• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇന്ത്യയുടെ പാല്‍ക്കാരന്‍'... ഗുജറാത്തിലെ 'വിപ്ലവ'കാരി; കേരളത്തില്‍ നിന്നൊരു 'അമൂല്യ' രത്‌നം

1947 ഓഗസ്റ്റ് 15 ന് ഒരു സ്വതന്ത്ര രാജ്യമാകുമ്പോള്‍ ഇന്ത്യയുടെ കൈവശം കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ വലിയ ഖനി പരന്നുകിടന്നിരുന്നെങ്കിലും, ബ്രിട്ടീഷുകാര്‍ ഊറ്റിയെടുത്ത്, വിഭജിച്ചുപോയ ഒരു വിശാലരാജ്യം മാത്രമായിരുന്നു അന്ന് ഇന്ത്യ.

ഇന്നത്തെ ഇന്ത്യയുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച അസംഖ്യം മനുഷ്യരുണ്ട്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ഒരുപാടുപേര്‍. രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും സൈനികരും അങ്ങനെയങ്ങനെ...

അങ്ങനെ ഇന്ത്യയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച ഒരാളെ കുറിച്ചാണ് ഇനി പറയുന്നത്. മലയാളിയായ ഒരാള്‍... ഇന്ത്യയുടെ പാല്‍ക്കാരന്‍!

വര്‍ഗ്ഗീസ് കുര്യന്‍

വര്‍ഗ്ഗീസ് കുര്യന്‍

വര്‍ഗ്ഗീസ് കുര്യന്‍ എന്ന മലയാളിയുടെ പ്രവര്‍ത്തന മേഖല പക്ഷേ കേരളം ആയിരുന്നില്ല. 1921 ല്‍ കോഴിക്കോടായിരുന്നു അദ്ദേഹം ജനിച്ചത്. എന്നാല്‍ പ്രാഥാമിക വിദ്യാഭ്യാസം പോലും പലയിടങ്ങളില്‍ നിന്നായിരുന്നു. ഒടുവില്‍ മദ്രാസ് ലയാളോ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ റാങ്കോടെ ബിരുദം നേടി. പിന്നീട് ജംഷഡ്പൂരിലെ ടിസ്‌കോയില്‍ വ്യാവസായിക പരിശീലനം.

cmsvideo
  India's 'bicycle girl' Jyoti Kumari, This is the reality of India | Oneindia Malayalam
  ഡയറി എന്‍ജിനീയറിങ്

  ഡയറി എന്‍ജിനീയറിങ്

  സൈനിക സേവനം ആഗ്രഹിച്ചിരുന്ന വര്‍ഗ്ഗീസ് കുര്യന്‍ തീരെ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു ഡയറി എന്‍ജിനീയറിങ്. എന്നാല്‍ അദ്ദേഹത്തിന് പഠിക്കേണ്ടിവന്നതോ അത് തന്നെ! സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോയ അദ്ദേഹം മെറ്റലര്‍ജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടി. ഇതിന് ശേഷം ആണ് ഗുജറാത്തിലെ ആനന്ദിലേക്ക് ജോലിയ്ക്കായി പോകുന്നത്.

  വഴിത്തിരിവ്

  വഴിത്തിരിവ്

  ആനന്ദിലെ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറി എന്‍ജിനീയര്‍ ആയിട്ടായിരുന്നു നിയമനം. എന്നാല്‍ ഈ ജോലിയില്‍ അദ്ദേഹത്തിന് വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അപ്പോഴാണ് തൊട്ടടുത്തുണ്ടായിരുന്ന 'കെയ്‌റ കോ ഓപ്പറേറ്റീവ്' എന്ന സഹകരണ സംഘം ശ്രദ്ധയില്‍ പെടുന്നത്. ഇതും പാല്‍ സഹകരണ സംഘം ആയിരുന്നു. ഇതാണ് അദ്ദേഹത്തെ ഇന്ത്യയുടെ 'പാല്‍ക്കാരന്‍' ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

  ജോലി ഉപേക്ഷിച്ചു

  ജോലി ഉപേക്ഷിച്ചു

  'കെയ്‌റ കോ ഓപ്പറേറ്റീവ്' നയിച്ചിരുന്നത് ത്രിഭുവന്‍ദാസ് എന്ന വ്യക്തിയായിരുന്നു. വര്‍ഗ്ഗീസ് കുര്യനും ദാസും പെട്ടെന്ന് അടുത്തു. ഇതിനിടെ കെയ്‌റയിലെ പഴകിയ ഡയറി യന്ത്രങ്ങള്‍ നവീകരിക്കാനുള്ള ഉത്തരവാദിത്തം വര്‍ഗ്ഗീസിലെത്തി. ആ സമയത്തായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. പിന്നെ രാജിവച്ച് കെയ്‌റ കോ ഓപ്പറേറ്റീവ്‌സിന്റെ ഭാഗമായി.

  അമുല്‍

  അമുല്‍

  പുതിയ യന്ത്രങ്ങള്‍ എത്തിയപ്പോള്‍ കെയ്‌റയില്‍ ഉത്പാദവും വര്‍ദ്ധിച്ചു. അങ്ങനെ വര്‍ഗ്ഗീസ് സൊസൈറ്റിയുടെ ജനറല്‍ മാനേജര്‍ ആയി. പിന്നീട് ന്യൂസിലാന്‍ഡില്‍ പോയി ഡയറി എന്‍ജിനീയങ്ങിന്റെ പുത്തന്‍ സാധ്യതകള്‍ മനസ്സിലാക്കി തിരികെ എത്തുകയും ചെയ്തു.

  1955 ല്‍ ആണ് കെയ്‌റയുടെ പുത്തന്‍ ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നത്. അമുല്‍ എന്നായിരുന്നു പ്ലാന്റിന്റെ പേര്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു ഉദ്ഘാടകന്‍.

  അമൂല്യ

  അമൂല്യ

  അമുലിന്റെ ഉ്തപന്നങ്ങള്‍ അമൂല്യ എന്ന പേരില്‍ വളരെ പെട്ടെന്ന് തന്നെ പ്രശസ്തി നേടി. പിന്നീട് രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായി മാറുകയും ചെയ്തു. ആഗോളവത്കരണത്തിന് ശേഷം പോലും ബഹുരാഷ്ട്ര കുത്തകള്‍ക്ക് അമുലിന് പിറകില്‍ തന്നെ ആയിരുന്നു സ്ഥാനം എന്ന് കൂടി ഓര്‍ക്കണം.

  ഓപ്പറേഷന്‍ ഫ്‌ലഡ്

  ഓപ്പറേഷന്‍ ഫ്‌ലഡ്

  അമുല്‍ ഒരു വലിയ വിജയ മാതൃകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചത്. വര്‍ഗ്ഗീസ് കുര്യനെ തന്നെ ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇതിന്റെ നേതൃത്വം ഏല്‍പിച്ചത്. ഒന്നേകാല്‍ ലക്ഷത്തില്‍പരം ഡയറികള്‍ ആയിരുന്നു ഈ കാലഘട്ടത്തില്‍ രാജ്യമെമ്പാടും തുടങ്ങിയത്. ഓപ്പറേഷന്‍ ഫ്‌ലഡ് എന്നായിരുന്നു ഈ പദ്ധതിയ്ക്ക് നല്‍കിയ പേര്.

  ഒന്നാം നമ്പര്‍

  ഒന്നാം നമ്പര്‍

  പാല്‍ ഉത്പാദനത്തില്‍ ഇന്ത്യയെ ലോക ഒന്നാം നമ്പര്‍ ആക്കിയത് വര്‍ഗ്ഗീസ് കുര്യന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ആണ് അദ്ദേഹത്തെ ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നും ധവള വിപ്ലവത്തിന്റെ പിതാവ് എന്നും വിശേഷിപ്പിക്കുന്നത്.

  ലോകത്തിലെ തന്നെ ഏറ്റവും മികച്ച സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ ഗുജറാത്ത് കോ ഓപ്പറേറ്റേീവ് മില്‍ക്ക് മാര്‍ക്കറ്റിഭ് ഫെഡറേഷന്റെ അമരക്കാരനായി മൂന്ന് ദശാബ്ദത്തോളം വര്‍ഗ്ഗീസ് കുര്യന്‍ പ്രവര്‍ത്തിച്ചു. കര്‍ഷകരുടെ നേതൃത്വത്തില്‍ മുപ്പതില്‍പരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും അദ്ദേഹം കാരണക്കാരനായി.

   പത്മവിഭൂഷണും മാഗ്‌സസെയും

  പത്മവിഭൂഷണും മാഗ്‌സസെയും

  1965 ല്‍ തന്നെ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ പ്തമഭൂഷണും ലഭിച്ചും. 1999 ല്‍ പത്മവിഭൂഷണ്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1963 ല്‍ വര്‍ഗ്ഗീസ് കുര്യനെ തേടി മാഗ്‌സസെ പുരസ്‌കാരവും എത്തി.

  2012 സെപ്തംബര്‍ 9 ന് ആണ് അദ്ദേഹം ഇഹലോകവാസം വെടിയുന്നത്.

  English summary
  Verghese Kurien- The Milk Man of India, father of White Revolution
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more