്കുമോ?... ചെളിക്കുളമായി റോഡ്.. കെണിയൊരുക്കി കേബിളുകൾ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തകര്‍ച്ചയുടെയും കെടുകാര്യസ്‌ഥതയുടേയും കാര്യത്തില്‍ ദേശീയപാതയെന്നോ ഗ്രാമീണ റോഡുകളെന്നോ വ്യത്യാസമില്ല. എല്ലായിടത്തും ഒരു പോലെയാണ്‌ കാര്യങ്ങള്‍. തകര്‍ന്ന റോഡുകളെ കുറിച്ച്‌ അതാത്‌ സ്‌ഥലത്തെ നാട്ടുകാര്‍ പരാതി പറഞ്ഞ്‌ പറഞ്ഞ്‌ മടുത്തു. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ വെള്ളാനകളുടെ നാട്ടില്‍' എന്ന സിനിമയിലെ ഒരു രംഗവും അതിലെ ഡയലോഗുമാണ്‌ ഓര്‍മ്മ വരുന്നത്‌.

ഇവിടെയൊരു റോഡുണ്ടായിരുന്നു.. മഴയില്‍ റോഡ്‌ തോടായി... കണ്ണില്‍ പൊടിയിടാന്‍ അറ്റകുറ്റപ്പണി!! തൃശൂരിലെ ഒല്ലൂര്‍, ചാവക്കാട്, കുതിരാൻ റോഡുകളെക്കുറിച്ച് വൺഇന്ത്യ സ്പെഷൽ സ്റ്റോറി ഭാഗം 1ഇവിടെയൊരു റോഡുണ്ടായിരുന്നു.. മഴയില്‍ റോഡ്‌ തോടായി... കണ്ണില്‍ പൊടിയിടാന്‍ അറ്റകുറ്റപ്പണി!! തൃശൂരിലെ ഒല്ലൂര്‍, ചാവക്കാട്, കുതിരാൻ റോഡുകളെക്കുറിച്ച് വൺഇന്ത്യ സ്പെഷൽ സ്റ്റോറി ഭാഗം 1

പടിയൂരില്‍ കുടിവെള്ള പൈപ്പ്‌ ഇടാന്‍ കുഴിച്ച കുഴികളിൽ വാഹനങ്ങള്‍ താഴ്‌ന്നു പോകുന്നു! ചാവക്കാട്ടുകാര്‍ക്ക്‌ ദേശീയപാത പേടിസ്വപ്‌നം!! തൃശൂരിലെ റോഡുകളെക്കുറിച്ച് വൺഇന്ത്യ സ്പെഷൽ സ്റ്റോറി തുടരുന്നു!! പടിയൂരില്‍ കുടിവെള്ള പൈപ്പ്‌ ഇടാന്‍ കുഴിച്ച കുഴികളിൽ വാഹനങ്ങള്‍ താഴ്‌ന്നു പോകുന്നു! ചാവക്കാട്ടുകാര്‍ക്ക്‌ ദേശീയപാത പേടിസ്വപ്‌നം!! തൃശൂരിലെ റോഡുകളെക്കുറിച്ച് വൺഇന്ത്യ സ്പെഷൽ സ്റ്റോറി തുടരുന്നു!!

റോഡ്‌ റോളര്‍ നന്നാക്കാന്‍ വരുന്ന കുതിരവട്ടം പപ്പുവിനോട്‌ നായകനായ മോഹന്‍ലാല്‍ ചോദിക്കുന്നതുപോലെ അധികാരികളോട്‌ ജനങ്ങള്‍ ചോദിക്കുന്നു ഈ മഴക്കാലം കഴിയുന്നതിനു മുമ്പ്‌ നന്നാക്കുമോ? തൃശ്ശൂരിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വണ്‍ ഇന്ത്യ മലയാളം സ്പെഷൽ റിപ്പോർട്ടിന്റെ മൂന്നാം ഭാഗം വായിക്കൂ...

കൊടുങ്ങല്ലൂര്‍-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ റോഡ്‌ ഭിത്തി തകര്‍ന്നു

കൊടുങ്ങല്ലൂര്‍-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ റോഡ്‌ ഭിത്തി തകര്‍ന്നു

പണികഴിഞ്ഞ്‌ മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന ചരിത്രമാണ്‌ കൊടുങ്ങല്ലൂര്‍-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ റോഡ്‌ ഭിത്തിക്കുള്ളത്‌. തകര്‍ന്ന്‌ പോയ റോഡ്‌ ഭിത്തി ഏത്‌ സമയവും അപകടം ഉണ്ടാക്കാവുന്ന സ്‌ഥിതിയാണുള്ളത്‌. അധികാരികള്‍ക്ക്‌ ഒട്ടെറെ പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. കൊടുങ്ങല്ലുര്‍-നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട്‌ റോഡില്‍നിന്നു പൊയ്യ മേഖലയിലേക്ക്‌ കയറുന്നിടത്താണ്‌ ഈ ദയനിയാവസ്‌ഥ. എയര്‍പോര്‍ട്ടില്‍ നിന്ന്‌ വിവിധ സ്‌ഥലങ്ങളിലോക്ക്‌ എത്തിപ്പെടുവാന്‍ ആധുനിക വത്‌കരിച്ച റോഡാണ്‌ ഇത്രയും അപകടസ്‌ഥിതിയില്‍ ഉള്ളത്‌.

പാറേമ്പാടം-ആറ്റുപുറം റോഡ്‌ നവീകരണ പദ്ധതിയില്‍ അഴിമതി

പാറേമ്പാടം-ആറ്റുപുറം റോഡ്‌ നവീകരണ പദ്ധതിയില്‍ അഴിമതി

തകര്‍ന്ന റോഡ്‌ നന്നാക്കുന്നതിന്‌ പകരം അതില്‍ നിന്ന്‌ കൈയിട്ടു വാരാനാണ്‌ ഒരു കൂട്ടരുടെ ശ്രമം. പൊതുമരാമത്ത്‌ വകുപ്പില്‍ `എല്ലാം ശരി'യെന്ന്‌ മന്ത്രി പറയുമ്പോഴാണ്‌ ജില്ലയില്‍ പുന്നയൂര്‍കുളത്ത്‌ അഴിമതി. പാറേമ്പാടം-ആറ്റുപുറം റോഡ്‌ നവീകരണ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളിലാണ്‌ അഴിമതി നടക്കുന്നതായി പരാതി.

നിലവാരമില്ലാതെ റോഡില്‍ ടാറിംഗ്‌ നടത്തിയത്‌ മൂലം മിക്ക സ്‌ഥലങ്ങളിലും റോഡ്‌ ഇളകി തുടങ്ങിയിരിക്കുകയാണെന്നും,
പലസ്‌ഥലങ്ങളിലും വേണ്ടത്ര വീതിയില്ലാതെയാണ്‌ റോഡ്‌ നിര്‍മ്മിക്കുന്നതെന്നും പരാതിയുണ്ട്‌. ആറു മീറ്റര്‍ വേണ്ടയിടത്ത്‌ നാലു മീറ്റര്‍ പോലും വീതിയില്ലാതെ ടാറിംഗ്‌ നടത്തിയ പല സ്‌ഥലങ്ങളുമുണ്ട്‌. നിലവാരം കുറഞ്ഞതും അളവില്‍ കുറഞ്ഞതുമായ സാധനസാമഗ്രികള്‍ ഉപയോഗിച്ചാണ്‌ ടാര്‍ ചെയ്‌തിട്ടുള്ളതെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌. പതിനാല്‌ കിലോമീറ്ററോളം റോഡ്‌ പതിമൂന്ന്‌ കോടി ചെലവഴിച്ചാണ്‌ നവീകരിക്കുന്നത്‌.

ആരോപണങ്ങൾ നിരവധി

ആരോപണങ്ങൾ നിരവധി

തുടക്കം മുതല്‍ തന്നെ നിരവധി ആരോപണങ്ങളാണ്‌ റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നിരുന്നത്‌.നവീകരണ പദ്ധതിയുടെ ഭാഗമായുള്ള കാന നിര്‍മ്മാണത്തിലും ക്രമക്കേടുള്ളതായി നാട്ടുകാര്‍ചൂണ്ടിക്കാട്ടുന്നു. മതിയായ അളവില്‍ സാധന സാമഗ്രികള്‍ ചേര്‍ക്കാതെയാണ്‌ കാനയുടെ നിര്‍മ്മാണമെന്നാണ്‌ആക്ഷേപം. നിര്‍മ്മാണത്തിലെ അഴിമതി നാട്ടുകാര്‍ അറിയിച്ചിട്ടും ഉദ്യോഗസ്‌ഥര്‍ക്ക്‌ അനക്കമില്ല.

വേലൂര്‍ പഞ്ചായത്തിലെ പുലിയന്നൂര്‍-വേലൂര്‍ റോഡ്‌ നവീകരണ പ്രവൃത്തി നടത്തുന്നത്‌ ഇതേകരാര്‍സ്‌ഥാപനമാണെന്നും,അഴിമതിയെ തുടര്‍ന്ന്‌ ഇവിടെ പ്രവൃത്തി നിര്‍ത്തിവെപ്പിച്ചിരിക്കുകയാണെന്നും റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നുമാണ്‌ നാട്ടുകാര്‍ ആവശ്യം.

ദുരിതം വിതച്ച്‌ ആറ്റപ്പിള്ളി പാലം റോഡ്‌

ദുരിതം വിതച്ച്‌ ആറ്റപ്പിള്ളി പാലം റോഡ്‌

വരന്തരപ്പിള്ളി ആറ്റപ്പിള്ളി പാലത്തിന്റെ അപ്രോച്ച്‌ റോഡിലൂടെ ഒരിക്കല്‍ യാത്ര ചെയ്‌തവര്‍ പിന്നെ ആ വഴി വരില്ല. ആദ്യമായി വരുന്നവര്‍ കരുതുക അഡൈ്വയ്‌ജര്‍ റൈഡിങ്‌ ആണോ എന്നാകും. കാരണം ആത്രക്ക്‌ ദയനീയമാണ്‌ റോഡ്‌. റോഡ്‌ എന്ന്‌ പറയാന്‍ കഴിയില്ല. ചെളി വഴിയെന്ന്‌ പറയാം. ചെളി നിറഞ്ഞ്‌ വാഹനയാത്ര ദുസഹമായി. നിര്‍മ്മാണം പാതിവഴിയില്‍ നില്‍ക്കുന്ന ആറ്റപ്പിള്ളി പാലത്തിന്റെ അനുബന്ധ റോഡ്‌ മഴ ശക്‌തമായതോടെയാണ്‌ ചെളി നിറഞ്ഞത്‌.

വെള്ളക്കെട്ട്‌ രൂപപ്പെട്ടതോടെ റോഡ്‌ ചെളിക്കുളമായി മാറിയിരിക്കുകയാണ്‌. ഇരുചക്രവാഹന യാത്രക്കാര്‍ ചെളിയില്‍ തെന്നി വീഴുന്നത്‌ പതിവാണ്‌. വലിയ വാഹനങ്ങള്‍പോലും ചെളിയില്‍ തെന്നി നിയന്ത്രണം നഷ്‌ടപ്പെടുന്നുണ്ട്‌. അനുബന്ധ റോഡ്‌ പൂര്‍ത്തിയാകുന്നതുവരെ പാറപൊടി നിറച്ച്‌ റോഡില്‍ ചെളി കുറയ്‌ക്കാനുള്ള നടപടിയെടുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

അപകട കെണിയായി കേബിളുകള്‍

അപകട കെണിയായി കേബിളുകള്‍

തകര്‍ന്ന റോഡുകള്‍ക്ക്‌ പിന്നാലെ കേബിളുകളും വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്‌ഥാന പാതയിലാണ്‌ യാത്രക്കാര്‍ക്ക്‌ സ്വകാര്യകമ്പനികളുടെ കേബിളുകള്‍ അപകട കെണിയൊരുക്കിയിരിക്കുന്നത്‌. നൂറുമീറ്റര്‍ അകലത്തില്‍ റോഡില്‍ ടാറിങ്‌ കുത്തിപൊളിച്ച്‌ വന്‍ താഴ്‌ച്ചയില്‍ കുഴികളെടുത്താണ്‌ കേബിളുകള്‍ വലിക്കുന്നത്‌.

എന്നാല്‍ മതിയായ രീതിയില്‍ കുഴികള്‍ മുടാതെ കേബിളിന്റെ പകുതിയും റോഡില്‍ തന്നേയാണ്‌ ഇപ്പോഴും കിടക്കുന്നത്‌.അപകടകരമായ ഇത്തരം സ്‌ഥലങ്ങളില്‍ മതിയായ അപായ സൂചനകള്‍ പോലുമില്ല. കഴിഞ്ഞ ദിവസം കരുവന്നൂര്‍ പള്ളിക്ക്‌ സമീപം ഇത്തരത്തില്‍ റോഡിലുള്ള കേബിളില്‍ കുരുങ്ങി ബൈക്ക്‌ യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടിരുന്നു.

തകര്‍ന്ന്‌ കിടക്കുന്ന ചേറ്റുവ ചിപ്ലിമാട്‌ റോഡ്‌.

ചിപ്ലിമാട്‌ റോഡ്‌ തകര്‍ന്നു തന്നെ

ചിപ്ലിമാട്‌ റോഡ്‌ തകര്‍ന്നു തന്നെ

ചേറ്റുവ ചിപ്ലിമാട്‌ റോഡ്‌ തകര്‍ച്ചയിലായിട്ട്‌ വര്‍ഷങ്ങളായെങ്കിലും നന്നാക്കാന്‍ നടപടി ഇല്ല. കല്ലുകള്‍ ഇളകി വാഹനങ്ങളുടെ ടയറുകള്‍ തുളച്ചുകയറുമെന്ന നിലയിലാണ്‌. മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ ദിനം പ്രതി റോഡിനെ ആശ്രയിക്കുന്നുണ്ടെന്നിരിക്കെ യാണ്‌ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത്‌ അവഗണന തുടരുന്നത്‌.

വാഹനങ്ങള്‍ ദൂരെ നിര്‍ത്തി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടന്നു പോവുകയാണ്‌ പ്രദേശ വാസികള്‍. റോഡ്‌ ടാര്‍ ചെയ്യണമെന്ന്‌ നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും റോഡിനു വീതി കൂട്ടിയിട്ട്‌ ശരിയാക്കാമെന്ന്‌ പറഞ്ഞ്‌ പഞ്ചായത്തധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു.എന്നാല്‍ വീതി കൂട്ടാനും ശ്രമം നടത്തുന്നില്ലെന്ന്‌ അവര്‍ പറഞ്ഞു.

മാഞ്ചിറ പാലത്തിന്‌ സമീപം റോഡ്‌ തകര്‍ന്ന നിലയില്‍.

ഇതാ റോഡ്‌ പണി കഴിഞ്ഞു, ദാ റോഡ്‌ തകര്‍ന്നു

ഇതാ റോഡ്‌ പണി കഴിഞ്ഞു, ദാ റോഡ്‌ തകര്‍ന്നു

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ ആക്ഷന്‍ ഹീറോ നായകനായ അവതാരകന്‍ പറയുന്ന പഞ്ച്‌ ഡയലോകായ `ഇതാ പോയി ദാ വന്നു' എന്നതു പോലെയാണ്‌ പന്നയൂര്‍കുളത്തെ റോഡിന്റെ അവസ്‌ഥ. പണി കഴിഞ്ഞ്‌ ഒരു മാസം പിന്നിടുംമ്പോഴെക്കും ചമ്മന്നൂര്‍ മാഞ്ചിറ പാലത്തിനു സമീപം റോഡ്‌ തകര്‍ന്നു. പാറേമ്പാടം ആറ്റുപുറം റോഡ്‌ നവീകരണത്തിന്റെ ഭാഗമായിപുതുക്കി പണിത റോഡാണ്‌ ഒരു മാസം പിന്നിടുംമ്പോഴെക്കും തകര്‍ന്നത്‌. റോഡ്‌ പണിയുടെ തുടക്കം മുതലെ ഇവിടെത്തെ തകര്‍ച്ചയിലെത്തിയ പാലം പുതുക്കി പണിയണമെന്ന്‌ പ്രദേശവാസികള്‍ പഞ്ചായത്ത്‌, പി ഡബ്ലിയുഅധികൃതരോട്‌ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെന്നും മുഖവിലക്കെടുക്കാതെയാണ്‌ റോഡ്‌ പണി നടത്തിയത്‌. പാലത്തിന്റെ വശങ്ങളില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളില്‍ മണ്ണ്‌, സിമന്റ്‌ എന്നിവ ഇട്ട്‌ അതിനു മുകളിലാണ്‌ ടാര്‍റിങ്‌ നടത്തിയിട്ടുള്ളത്‌. മഴയില്‍ റേഡിനടി ഭാഗത്തെ മണ്ണ്‌ ഒലിച്ചുപോയാണ്‌ റോഡ്‌ തകര്‍ന്നത്‌.

ഗുരുവായൂരിലും വില്ലന്‍ `കുടിവെള്ള പദ്ധതി'

ഗുരുവായൂരിലും വില്ലന്‍ `കുടിവെള്ള പദ്ധതി'

കുടിവെള്ള പദ്ധതിക്ക്‌ പൈപ്പിടാന്‍ പൊളിച്ച തൈക്കാട്‌ - ചാട്ടുകുളം റോഡ്‌ കാല്‍നടക്കു പോലും കഴിയാത്ത വിധം തകര്‍ന്നു. ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്തു കൂടി കടന്നു പോകുന്ന റോഡാണ്‌ തകര്‍ന്നു കിടക്കുന്നത്‌. പാവറട്ടി കുടിവെള്ള പദ്ധതിക്ക്‌ പൈപ്പിടാന്‍ റോഡ്‌ പൊളിച്ചതും രണ്ട്‌ കലുങ്കുകള്‍ നിര്‍മിച്ച ഭാഗത്തെ പണികള്‍ പൂര്‍ത്തീകരിക്കാത്തതും ഇതുവഴിയുള്ള യാത്ര അസാധ്യമാക്കി. മാര്‍ച്ച്‌ മാസത്തിലാണ്‌ കലുങ്കിനായി റോഡിന്‍റെ രണ്ട്‌ ഭാഗങ്ങള്‍ പി.ഡബ്ലു.ഡി പൊളിച്ചത്‌. എന്നാല്‍ പണി ഇഴഞ്ഞു നീങ്ങിയതോടെ റോഡിലൂടെയുള്ള ഗതാഗതം മുടങ്ങി. കലുങ്ക്‌ നിര്‍മിച്ച ഭാഗം ഉയര്‍ത്തുമെന്ന്‌ പറഞ്ഞ്‌ ആ ഭാഗത്തെ റോഡിന്‍റെ ടാറിങ്‌ ഇളക്കി കരിങ്കല്‍ ചീളുകള്‍ വിരിച്ചിരുന്നു. ഇതിനിടെയാണ്‌ പാവറട്ടി കുടിവെള്ള പദ്ധതിക്കായി റോഡിന്‍റെ ഒരു ഭാഗം പൊളിച്ചത്‌. വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ സ്‌കൂള്‍ ബസുകളൊന്നും ഇതുവഴി വരാതായതോടെ കുട്ടികളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായി. വെള്ളം കെട്ടിനില്‍ക്കുമ്പോള്‍ പൈപ്പിന്‌ കുഴിച്ച കുഴികാണാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്‌ ഇവിടെ നിത്യ സംഭവമാണ്‌.

മഴ കനത്താല്‍ റോഡ്‌ തോടാകും

മഴ കനത്താല്‍ റോഡ്‌ തോടാകും

വടക്കാഞ്ചേരികാര്‍ പ്രാര്‍ഥിക്കുന്നത്‌ മഴ പെയാതിരിക്കാനാണ്‌. കാരണം ഒരു ചെറിയ മഴ മതി അവിടത്തെ റോഡുകള്‍ തോടാകാന്‍. റോഡരികിലെ കാനകള്‍ ചെറുതാക്കുകയും മണ്ണിട്ട്‌ നികത്തുകയും ചെയ്‌തതിനാലാണ്‌ മഴ പെയ്‌തപ്പോള്‍ റോഡുകള്‍ തോടായി മാറിയത്‌. വടക്കാഞ്ചേരി - പനങ്ങാട്ടുകര റോഡില്‍ മംഗലത്തെ സ്വകാര്യ കല്യാണമണ്ഡപത്തിനടുത്ത്‌ കാന മണ്ണിട്ട്‌ നികത്തിയതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ റോഡില്‍ വെള്ളം ഉയര്‍ന്നു.

വാഹനഗതാഗതവും കാല്‍നടയാത്രയും ദുഃസഹമായി. കാട്ടിലങ്ങാടിയില്‍ റോഡില്‍ രണ്ടടിയോളം വെള്ളം ഉയര്‍ന്നു. ഇവിടെ കാന ഇല്ലാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല. റെയില്‍വേ ട്രാക്കിലേക്ക്‌ കാനകീറുകയോ റോഡ്‌ ഉയര്‍ത്തുകയോ ചെയ്‌താലേ വെള്ളക്കെട്ട്‌ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

പാര്‍ളിക്കാട്‌ ബൈപ്പാസ്‌ റോഡിലൂടെ യാത്രയും ദുരിതം

പാര്‍ളിക്കാട്‌ ബൈപ്പാസ്‌ റോഡിലൂടെ യാത്രയും ദുരിതം

തൃശൂര്‍ -ഷൊര്‍ണൂര്‍ റോഡിലെ പാര്‍ളിക്കാട്‌ മുതല്‍ അത്താണി വരെയുള്ള ബൈപ്പാസ്‌ റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കാലവര്‍ഷം കഴിയുന്നതുവരെ യാത്ര ദുരിതമാകും. നിറയെ കുഴികളും ചാലുകളുമായിരിക്കുന്ന റോഡ്‌ വേനല്‍ക്കാലത്ത്‌ ടാര്‍ ചെയ്‌തില്ല. കുറാഞ്ചേരിയില്‍ റോഡിന്റെ വളവ്‌ തീര്‍ക്കുന്നതിനായി പൊളിച്ചെടുത്ത കരിങ്കല്‍ ഉപയോഗിച്ച്‌ പാര്‍ളിക്കാട്‌ റോഡിന്റെ സൈഡ്‌ കെട്ടല്‍ പുരോഗമിക്കുന്നുണ്ട്‌.

കരിങ്കല്‍ ഭിത്തി കെട്ടുന്നതിന്‌ മഴ തടസമല്ലെങ്കിലും ടാറിങ്ങ്‌ നടത്തുന്നതിന്‌ മഴക്കാലത്ത്‌ പ്രായോഗികമല്ല എന്നതിനാല്‍ മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കണം. ഇനി മാസങ്ങളോളം വാഹനങ്ങള്‍ കുഴികളില്‍ ഇറങ്ങിയും കയറിയും പോകേണ്ടതായിവരും. യാത്രക്കാര്‍ക്ക്‌ ശരീരവേദനയും വാഹനങ്ങള്‍ക്ക്‌ തകരാറും ഒരുപോലെ സംഭവിക്കും. സര്‍ക്കാരിന്റെയും ഉദ്യോഗസ്‌ഥരുടെയും കരാറുകാരന്റെയും അനാസ്‌ഥയാണ്‌ പണികള്‍ കൃത്യസമയത്ത്‌ പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്നത്‌.

അശാസ്‌ത്രീയ സിഗ്നല്‍ സംവിധാനവും വില്ലന്‍

അശാസ്‌ത്രീയ സിഗ്നല്‍ സംവിധാനവും വില്ലന്‍

ചാലക്കുടി പോട്ട ആശ്രമം ജംഗ്‌ഷന്‍ അപകട കെണിയായി മാറുന്നു. അശാസ്‌ത്രീയമായ സിഗ്നല്‍ സംവിധാനമാണ്‌ ഇവിടെ അപകടങ്ങള്‍ പെരുകാന്‍ കാരണം. കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ അറോളം അപകടങ്ങളാണ്‌ ഇവിടെ നടന്നത്‌. സിഗ്നല്‍ ക്രമീകരണത്തില്‍ അപാകതയുള്ളതായും ആരോപണമുണ്ട്‌. ഇടതു ഭാഗത്തുനിന്നുള്ള വാഹനങ്ങളും ഇതിനോട്‌ ചേര്‍ന്നുള്ള സര്‍വീസ്‌ റോഡിലെ വാഹനങ്ങളും തിങ്ങിനെരിഞ്ഞാണ്‌ സിഗ്നല്‍ ജംഗ്‌ഷനില്‍ കിടക്കുന്നത്‌.

തൃശൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ സിഗ്നല്‍ കടന്ന്‌ പഴയ ദേശീയപാതയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഇടതു വശത്തു കൂടെ വന്ന്‌ സിഗ്നല്‍ കാത്ത്‌ കിടക്കുന്ന വാഹനങ്ങള്‍ തടസമാവുന്നുണ്ട്‌. ഇത്‌ പലപ്പോഴും അപകടങ്ങളിലാണ്‌ അവസാനിക്കുക. ഇതുപോലെ തന്നെ പോട്ട അശ്രമം റോഡില്‍ നിന്നുള്ള വാഹനങ്ങളും അവിടത്തെ സര്‍വ്വീസ്‌ റോഡില്‍ നിന്നുള്ള വാഹനങ്ങലും സിഗ്നല്‍ മറികടക്കുമ്പോഴും അപകടകെണിയാണ്‌ ഉണ്ടാകുന്നത്‌. തിരക്കേറിയ ഈ ജംഗ്‌ഷനിലെ സിഗ്നല്‍ സംവിധാനം പുനക്രമീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

അപകടകെണിയായി ചാലക്കുടി പോട്ട ആശ്രമം ജംഗ്‌ഷന്‍

അപകടകെണിയായി ചാലക്കുടി പോട്ട ആശ്രമം ജംഗ്‌ഷന്‍

സര്‍വീസ്‌ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതും ഇവിടെ അപകടങ്ങള്‍ക്ക്‌ വഴിതെളിക്കുന്നുണ്ട്‌. വാഹനങ്ങള്‍ക്ക്‌ തിരിയേണ്ട ദിശ കാണിക്കുന്ന ദിശാബോര്‍ഡുകളും ഇവിടെയില്ല. കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട്‌ ദേശീയപാതയ്‌ക്ക്‌ കുറുകെ മറിഞ്ഞതും കെ.എസ്‌.ആര്‍.ടി.സി. ബസ്‌ നിയന്ത്രണം വിട്ട്‌ ബൈക്കുകളിലിടിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണ്‌. ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനാപകടങ്ങളാണ്‌ പ്രതിദിനം ഇവിടെയുണ്ടാകുന്നത്‌.

അപകടങ്ങള്‍ നിത്യസംഭവമായി മാറിയിട്ടും സുരക്ഷ സംവിധാനം ഒരുക്കാനോ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനോ അധികൃതര്‍ തയാറാകുന്നില്ല. ചാലക്കുടി മേഖലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന ജംഗ്‌ഷനുകളില്‍ ഒന്നാണ്‌ ആശ്രമം ജംഗ്‌ഷന്‍. പോട്ട ആശ്രമത്തിലേക്ക്‌ വരുന്നവരില്‍ റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ അപകടത്തില്‍പെടുന്നതും നിരവധി പേരാണ്‌. രാത്രികാലങ്ങളില്‍ റോഡിലെ വെളിച്ചകുറവും വാഹാപകടങ്ങള്‍ക്ക്‌ കാരണമായി മാറുന്നുണ്ട്‌.

English summary
Travel turns nightmare on Thrissur roads: Oneindia special report part 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X