കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഡി ഗാർഡിൽ അഭിനയിച്ച ദിലീപ്, പിന്നെ സൽമാൻ... അടുത്തത്? ബലാത്സംഗ കുറ്റമല്ല വേട്ടയാടൽ... കഥമാറും!

  • By Desk
Google Oneindia Malayalam News

സിനിമ താരങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നതും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഒന്നും പുതിയ കാര്യമല്ല. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള ഒരു താരം ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അത് വലിയ വാര്‍ത്തയായി മാറും.

നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് മാത്രമല്ല 85 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ മറ്റ് ചില താരതമ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമ ആയിരുന്നു ബോഡിഗാര്‍ഡ്. മലയാളത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. സംഗതി വന്‍ ഹിറ്റ് ആയപ്പോള്‍ തമിഴിലും ഹിന്ദിയിലും സിനിമ റീമേക്ക് ചെയ്തു. തമിഴില്‍ വിജയും ഹിന്ദിയില്‍ സല്‍മാന്‍ ഖാനും ആയിരുന്നു നായകന്‍മാര്‍. എന്തായാലും ബോഡിഗാര്‍ഡില്‍ അഭിനയിച്ച രണ്ട് നായകന്‍മാര്‍ ജയലില്‍ എത്തിയിട്ടുണ്ട്. അടുത്തത് വിജയും ജയിലില്‍ എത്തുമോ എന്നാണ് പലരും ചോദിക്കുന്നത്.

ശിക്ഷയും ജയിലും

ശിക്ഷയും ജയിലും

മലയാള സിനിമയില്‍ ജയിലില്‍ കിടക്കേണ്ടി വന്ന താരങ്ങള്‍ അപൂര്‍വ്വം ആണ്. എന്നാല്‍ ബോളിവുഡിലെ സ്ഥിതി അങ്ങനെ അല്ല. അവിടെ പലതാരങ്ങളും പല കേസുകളിലായി ജയില്‍ ജീവിതം അനുഭവിച്ചിട്ടുണ്ട്.

എന്തായാലും ജനപ്രിയ താരം ദിലീപ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസിന്റെ വിചാരണ തുടങ്ങിയിട്ടേ ഉള്ളൂ. സല്‍മാന്‍ ഖാന്റെ കാര്യം എന്നാല്‍ അങ്ങനെയല്ല. കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് സല്‍മാന്‍. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് ജോധ്പുര്‍ കോടതി സല്‍മാന് വിധിച്ചിരിക്കുന്നത്.

പക്ഷേ, സല്‍മാന്റേയും ദിലീപിന്റേയും കേസുകള്‍ തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ട്. ദിലീപ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത് ഏറ്റവും ഹീനമായ ഒരു കുറ്റകൃത്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ്.

ബലാത്സംഗവും വേട്ടയും

ബലാത്സംഗവും വേട്ടയും

കുറ്റകൃത്യങ്ങളില്‍ ചെറിയ കുറ്റമെന്നോ വലിയ കുറ്റമെന്നോ വ്യത്യാസമൊന്നും ഇല്ല. കുറ്റം ചെയ്തവര്‍ കുറ്റവാളികള്‍ തന്നെ ആണ്. ആ അര്‍ത്ഥത്തില്‍ സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ കുറ്റവാളിയാണ്.

ദിലീപിന്റെ കാര്യം എന്തായാലും ഇപ്പോള്‍ അങ്ങനെ അല്ല. കേസില്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെട്ട ആള്‍ മാത്രമാണ്. വിചാരണ തീര്‍ന്ന് ശിക്ഷ വിധിക്കും വരെ ദിലീപിനെ കുറ്റവാളി എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല.

പക്ഷേ, സഹപ്രവര്‍ത്തകയും നടിയും ആയ വ്യക്തിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന കുറ്റമാണ് ദിലീപിന് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. കൃഷ്ണമൃഗത്തെ വേട്ടയാടിയതുപോലെ ഉള്ള ഒരു കേസ് അല്ലെന്ന് സാരം.

 ജയില്‍ ജീവിതം

ജയില്‍ ജീവിതം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ കിടന്നത് 85 ദിവസം ആയിരുന്നു. അന്വേഷണം പൂര്‍ത്തിയായതു സംബന്ധിച്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ജാമ്യം ലഭിച്ചത്. 90 ദിവസം പൂര്‍ത്തിയായാല്‍ ദിലീപിന് സ്വാഭാവിക ജാമ്യം തന്നെ ലഭിക്കുമായിരുന്നു.

സല്‍മാന്‍ ഖാനെ സംബന്ധിച്ച് ജയില്‍ ജീവിതം ആദ്യാനുഭവം ഒന്നും അല്ല. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറച്ച് നാള്‍ നേരത്തേയും ജയിലില്‍ കിടന്നിട്ടുണ്ട്. 2007 ല്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ ആ ജയില്‍ ജീവിതം. അധികം വൈകാതെ തന്നെ അന്ന് ജാമ്യത്തില്‍ ഇറങ്ങാനും സല്‍മാന് സാധിച്ചിരുന്നു.

ബോഡിഗാര്‍ഡിന്റെ വിധിയോ

ബോഡിഗാര്‍ഡിന്റെ വിധിയോ

ബോഡിഗാര്‍ഡ് സിനിമയില്‍ അഭിനയിച്ചവരുടെ വിധി എന്ന രീതിയില്‍ ആണ് ഇപ്പോള്‍ ട്രോളുകള്‍ ഇറങ്ങുന്നത്. മലയാളത്തില്‍ ഗംഭീര ഹിറ്റ് ആയി മാറിയ സിനിമയിലെ നായകന്‍ ദിലീപ് ആയിരുന്നല്ലോ. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും മൂന്ന് മാസത്തോളം ദിലീപിന് ജയിലില്‍ കിടക്കേണ്ടി വന്നു.

പിന്നീട് തമിഴിലും ഹിന്ദിയിലും ആണ് സിനിമ റീമേക്ക് ചെയ്തത്. ഹിന്ദിയിലെ നായകന്‍ സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുകയും ആണ്. അടുത്തത് തമിഴിലെ നായകന്‍ വിജയ് ആകുമോ എന്നാണ് ചിലരുടെ ചോദ്യം. ഇതിന്റെ ട്രോളുകളും ഇറങ്ങുന്നുണ്ട്.

എന്തായാലും നിലവില്‍ വിജയ്ക്ക് ഭയക്കേണ്ട സാഹചര്യം ഒന്നും ഇല്ല. അദ്ദേഹത്തിനെതിരെ പരാതികളോ കേസുകളോ ഒന്നും നിലവിലില്ല.

ജയിലില്‍ കിടന്ന സഞ്ജയ് ദത്ത്

ജയിലില്‍ കിടന്ന സഞ്ജയ് ദത്ത്

ബോളിവുഡില്‍ ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ എങ്ങനെ ആയിരുന്നോ, അതുക്കും മേലെ ആയിരുന്നു ഒരു ഘട്ടത്തില്‍ സഞ്ജയ് ദത്ത്. അച്ഛന്‍ സുനില്‍ ദത്തിന്റെ പാരമ്പര്യവുമായി സിനിമയിലേക്ക് വന്ന ആളാണ് സഞ്ജയ് ദത്ത്. എന്നാല്‍ 1993 ലെ മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായതോടെ സഞ്ജയ് ദത്തിന്റെ പ്രശസ്തിക്ക് മേല്‍ കരിനിഴല്‍ വീണു.

2013 ല്‍ സഞ്ജയ് ദത്തിനെ ശിക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്നര വര്‍ഷക്കാലം ആണ് സഞ്ജയ് ദത്ത് പൂണെയിലെ ഏര്‍വാഡ ജയിലില്‍ കഴിഞ്ഞത്. അതിനിടയില്‍ പരോളിനിറങ്ങി സിനിമാഭിനയം വരെ നടത്തിയിരുന്നു സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിനെ ശിക്ഷിച്ചപ്പോഴും ബോളിവുഡിന്റെ നഷ്ടക്കണക്കുകള്‍ വലിയ വാര്‍ത്ത ആയിരുന്നു.

ബലാത്സംഗ കേസുകള്‍

ബലാത്സംഗ കേസുകള്‍

ബലാത്സംഗ കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുള്ള ഒരേയൊരു താരം ഒന്നും അല്ല നമ്മുടെ ദിലീപ്. ബോളിവുഡില്‍ പലരും അങ്ങനെ ജയിലിലായിട്ടുണ്ട്. പിന്നണി ഗായകനായ അങ്കിത് തീവാരി അറസ്റ്റ് ചെയ്യപ്പെട്ടത് പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ ആയിരുന്നു. 2014 ല്‍ ആയിരുന്നു ഈ സംഭവം.

ഇന്ദര്‍ കുമാറും ഇത്തരം ഒരു കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അതും പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാം എന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബലാത്സംഗം. അടുത്ത രണ്ട് ദിവസവും ഈ യുവതി തുടര്‍ച്ചയായി ബലാത്സംഗങ്ങള്‍ക്ക് ഇരയായി എന്നായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്.

സെയ്ഫ് അലി ഖാനും ജോണ്‍ എബ്രഹാമും

സെയ്ഫ് അലി ഖാനും ജോണ്‍ എബ്രഹാമും

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കഷ്ടിക്ക് രക്ഷപ്പെട്ടതാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. സല്‍മാന്‍ ഖാനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. എങ്കിലും സെയ്ഫ് അലി ഖാനും ജയിലില്‍ കിടന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. താജ് ഹോട്ടലില്‍ വച്ച് ഒരാളുടെ മുഖത്ത് ഇടിച്ച സംഭവത്തില്‍ ആയിരുന്നു അത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.

മലയാളി ബന്ധമുള്ള ബോളിവുഡ് താരം ജോണ്‍ എബ്രഹാമും കുറച്ച് നേരം ജയിലില്‍ കിടന്നിട്ടുണ്ട്. അശ്രദ്ധമായി ബൈക്ക് ഓടിച്ച് രണ്ട് പേരെ ഇടിച്ച സംഭവത്തില്‍ 2006 ല്‍ ആയിരുന്നു ഇത്. ഫര്‍ദീന്‍ ഖാന്‍ ജയിലില്‍ പോയത് മയക്കുമരുന്ന് കൈവശം വച്ച കേസില്‍ ആയിരുന്നു. അഞ്ച് ദിവസമാണ് ജയിലില്‍ താരം ജയിലില്‍ കിടന്നത്.

സല്‍മാന്‍ ഖാനില്‍ ആടിയുലഞ്ഞ് ബോളിവുഡ്... അഞ്ച് വര്‍ഷം അഴിക്കുള്ളിലായാല്‍ പൊട്ടുന്നത് 800 കോടി രൂപ സല്‍മാന്‍ ഖാനില്‍ ആടിയുലഞ്ഞ് ബോളിവുഡ്... അഞ്ച് വര്‍ഷം അഴിക്കുള്ളിലായാല്‍ പൊട്ടുന്നത് 800 കോടി രൂപ

സല്‍മാന്റെ ആരോഗ്യം മോശം, രക്തസമ്മര്‍ദം വര്‍ധിച്ചു, ഡോക്ടര്‍മാരുടെ സേവനം!! ജയിലില്‍ ആദ്യദിനം നല്ലതല്ലസല്‍മാന്റെ ആരോഗ്യം മോശം, രക്തസമ്മര്‍ദം വര്‍ധിച്ചു, ഡോക്ടര്‍മാരുടെ സേവനം!! ജയിലില്‍ ആദ്യദിനം നല്ലതല്ല

English summary
Two 'Bodyguard' heroes, Dileep and Salman Khan experiencing Jail- Who will the next?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X