കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് വാലന്‍ന്റൈന്‍സ് ഡേ? ലോകത്തെ അപരിചതമായ വാലന്റൈന്‍സ് ഡേ രഹസ്യ ആചാരങ്ങള്‍ ഇതാ...

Google Oneindia Malayalam News

പ്രണയിതാക്കളുടെ ആഘാഷ ദിനമാണ് വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം 'വാലന്റൈന്‍ ഡേ' ആയി ആഘോഷിക്കുന്നത്. പ്രണയിക്കുന്നവര്‍ പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും പരിശുദ്ധ പ്രണയത്തെ കൂടുതല്‍ ദൃഢമാക്കുന്ന ദിനം. നിരവധി ഐതിഹ്യങ്ങള്‍ ഇന്നേ ദിനവുമായി പ്രാബല്യത്തില്‍ ഉണ്ട്. അതില്‍ സെന്റ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് പ്രധാനപ്പെട്ടത്.

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റൈനായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് യുദ്ധത്തില്‍ ശ്രദ്ധ കുറയും എന്നതിനാലായിരുന്നു അത്. എന്നാല്‍ വാലന്റൈന്‍ പരസ്പരം സ്നേഹിക്കുന്നവരുടെ വിവാഹം നടത്തി കൊടുത്ത്. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചു. എന്നാല്‍ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധമായ പ്രണയം മൂലം പ്രണയിനിക്ക് കാഴ്ച തിരിച്ചു കിട്ടി. എന്നിട്ടും വാലന്റൈന്റെ തല വെട്ടാനായിരുന്നു നിര്‍ദേശം. മരിക്കുന്നതിനു മുമ്പായി വാലന്റൈന്‍ പ്രണയിനിക്കായി ഇത്രമാത്രമെഴുതി, ഫ്രം യുവര്‍ വാലന്റൈന്‍.....

ഒരാഴ്ച നീളുന്ന ആഘോഷം

ഒരാഴ്ച നീളുന്ന ആഘോഷം

പ്രണയം എന്നും കൈമാറാം. എന്നാൽ പ്രണയത്തിനും പ്രണയിക്കുന്നവർക്കുമുള്ള അംഗീകാരമാണ് ഈ ദിവസം. സത്യത്തില്‍ ഒരു ദിവസമല്ല, ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, അവസാനം വാലന്റൈൻസ് ഡേ ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷം.

പല രാജ്യത്തും പല ആചാരങ്ങൾ‌

പല രാജ്യത്തും പല ആചാരങ്ങൾ‌

പല രാജ്യത്തും വ്യത്യസ്ത രീതികളിലാണ് വാലന്റൈൻസ് ഡേ ആഘോഷിക്കാറുള്ളത്. ലോകമെമ്പാടും ഒരുപോലെ ആഘോഷിക്കുന്ന ഈ ദിനത്തിന് നമ്മള്‍ പോലും അറിയാത്ത രഹസ്യ ആചാരങ്ങള്‍ ചില രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ജപ്പാന്‍, നോര്‍വ്വേ, ഫിലിപ്പീന്‍സ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ വിചിത്രമായ ചില ആചാരങ്ങള്‍ നടത്തി വരുന്നത്.

ജപ്പാൻ

ജപ്പാൻ

ജപ്പാനില്‍ നടക്കുന്ന ചില പരമ്പരാഗതമായ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് പലര്‍ക്കും അറിയില്ല. വിവാഹാഭ്യര്‍ത്ഥനയില്‍ ചോക്ലേറ്റാണ് പ്രധാനം. വളരെ പരമ്പരാഗതമായ ഒരു ആചാരമാണിത്. പെണ്‍കുട്ടിയാണ് ചോക്ലേറ്റ് തന്റെ പ്രണയ സൂചനയായി ആണ്‍കുട്ടിയ്ക്ക് നല്‍കുന്നത്. ഇഷ്ടത്തിനുള്ള മറുപടി നല്‍കുന്നത് മാര്‍ച്ച് 14നാണ്. വൈറ്റ് ഡേ എന്നാണ് ഈ ദിവസം ജപ്പാനില്‍ അറിയപ്പെടുന്നത്.

ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്

ഡെൻമാർക്കിൽ വളരെ വ്യത്യസ്തമായ ആചാരങ്ങളാണ് നടന്ന് വരുന്നത്. ചില നമ്പറുകളും ഡോട്ടുകളും ഉപയോഗിച്ച് ആണ്‍കുട്ടിയ്ക്ക് പറയാനുള്ളത് ഒരു കവിത പോലെയാക്കി നല്‍കുന്നു. എന്നാല്‍ ഇതാരാണ് നല്‍കിയതെന്ന് പെണ്‍കുട്ടി കണ്ടെത്തണം. ആ കത്ത് ആരുടേതാണെന്ന് കണ്ട് പിടിച്ചാല്‍ ആ പ്രണയം വിജയിച്ചു. രസകരമായ കാര്യമാണെങ്കിലും കത്ത് ആരുടേതാണെന്ന് കണ്ടെത്തണം എന്നത് കുറച്ച് കുഴപ്പം പിടിച്ച സംഭവം തന്നെയാണ്.

സ്ലോവേനിയ

സ്ലോവേനിയ

സ്ലോവേനിയയിൽ സ്പ്രിങ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് വാലന്റൈൻസ് ദിനം അറിയപ്പെടുന്നത്. എന്നാല്‍ ഈ ദിവസമല്ല തന്റെ പ്രണയം കൈമാറുന്നത്. പ്രണയം അറിയിക്കാനുള്ള ദിവസത്തിന് വേണ്ടി ഫെബ്രുവരി 14 മുതല്‍ വീണ്ടും കാത്തിരിക്കണം. മാര്‍ച്ച് 12ന് സെന്റ്. ജോര്‍ജസ് ഡേയിലാണ് സ്ലോവേനിയയില്‍ പ്രണയദിനം ആഘോഷിക്കുന്നത്.

എസ്റ്റോണിയ, ഫിലിപ്പീൻസ്

എസ്റ്റോണിയ, ഫിലിപ്പീൻസ്

എസ്‌റ്റോണിയയില്‍ വാലന്റൈൻസ് ഡേ പ്രണയദിനമല്ല. ഫ്രണ്ട്ഷിപ്പ് ഡേ ആണെന്ന് വേണമെങ്കില്‍ പറയാം. പ്രണയിക്കുന്നവര്‍ മാത്രമല്ല, കൂട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് ഇവിടെ ഈ ദിനം ആഘോഷിക്കുന്നത്. അതുപോലെ ഫിലിപ്പീനിൽ ഫെബ്രുവരി 14 എന്ന് പറയുന്നത് വിവാഹ ദിനം കൂടിയാണ്. മനോഹരമായ ഒരു സ്ഥലം കണ്ടെത്തി കാമുകിയെയും കൂട്ടി ചെന്ന് വിവാഹം കഴിക്കുന്നതാണ് ഈ നാട്ടിലെ വാലന്റൈന്‍സ് ഡേയുടെ പ്രത്യേകത. ഇത്തരത്തിൽ വീലന്റൈൻസ് ഡേ പല രാജ്യങ്ങളിലും പലപല രീതിയിലാണ് ആഘോഷിക്കുന്നത്.

English summary
Valentines Day 2020 Quotes, Messages and History In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X