കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകി വന്ന വിവേകം? യുഡിഎഫ് ഈ തീരുമാനം നേരത്തേ എടുക്കേണ്ടത്... മുന്നില്‍ ഇടതിന്റെ പഴയ മാതൃക

Google Oneindia Malayalam News

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ഏഴായിരം കവിഞ്ഞിരുന്നു.

'പ്രക്ഷോഭങ്ങള്‍ നിര്‍ത്തിയത് കുറ്റബോധം മൂലം'; പേക്കൂത്തുകള്‍ക്ക് മാപ്പ് പറയണമെന്ന് തോമസ് ഐസക്'പ്രക്ഷോഭങ്ങള്‍ നിര്‍ത്തിയത് കുറ്റബോധം മൂലം'; പേക്കൂത്തുകള്‍ക്ക് മാപ്പ് പറയണമെന്ന് തോമസ് ഐസക്

കേരളത്തിൽ ഇന്ന് 4538 പേർക്ക് കൊവിഡ്; 20 മരണം, 3347 പേർക്കാണ് രോഗമുക്തി.കേരളത്തിൽ ഇന്ന് 4538 പേർക്ക് കൊവിഡ്; 20 മരണം, 3347 പേർക്കാണ് രോഗമുക്തി.

ഈ വിഷയം ആഴ്ചകളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്ന ഒന്നായിരുന്നു. എന്നാല്‍ ഇത്രനാളും പ്രതിപക്ഷം അതിനോട് അനുകൂല സമീപനം സ്വീകരിച്ചില്ല. കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം മുഴുവന്‍ നീണ്ട ഈ സമരങ്ങളും ഒരു കാരണമായിട്ടുണ്ട് എന്നാണ് സര്‍ക്കാരിന്റെ വിമര്‍ശനം.

വൈകി വന്ന വിവേകം

വൈകി വന്ന വിവേകം

പ്രതിപക്ഷം ഈ നിലപാട് കുറച്ച് കൂടി മുമ്പ് സ്വീകരിക്കേണ്ട ഒന്നായിരുന്നു. ഹൈക്കോടതി അടക്കം ശക്തമായ വിമര്‍ശനം ഉന്നയിച്ച ഒന്നായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സമരങ്ങള്‍. എങ്കിലും ഈ അവസരത്തിലെങ്കിലും ഇത്തരം ഒരു തീരുമാനം അഭിനന്ദനം അര്‍ഹിക്കുന്നു.

എല്‍ഡിഎഫിന്റെ ഉദാഹരണം

എല്‍ഡിഎഫിന്റെ ഉദാഹരണം

സംസ്ഥാനം വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സമരങ്ങള്‍ക്ക് നില്‍ക്കാതെ, നാടിനൊപ്പം നില്‍ക്കുക എന്നതാണ് യഥാര്‍ത്ഥ പ്രതിപക്ഷം സ്വീകരിക്കേണ്ട നിലപാട്. സുനാമി ദുരന്തകാലത്ത് കേരളത്തില്‍ ഇടതുപക്ഷം ഇതിനൊരു ഉത്തമ മാതൃകയും മുന്നോട്ട് വച്ചിരുന്നു. അന്ന് സംസ്ഥാനം മുഴുവന്‍ കലുഷിതമായ സമരങ്ങളുമായി മുന്നോട്ട് പോയിരുന്ന ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകള്‍ സമരങ്ങള്‍ നിര്‍ത്തിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കാഴ്ചയാണ് കേരളം കണ്ടത്.

സമരക്കാര്‍ക്ക് കൊവിഡ്

സമരക്കാര്‍ക്ക് കൊവിഡ്

പ്രതിപക്ഷ സമരങ്ങള്‍ കൊണ്ട് മാത്രമാണോ കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിയത് എന്നാണ് ഒരു ചോദ്യം. അങ്ങനെയല്ല എന്ന് തന്നെയാണ് ഉത്തരവും. എന്നാല്‍ കൊവിഡ് ബാധിതര്‍ പങ്കെടുത്ത സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് ഒരു കാരണമായിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. സമരങ്ങള്‍ നേരിടാന്‍ ഇറങ്ങിയ പോലീസുകാര്‍ക്ക് കൊവിഡ് ബാധയുണ്ടായി.

മറച്ചുവച്ച പരിശോധന

മറച്ചുവച്ച പരിശോധന

ഇതിനിടെയാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് പരിശോധന നടത്തിയത്. ഇത് വലിയ വിമര്‍ശനത്തിനാണ് വഴിവച്ചത്. അഭി എംകെ എന്ന പേരും സുഹൃത്തിന്റെ മേല്‍വിലാസവും വീട്ടുടമസ്ഥന്റെ ഫോണ്‍ നമ്പറും ആയിരുന്നു അഭിജിത്ത് പരിശോധനയ്ക്കായി നല്‍കിയത്.

മന്ത്രിമാര്‍ക്ക് കൊവിഡ്

മന്ത്രിമാര്‍ക്ക് കൊവിഡ്

മന്ത്രിമാര്‍ക്കടക്കം കൊവിഡ് ബാധിച്ചത് പ്രതിപക്ഷ സമരം കൊണ്ടാണോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ ഒരു ചോദ്യം. ഇതെന്തായാലും യുക്തിയ്ക്ക് നിരക്കുന്ന ഒരു ചോദ്യമല്ല. രോഗവ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്ന് മാത്രമായിരുന്നു സമരങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

ബിജെപിയും മുന്നോട്ട് വരണം

ബിജെപിയും മുന്നോട്ട് വരണം

യുഡിഎഫിനെ പോലെ തന്നെ സമരരംഗത്ത് സജീവമാണ് ബിജെപിയും അനുബന്ധ സംഘടനകളും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപി നേതൃത്വവും തയ്യാറാകേണ്ടതാണ്.

സമരങ്ങള്‍ ഉപേക്ഷിക്കരുത്

സമരങ്ങള്‍ ഉപേക്ഷിക്കരുത്

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അതിനെതിരെ സമരം ചെയ്യുകയും ചെയ്യുക എന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രതിപക്ഷം പിറകോട്ട് പോകേണ്ട കാര്യമില്ല. അതേസമയം തന്നെ കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെ സമരങ്ങളുമായി മുന്നോട്ടുപോകാവുന്നതാണ്.

കേരളത്തിലെ പ്രത്യേക സാഹചര്യം

കേരളത്തിലെ പ്രത്യേക സാഹചര്യം

രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. മറ്റിടങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ചപ്പോഴും കേരളം കൃത്യമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് അന്താരാഷ്ട്ര പ്രസിദ്ധി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ സ്ഥിതിഗതികള്‍ അത്ര സുഖകരമല്ല. പ്രതിദിന രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. കടുത്ത ജാഗ്രത പുലര്‍ത്തിയേ ഇനി മതിയാവൂ.

English summary
UDF decision to end street protest against the state government is a delayed but a good movement as covid19 cases rising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X