കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ പകരക്കാരില്ല..... മോദി തരംഗം ആഞ്ഞുവീശും, പ്രതിച്ഛായയും ഭരണമികവും നേട്ടമാകും!!

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : വാരണാസിയിൽ മോദിക്ക് ആര് വെല്ലുവിളി ഉയർത്തും? | Oneindia Malayalam

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാര്‍ച്ചോടെ പെരുമാറ്റ ചട്ടം നിലവില്‍ വരാനും സാധ്യതയുണ്ട്. ഈ അവസരത്തില്‍ ദേശീയ തലത്തിലെ ശ്രദ്ധ മുഴുവന്‍ ഒരു മണ്ഡലത്തിലേക്കാണ്. ഉത്തര്‍പ്രദേശിലെ വാരണാസിയാണ് ആ മണ്ഡലം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന മണ്ഡലം എന്ന നിലയിലാണ് വാരണണാസി ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുമ്പ് മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലം എന്ന നിലയില്‍ പ്രശസ്തമായിരുന്നു ഇവിടം. പക്ഷേ മോദി എത്തിയതോടെയാണ് വാരണാസി ഏറ്റവും പ്രശസ്തമാകുന്നത്.

1

രാജ്യമൊട്ടാകെ ബിജെപി തരംഗമുയര്‍ത്തിയ അവസരത്തിലാണ് മോദി ഇവിടെ കുതിപ്പ് തുടങ്ങിയത്. ഇത്തവണ വാരണാസിയിലേക്ക് ഉറ്റ് നോക്കുമ്പോഴും മോദിക്ക് കാര്യമായ എതിരാളികള്‍ ഇവിടെയില്ലെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രതിച്ഛായ അത്രമേല്‍ ശക്തമാണ് ഇവിടെ. 371784 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മോദിക്ക് ലഭിച്ചത്. പ്രധാന എതിരാളി അരവിന്ദ് കെജ്രിവാള്‍ ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ഇത്തവണ അത്തരമൊരു സാധ്യത വാരണാസിയില്‍ ഇല്ല.

1

ഭൂമിശാസ്ത്രപരമായ അഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട് വാരണാസി. അസംഗഡ്, മൗ, ജൗന്‍പൂര്‍, ഗാസിപൂര്‍, ചന്ദൗലി എന്നിവയാണ് ഇത്. എട്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് ഇവിടുള്ളത്. പിന്ദ്ര, അജഗര, ശിവ്പൂര്‍, റൊഹാനിയ, വാരണാസി നോര്‍ത്ത്, വാരണാസി സൗത്ത്, വാരണാസി കാന്റ്, സേവാപുരി എന്നിവയാണ് മണ്ഡലങ്ങള്‍. 1,030685 പേര്‍ 2014ല്‍ ഇവിടെ വോട്ട് ചെയ്‌തെന്നാണ് കണക്ക്. മണ്ഡലത്തില്‍ 9,86224 പുരുഷ വോട്ടര്‍മാരും 7,81262 വനിതാ വോട്ടര്‍മാരുമാണ് ഉള്ളത്. ഇതില്‍ വനിതാ വോട്ടര്‍മാര്‍ മോദിയെ സ്ഥിരമായി പിന്തുണയ്ക്കുന്നവരാണ്.

1

രാഷ്ട്രീയ സാഹചര്യം നോക്കുകയാണെങ്കില്‍ ഇവിടെ ബിജെപിയുടെ സ്വന്തം മണ്ഡലമാണെന്ന് പറയേണ്ടി വരും. 1991 മുതല്‍ ആറ് തവണയാണ് ബിജെപി ഇവിടെ വിജയിച്ചത്. ഒരിക്കല്‍ മാത്രമാണ് ഇക്കാലയളവില്‍ കോണ്‍ഗ്രസ് വാരണാസിയില്‍ വിജയിച്ചിട്ടുള്ളത്. 1991ല്‍ ശ്രീഷ് ചന്ദ്ര ദീക്ഷിതിലൂടെയാണ് ബിജെപി ഇവിടെ തേരോട്ടം തുടങ്ങിയത്. പിന്നീട് തുടര്‍ച്ചയായ മൂന്ന് തവണ ശങ്കര്‍ പ്രസാദ് ജെസ്വാളിലൂടെ ബിജെപി കുതിപ്പ് തുടര്‍ന്നു. എന്നാല്‍ 2004ല്‍ രാജേഷ് കുമാര്‍ മിശ്രയിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചെങ്കിലും, കഴിഞ്ഞ പത്ത് കൊല്ലമായി ഇത് ബിജെപിക്കൊപ്പമാണ്.

1

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഇത്തവണയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകുക. വാരണാസിയുടെ പ്രതിച്ഛായ മാറ്റിയതിലും അദ്ദേഹത്തിന് പങ്കുണ്ട്. ഗംഗാ ശുചീകരണ പദ്ധതിയാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ വെല്ലുവിളിയാവുക. ബജറ്റില്‍ അടക്കം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും അതെല്ലാം ഫലപ്രദമായി നടന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം ക്ലീന്‍ ഇമേജാണ് മോദിക്ക് എല്ലാവരേക്കാളും മുന്‍തൂക്കം ലഭിക്കാന്‍ കാരണം. മോദിക്ക് ബദല്‍ ഇല്ല എന്ന ബിജെപിയുടെ പ്രചാരണവും, വികസന നായകന്‍ എന്ന പ്രതിച്ഛായയും വാരണാസിയില്‍ നിര്‍ണായകമാകും.

1

രണ്ട് പ്രതിസന്ധികള്‍ മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് നോട്ടുനിരോധനവും, മറ്റൊന്ന് ജിഎസ്ടിയുമാണ്. ടൂറിസം, ചെറുകിട വ്യാപാരങ്ങള്‍, ബനാറസ് യൂനിവേഴ്‌സിറ്റിയിലെ വിവാദങ്ങള്‍, പട്ട് നിര്‍മാണത്തിലെ പ്രതിസന്ധി, ലോഹ നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ കഴിഞ്ഞ രണ്ട് വര്‍ഷമായി രൂക്ഷമാണ്. ഇതെല്ലാം ഈ രണ്ട് പ്രഖ്യാപനങ്ങളിലൂടെ വന്നതാണ്. പക്ഷേ അവസാന സാമ്പത്തിക പാദത്തില്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ് വാരണാസി. പട്ട് നിര്‍മാണത്തിലെ മുന്നേറ്റം തിരിച്ച് കൊണ്ടുവന്നാല്‍ മോദിയില്‍ വന്‍ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ടാവും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സമാജ്‌വാദി പാര്‍ട്ടി ബിഎസ്പി സഖ്യമാണ്. ഇവര്‍ ഒരുമിച്ച് കഴിഞ്ഞാല്‍ നല്ലൊരു മത്സരം മോദി നേരിടേണ്ടി വരും. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ട് ഇവര്‍ നേടിയിരുന്നു. പക്ഷേ കെജ്രിവാളിനൊപ്പം ഇവരുടെ വോട്ടുകള്‍ ചേര്‍ന്നാലും മോദി നേടിയ വോട്ടുകളുടെ അടുത്തെത്തില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഹിന്ദുക്കളുടെ വോട്ട് നിലനിര്‍ത്തുകയാണ് ഇത്തവണ മോദിക്കുള്ള പരീക്ഷണം.

English summary
varanasi lok sabha constituency narendra modi perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X