• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വഡോദര ബിജെപിക്ക് ബദലില്ലാത്ത മണ്ഡലം..... ഇത്തവണ പോരാട്ടം ശക്തമാകും!!

cmsvideo
  #LoksabhaElection2019 : വഡോദരയിൽ പോരാട്ടം കനക്കും | Oneindia Malayalam

  ബിജെപിയുടെ കരുത്തുറ്റ കോട്ടകളിലൊന്നാണ് വഡോദര. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ എല്ലാ വര്‍ഷത്തെയും പോലും ഇത്തവണയും ഗുജറാത്ത് ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ മണ്ഡലമാണ് വഡോദര. കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം എന്ന നിലയിലാണ് വഡോദര ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ചിരുന്നത്. വാരണാസിക്ക് പുറമേ മോദി മത്സരിച്ച മണ്ഡലമാണിത്. പിന്നീട് ഉപതിരഞ്ഞെടുപ്പിലും ബിജെപി ഈ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

  2014ലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ മോദിക്ക് ഇവിടെ പകരക്കാരനില്ല എന്ന് തന്നെ വ്യക്തമാണ്. മധുസൂദന്‍ മിസ്ത്രിയാണ് മോദിയെ നേരിട്ടത്. 8,45464 വോട്ടാണ് മോദിക്ക് ലഭിച്ചത്. മിസ്ത്രിക്ക് ലഭിച്ചത് വെറും 2,75336 വോട്ടും. 5,70128 വോട്ടിനാണ് മോദിയുടെ വിജയം. ഇവിടെ മറ്റ് പാര്‍ട്ടികളൊന്നും കാര്യമായി മുന്നേറ്റമുണ്ടാക്കാനായില്ല. ബിജെപി വോട്ടുബാങ്കില്‍ കുതിച്ച് ചാട്ടമാണ് വഡോദരയില്‍ ഉണ്ടായത്. ഇവിടെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ പോലും കഴിഞ്ഞ തവണ മോദിയെ വീഴ്ത്താന്‍ സാധിക്കില്ലായിരുന്നു.

  ജയത്തിന് ശേഷം മോദി ഈ മണ്ഡലം ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പും വഡോദരയില്‍ നടന്നിരുന്നു. മോദിക്ക് ലഭിച്ച ഭൂരിപക്ഷം രഞ്ജന്‍ബെന്‍ ഭട്ടിന് ലഭിച്ചില്ലെങ്കിലും കാര്യമായ കുറവുകള്‍ ഉണ്ടായില്ല. 5,26,763 വോട്ടാണ് രഞ്ജന്‍ ഭട്ടിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ നരേന്ദ്ര റാവത്തിന് ലഭിച്ചത് 1, 97,256 വോട്ടാണ്. 3,29507 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇവിടെയും ബിജെപി തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്.

  ലോക്‌സഭയിലെ പ്രകടനത്തിലും ധനഞ്ജയ് മോശക്കാരിയല്ല. 29 ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. പക്ഷേ ഇത് ദേശീയ ശരാശരിയേക്കാളും സംസ്ഥാന ശരാശരിയേക്കാളും താഴെയാണ്. സഭയില്‍ 374 ചോദ്യങ്ങലാണ് അദ്ദേഹം ഉന്നയിച്ചത്. ഇത് ദേശീയ, സംസ്ഥാന ശരാശരിയേക്കാളും മുകളിലാണ്. ലോക്‌സഭയിലെ ഹാജര്‍ നിലയില്‍ 90 ശതമാനവുമായി അദ്ദേഹം മുന്‍പന്തിയിലുണ്ട്. സംസ്ഥാന ശരാശരി 84 ശതമാനമാണ്. ഇതിനേക്കാള്‍ ഒരുപടി മുകളിലാണ് അദ്ദേഹം. ഇവിടെ ആകെയുള്ള വോട്ടര്‍മാര്‍ 1.638,321 ആണ്. ഇതില്‍ 6,25045 പുരുഷന്‍മാര്‍ ധനഞ്ജയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്. 5,36,532 വനിതാ വോട്ടര്‍മാരും ഇവരെ പിന്തുണച്ചിരുന്നു.

  വഡോദര ഹിന്ദു വിഭാഗം കൂടുതലുള്ള പ്രദേശമാണ്. ആധുനിക വഡോദരയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന സയാജി റാവു ഗെയ്ക്‌വാദിന്റെ നഗരമായിട്ടാണ് വഡോദര വിലയിരുത്തപ്പെടുന്നത്. ചരിത്രത്തില്‍ വളരെയധികം പ്രാധാന്യവും അവര്‍ക്കുണ്ട്. മികച്ച വിദ്യാഭ്യാസം, വാണിജ്യ, നഗരമായിട്ടാണ് വഡോദര അറിയപ്പെടുന്നത്. കഴിഞ്ഞ തവണ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീങ്ങളുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചിരുന്നു. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥയില്‍ പറയാന്‍ കഴിയുന്നത്.

  വഡോദര കഴിഞ്ഞ ആറു തവണയായി ബിജെപിയെ പിന്തുണയ്ക്കുന്ന മണ്ഡലമാണ്. അതുകൊണ്ട് തന്നെ ബിജെപിയുടെ ശക്തമായ കോട്ടയാണ് ഇത്. കോണ്‍ഗ്രസും ബിജെപിയും ഇവിടെ ഏഴുതവണ വീതം ജയിച്ചിട്ടുണ്ട്. 1998-99 വര്‍ഷങ്ങളില്‍ ജയാബെന്‍ താക്കര്‍ വിജയിച്ച ശേഷം ഈ മണ്ഡലം ബിജെപിയെ കൈവിട്ടിട്ടില്ല. മൂന്ന് തവണ താക്കര്‍ ഇവിടെ തുടര്‍ച്ചയായി വിജയിച്ചു. പിന്നീട് ബാലകൃഷ്ണ ശുക്ല വിജയിച്ച് കയറി. അതിന് ശേഷമാണ് മോദി ഇവിടെ മത്സരിക്കുന്നത്. ഓരോ വര്‍ഷവും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ഇവിടെ കുറഞ്ഞ് വരുന്നുവെന്ന് വ്യക്തമാണ്.

  ഇത്തവണ വഡോദരയില്‍ ബിജെപി ഭയപ്പെടേണ്ടത് കോണ്‍ഗ്രസിനെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയിരുന്നു കോണ്‍ഗ്രസ്. അതുകൊണ്ട് വഡോദരയില്‍ അടക്കം കാറ്റ് മാറി വീശാന്‍ സാധ്യതയുണ്ട്. ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍ എന്നിവരും കോണ്‍ഗ്രസിനൊപ്പമുണ്ട്. മോദി അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥി ഇവിടെ വന്നാല്‍ പോരാട്ടം ശക്തമാകും. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയൊക്കെ ഇവിടെ പ്രചാരണത്തിനും എത്തും. എന്നാല്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്.

  English summary
  vadodara lok sabha constituency narendra modi perfomance report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X