കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അടിപതറാത്ത വിദിഷ.... ഇത്തവണ സുഷമയില്ല, കാറ്റ് മാറി വീശുമോ?

Google Oneindia Malayalam News

Recommended Video

cmsvideo
വിദിഷയിൽ ബിജെപിക്ക് അടിപതറുമോ? | Oneindia Malayalam

മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയുടെ മണ്ഡലമെന്ന നിലയില്‍ പ്രശസ്തി കൈവരിച്ച മണ്ഡലമാണ് മധ്യപ്രദേശിലെ വിദിഷ. ഇത്തവണയും ഈ മണ്ഡലം ശ്രദ്ധാകേന്ദ്രമാണ്. ഇപ്പോള്‍ ബിജെപിയുടെ ജനകീയ മുഖമായ സുഷമാ സ്വരാജിന്റെ മണ്ഡലമായിട്ടാണ് ഇപ്പോള്‍ വിദിഷ അറിയപ്പെടുന്നത്. ബിജെപിക്ക് ഇവിടെ ഇതുവരെ ബദലുണ്ടായിട്ടില്ല. 30 വര്‍ഷമായി ബിജെപിക്കൊപ്പമാണ് ഈ മണ്ഡലം. ഇത്തവണ സുഷമാ സ്വരാജ് മത്സരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞ് കഴിഞ്ഞു. ഇത് മാത്രമാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. വിദിഷയില്‍ പകരക്കാരെയും ബിജെപി കണ്ടെത്തിയിട്ടില്ല. ഇവിടെ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാവുന്ന യാതൊരു സാഹചര്യവും ഇപ്പോഴില്ല.

1

2014ല്‍ വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു സുഷമയുടെ ജയം. 7,14,348 വോട്ടുകളാണ് സുഷമയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് ലക്ഷ്മണ്‍ സിംഗിന് 3,03,650 വോട്ടുകളാണ് ആകെ ലഭിച്ചത്. 4,10,698 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുഷമ ജയം നേടിയത്. പുരുഷ-വനിതാ വോട്ടര്‍മാര്‍ ഒരേപോലെ അവര്‍ക്ക് വോട്ട് ചെയ്‌തെന്ന് വ്യക്തമാണ്. അതേസമയം മണ്ഡലത്തില്‍ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ ഇവിടെ സുഷമയെ വെല്ലാന്‍ ഒരു നേതാവില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ഏറ്റവും ദുര്‍ബലം ഇവിടെയാണ്. 2019ല്‍ ബിജെപി ഏറ്റവും കുറവ് ഭരണവിരുദ്ധ വികാരം നേരിടുന്ന മണ്ഡലം കൂടിയാണ് ഇത്.

1

ലോക്‌സഭയിലെ പ്രകടനത്തിന്റെ കാര്യത്തില്‍ സുഷമ ഏറ്റവും മുന്‍പന്തിയിലാണ്. ദേശീയ നേതാവെന്നതില്‍ ഉപരി അന്തര്‍ദേശീയ നേതാവായി വളരാനും സുഷമയ്ക്ക് ഈ അഞ്ച് വര്‍ഷം കൊണ്ട് സാധിച്ചു. മോദി സര്‍ക്കാരില്‍ എതിരാളികളില്ലാത്ത മന്ത്രിയും സുഷമ മാത്രമാണ്. വിദേശകാര്യ മന്ത്രിയായുള്ള അവരുടെ പ്രവര്‍ത്തനം പലയിടത്ത് നിന്നും വലിയ പിന്തുണ അവര്‍ക്ക് നേടിക്കൊടുക്കുന്നതായിരുന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതടക്കമുള്ള കാര്യങ്ങളില്‍ അടക്കം വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സുഷമയെ പ്രതിപക്ഷം പോലും ബഹുമാനിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി തന്റെ മന്ത്രാലയത്തിന്റെ സേവനം കൂടുതല്‍ ജനകീയമാക്കാനും അവര്‍ കാണിച്ച മിടുക്ക് ബിജെപിയുടെ പ്രതിച്ഛായ തന്നെ വര്‍ധിപ്പിക്കുന്നതാണ്.

1

എട്ട് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് വിദിഷ മണ്ഡലം. ബോജ്പൂര്‍, സാഞ്ചി, സില്‍വാനി, വിദിഷ, ബസോദ, ബുദ്‌നി, ഇച്ചാവര്‍, കാത്തെഗാവ് എന്നിവയാണ് മണ്ഡലങ്ങളില്‍. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലവും ഇതില്‍ തന്നെയാണ്. തലസ്ഥാന നഗരിയായ ഭോപ്പാലിനോട് തൊട്ടടുത്ത് കിടിക്കുന്ന പ്രദേശമാണ് വിദിഷ. സാക്ഷരത ഉയര്‍ന്ന നിരക്കിന്റെ പേരിലാണ് മണ്ഡലം അറിയപ്പെടുന്നത്. 86.88 ആണ് സാക്ഷരത. ഇതില്‍ തന്നെ സ്ത്രീകള്‍ക്ക് 80.98 ശതമാനം സാക്ഷരതയുണ്ടെന്ന് 2011ലെ സെന്‍സസ് സാക്ഷ്യപ്പെടുത്തുന്നു. സെന്‍ട്രല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളും വിദിഷയിലാണ് ഉള്ളത്.

1

വിദിഷ മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് ഉറപ്പിക്കാം. 1967ല്‍ ജനസംഘമാണ് ഇവിടെ ആദ്യമായി ജയിക്കുന്നത്. കോണ്‍ഗ്രസ് 1980ല്‍ ഈ മണ്ഡലം പിടിച്ചെങ്കിലും, 1989ല്‍ രാഘവ് ജിയിലൂടെ ബിജെപി ഇത് തിരിച്ച് പിടിച്ചു. പിന്നീട് ഇന്നേ വരെ ഈ മണ്ഡലം ബിജെപിക്ക് നഷ്ടമായിട്ടില്ല. 1991ലാണ് അടല്‍ ബിഹാരി വാജ്‌പേയ് ഇവിടെ മത്സരിച്ച് ജയിക്കുന്നത്. അഞ്ച് തവണ തുടര്‍ച്ചയായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് റെക്കോര്‍ഡിട്ടിട്ടുണ്ട് ശിവരാജ് സിംഗ് ചൗഹാന്‍. മുഖ്യമന്ത്രിയാവുന്നത് വരെ അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചിരുന്നു. 2009ലാണ് സുഷമ ഇവിടെ മത്സരിക്കുന്നത്. 2014ലും അവര്‍ വിജയം ആവര്‍ത്തിച്ചു.

1

മണ്ഡലത്തിന്റെ മുഖമായിട്ടാണ് സുഷമ അറിയപ്പെടുന്നത്. പക്ഷേ ഇത്തവണ അവര്‍ മത്സരിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മോദി തരംഗം ആഞ്ഞുവീശിയ 2014ലും സ്വന്തം പ്രതിച്ഛായയിലാണ് സുഷമ വിജയിക്കുന്നത്. അദ്വാനി പക്ഷത്തിന്റെ നേതാവായിട്ടാണ് സുഷമ അറിയപ്പെടുന്നത്. പക്ഷേ ദേശീയ തലത്തില്‍ സുഷമയ്ക്ക് പകരക്കാരെ കണ്ടെത്തുക എന്നതാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വൃക്ക മാറ്റിവെക്കല്‍ അടക്കമുള്ള പ്രക്രിയയിലൂടെ ആരോഗ്യ മോശമായ അവസ്ഥയിലാണ് ഇനി താന്‍ മത്സരിക്കുന്നില്ലെന്ന് സുഷമ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇത്തവണ ശിവരാജ് സിംഗ് ചൗഹാന്‍ ഈ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ട്.

1
English summary
vidisha lok sabha constituency sushma swaraj perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X