കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നല്ല, ഫേസ്ബുക്ക് യൂസേഴ്‌സ് 17 തരം!

Google Oneindia Malayalam News

അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞ കണക്കിനാണ് ഇന്നത്തെ ആളുകളുടെ കാര്യം. ഫേസ്ബുക്ക് അക്കൗണ്ടില്ലാത്തവരില്ല മനുഷ്യരില്‍ എന്ന് ചൊല്ല് ഒന്ന് തിരുത്തേണ്ടി വരും എന്ന് മാത്രം. സ്വന്തമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലെങ്കിലും മൊബൈല്‍ ഫോണിലെങ്കിലും നെറ്റ് കണക്ഷന്‍ എടുത്ത് ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കുന്നവരുണ്ട്.

ഇവരെല്ലാവരും എന്താണ് ഫേസ്ബുക്കില്‍ ചെയ്യുന്നത്. സമൂഹത്തിന്റെ വെര്‍ച്വല്‍ പരിച്ഛേദമായി കാണാവുന്ന ഫേസ്ബുക്കിലെ എല്ലാ ഐഡികളും ഒരേ സ്വഭാവമുള്ളവരാണോ? പതിനേഴ് തരം ഫേസ്ബുക്ക് ഉപഭോക്താക്കള്‍ അഥവാ വെബ് ഹാന്‍ഡിലുകള്‍ ഉണ്ട് എന്നാണ് പറയുന്നത്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

ഇതില്‍ നിങ്ങള്‍ ഏത് തരം ഫേസ്ബുക്ക് ഐഡിയാണ് എന്നൊന്ന് ആലോചിച്ചുനോക്കൂ.

അലസന്‍, അലസവിലാസന്‍

അലസന്‍, അലസവിലാസന്‍

ഇത്തരക്കാര്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളോ കമന്റുകളോ ഒന്നും ഇടില്ല. എന്നാലോ എല്ലാം വായിക്കുന്നുണ്ടാകും. നിന്റെ സ്റ്റാറ്റസ് മെസോജ് കിടു ആയിട്ടുണ്ട് ട്ടോ എന്ന് പരിചയക്കാരോട് നേരിട്ട് പറയുന്നതില്‍ തീരും ഇവരുടെ ഫേസ്ബുക്ക് ആക്ടിവിസം.

ഒരു ലിങ്ക് തരട്ടെ ചേട്ടാ

ഒരു ലിങ്ക് തരട്ടെ ചേട്ടാ

ഇവരെക്കൊണ്ടൊരു രക്ഷയുമുണ്ടാകില്ല. ലിങ്കുകളും പ്രമോഷന്‍ പേജുകളും അയച്ചയച്ച് വെറുപ്പിച്ച് കയ്യില്‍ത്തരും ഇവര്‍. ഒടുക്കം സഹികെട്ട് അണ്‍ഫ്രണ്ട് ചെയ്ത് പോകുകയേ വഴിയുള്ളൂ.

സ്റ്റാറ്റസ് കള്ളന്‍

സ്റ്റാറ്റസ് കള്ളന്‍

സ്റ്റാറ്റസ് മെസേജുകളും ഫോട്ടോകളും അടിച്ചുമാറ്റി സ്വന്തം പേരില്‍ ഇടലാണ് ഇവരുടെ ഹോബി. വെറുതെയാണോ ഇവരെ കള്ളനെന്ന് വിളിക്കുന്നത്.

ഗെയിമര്‍

ഗെയിമര്‍

കളിക്കമ്പക്കാരാണ് ഇക്കൂട്ടര്‍. സ്വന്തം വളപ്പില്‍ ഒരു വാഴ നട്ടില്ലെങ്കിലും ഫേസ്ബുക്കിലെ ഫാം വില്ലയില്‍ രാവിലെ മുതല്‍ അധ്വാനിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും ഉണ്ടാകില്ല.

ഹെയ്‌ന

ഹെയ്‌ന

കഴുതപ്പുലി എന്ന് നേരിട്ട് വിളിക്കാനൊന്നും പോകണ്ട, എന്നാലും ഇവരുടെ ഇരട്ടപ്പേരാണ് ഹെയ്‌ന. വാ തുറന്ന് ഒന്നും പറയില്ല. വല്ലതും കണ്ടാല്‍ ഒരു 'ലോള്‍' (LOL) ല്‍ തീരും ഇവരുടെ പ്രതികരണം.

മിസ്റ്റര്‍ പോപ്പുലര്‍

മിസ്റ്റര്‍ പോപ്പുലര്‍

ചങ്ങാതിക്ക് ഫേസ്ബുക്കില്‍ പത്തയ്യായിരം ഫ്രണ്ട്‌സ് കാണും. എന്നാലോ എന്തിനാ ഏതിനാ എന്നൊന്നും അറിയുകയുമില്ല.

ലൈക്കാനായി ജനിച്ചവര്‍

ലൈക്കാനായി ജനിച്ചവര്‍

കാണുന്ന എല്ലാ പോസ്റ്റുകളും ലൈക്കി നടക്കുന്നവരാണിവര്‍. എന്തിനാണെന്നോ ഏതിനാണെന്നോ ചോദിച്ചാല്‍ ഉത്തരം നഹി.

നിഷ്‌കു

നിഷ്‌കു

നിഷ്‌കളങ്കന്റെ ചുരുക്കപ്പേും ആള്‍രൂപവുമാണ് ഇവര്‍. കാണുന്ന ഓരോ പോസ്റ്റുകളും വിശ്വസിക്കുക മാത്രമല്ല, അവ അവലംബമാക്കി തര്‍ക്കിക്കാനും വരും ഇവര്‍.

കമ്മി, സംഘി, സുഡാപ്പി

കമ്മി, സംഘി, സുഡാപ്പി

രാഷ്ട്രീയപ്പാര്‍ട്ടികളുടെ നാവാണ് ഇവര്‍. പാര്‍ട്ടിപത്രങ്ങള്‍ പഠിച്ച, പാര്‍ട്ടി ചാനലുകള്‍ കണ്ട് ഞാമ്പറയാം ഞാമ്പറയാം എന്ന് സിദ്ദിഖിനെപോലെ വായിട്ടലച്ചുകൊണ്ടേയിരിക്കും. മറ്റുള്ളവരെ പറയാന്‍ സമ്മതിക്കില്ല, വേറാരെങ്കിലും പറയുന്നത് കേള്‍ക്കാന്‍ ഇവരൊട്ട് തയ്യാറാകുകയുമില്ല.

ഒരു ഗ്രൂപ്പ് കണ്ടിരുന്നെങ്കില്‍....

ഒരു ഗ്രൂപ്പ് കണ്ടിരുന്നെങ്കില്‍....

ഇവര്‍ സ്വന്തമായി സ്റ്റാറ്റസ് ഒന്നുമിടില്ല. എന്നാലും എല്ലാ ഗ്രൂപ്പുകളിലും ചെന്ന് ചേര്‍ന്ന് ഫാനായിക്കളയും.

ഡ്രാമാ ക്വീന്‍

ഡ്രാമാ ക്വീന്‍

ഓഹ് ഐ കാണ്ട് ബിലീവ് ദിസ് ... ഓരോ പോസ്റ്റിലും ഇങ്ങനെ ഒരു തുടക്കം ചേര്‍ത്താലേ ഇക്കൂട്ടര്‍ക്ക് സമാധാനം കിട്ടൂ. നമ്മുടെയൊക്കെ അയല്‍വീട്ടില്‍ കാണാറുള്ള അതിശയം അമ്മായിമാരുടെ ഒരു വകഭേദമാണ് ഇവര്‍.

വിദ്വേഷി

വിദ്വേഷി

പുച്ഛമാണ് സ്ഥായിഭാവം, എന്തിനോടും എല്ലാറ്റിനോടുമുള്ള സര്‍വ്വ പുച്ഛം. വെറുക്കുന്നവരെ കുറിച്ച് പോസ്റ്റിടാന്‍ അത്യുത്സാഹി

അക്ഷരത്തെറ്റാണ് ജീവിതം

അക്ഷരത്തെറ്റാണ് ജീവിതം

എന്താണ് എഴുതുന്നതെന്ന് ഒരു പിടിയും കിട്ടില്ല. വേഗം എഴുതുന്നത് കൊണ്ടാണോ, സ്‌പെല്ലിംഗ് അറിയാഞ്ഞിട്ടാണോ എന്നൊന്നും മനസിലാകില്ല, ഇക്കൂട്ടര്‍ എഴുതുന്നത് വായിച്ചെടുക്കാന്‍ മഹാ പാടാണ്.

തമാശക്കാരന്‍

തമാശക്കാരന്‍

ഇരുപത്തിനാല് മണിക്കൂറും തമാശയുണ്ടാക്കാനായി മുട്ടന്‍ പരിശ്രമമാണ്. എന്നാലോ ഇവരെ കണ്ടാലേ ആളുകള്‍ കരഞ്ഞുതുടങ്ങുകയും ചെയ്യും. കൂടുതല്‍ പറയണ്ടല്ലോ.

ദോഷൈകദൃക്ക്

ദോഷൈകദൃക്ക്

ലോകത്തോട് മുഴുവന്‍ വിദ്വേഷവും കലാപവുമാണ് ഇവര്‍ക്ക്. സ്വന്തം ജീവിതത്തോട് പോലും പ്രതിപത്തിയില്ലാത്ത ഇവരുടെ പോസ്റ്റുകളിലും ഈ വിഷാദം കാണാം.

ബിബിസി അഥവാ ന്യൂസ്

ബിബിസി അഥവാ ന്യൂസ്

എന്താണോ ഇവര്‍ ചെയ്യുന്നത് അതപ്പപ്പോള്‍ സ്റ്റാറ്റസ് മെസേജായി അപ്‌ഡേറ്റ് ചെയ്യും. രാവിലെ എണീറ്റു, പല്ലുതേച്ചു, കുളിച്ചു ... കൂടുതല്‍ നീട്ടുന്നില്ല....

സുപ്രഭാതം

സുപ്രഭാതം

ഫേസ്ബുക്കില്‍ ഒരു ഗുഡ് മോര്‍ണിംഗ് പറഞ്ഞില്ലെങ്കില്‍ സൂര്യന്‍ ഉദിക്കാന്‍ മറന്നുപോകുമോ എന്ന് പേടിയാണ് ഇക്കൂട്ടര്‍ക്ക്. എന്നും വന്ന് ഗുഡ്‌മോര്‍ണിംഗ് വിഷ് ചെയ്താലേ ഇത്തരക്കാര്‍ക്ക് സമാധാനം കിട്ടൂ.

English summary
It has been observed that there is a mixed variety of people users are friends with on Facebook. Some are busy in sending game requests or posting random pictures, What's your type?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X