കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസ്സന് മുല്ലപ്പള്ളിയുടെ അടി, മുല്ലപ്പള്ളിയ്ക്ക് ഹസ്സന്റെ അടി... ഒടുവില്‍ ഹസ്സന് കെസിയുടെ അടി! കോണ്‍ഗ്രസിലെ അടിക്കഥകള്‍!

Google Oneindia Malayalam News

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തും വരെ പരസ്പരം പോരടിക്കുക, അവസാന നിമിഷം ഒന്നിക്കുക! കാലങ്ങളായി ഇതാണ് കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തന രീതി. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടി വിട്ട് യുഡിഎഫിലും അതിന് പുറത്തും എത്തിയിരിക്കുകയാണ്.

ജൂത ഉന്മൂലനത്തെ പ്രകീർത്തിച്ച ഗോൾവാൾക്കറിന്റെയല്ല, ചരിത്രം തിരുത്തിക്കുറിച്ച ഡോ പൽപ്പുവിന്റെ പേര് നല്‍കണം- മുല്ലക്കരജൂത ഉന്മൂലനത്തെ പ്രകീർത്തിച്ച ഗോൾവാൾക്കറിന്റെയല്ല, ചരിത്രം തിരുത്തിക്കുറിച്ച ഡോ പൽപ്പുവിന്റെ പേര് നല്‍കണം- മുല്ലക്കര

ഹസനെ തള്ളി വേണുഗോപാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ല, ദേശീയ നയം മാറ്റേണ്ടതില്ല!!ഹസനെ തള്ളി വേണുഗോപാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ല, ദേശീയ നയം മാറ്റേണ്ടതില്ല!!

എംഎം ഹസ്സന്‍ യുഡിഎഫ് ചെയര്‍മാന്‍ ആയതിന് പിറകെ ആയിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച. അതിങ്ങനെ ഒരു ധാരണയൊക്കെ ആയി വന്നപ്പോഴേക്കും മുല്ലപ്പള്ളി ഉടക്കുമായി എത്തി. അതിന് പിറകെ ഹൈക്കമാന്‍ഡും ഇണ്ടാസിറക്കി. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം... അടിയുണ്ടാക്കിയില്ലെങ്കില്‍ എങ്ങനെ കോണ്‍ഗ്രസ് ആകും!

ഹസ്സന്റെ വരവ്

ഹസ്സന്റെ വരവ്

എ ഗ്രൂപ്പിലെ ശുദ്ധികലശത്തോടെ ആയിരുന്നു എംഎം ഹസ്സന്റെ വരവ്. ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിന് പിറകെ ഹസ്സന്‍ ആ പദവിയില്‍ അവരോധിതനായി. ബെന്നിയുടെ കൂറ് ഇപ്പോള്‍ ആരോട് എന്നത് എ, ഐ ഗ്രൂപ്പുകളിലെ തര്‍ക്കവിഷയമായി തുടരുകയും ചെയ്യുന്നു.

വന്ന ഉടന്‍

വന്ന ഉടന്‍

യുഡിഎഫ് കണ്‍വീനര്‍ ആയി സ്ഥാന മേറ്റതിന് പിറകെ മലപ്പുറത്ത് എത്തിയ ഹസ്സന്‍ ലീഗ് നേതാക്കളെ കണ്ടു. അതിന്റെ കൂടെ ജമാഅത്തെ ഇസ്ലാമി നേതാക്കളേയും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളേയും കൂടി കണ്ടതോടെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നീക്കുപോക്ക് എങ്ങനെയാണെന്ന് ഏകദേശ ധാരണയായിക്കഴിഞ്ഞു.

എതിര്‍പ്പോടെതിര്‍പ്പ്

എതിര്‍പ്പോടെതിര്‍പ്പ്

വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുകയോ അവരുമായി സഖ്യത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ നീക്കുപോക്കും സഹകരണവും ഒക്കെയുണ്ട്. ഇക്കാര്യം മറ്റാര് നിഷേധിച്ചാലും എംഎം ഹസ്സന്‍ നിഷേധിക്കില്ല. അദ്ദേഹം ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുന്നു.

മുല്ലപ്പള്ളിയ്ക്ക് പിടിച്ചില്ല

മുല്ലപ്പള്ളിയ്ക്ക് പിടിച്ചില്ല

എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം അശേഷം പിടിച്ചിട്ടില്ല. അത് പലതവണ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ആദ്യം മുതലേ നിഷേധിക്കുന്നുണ്ട്.

കുടുങ്ങിപ്പോയി

കുടുങ്ങിപ്പോയി

വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടി ഉണ്ടാകും എന്ന് വരെ പ്രഖ്യാപിച്ചു മുല്ലപ്പള്ളി. പക്ഷേ, അതിനിടയ്ക്ക് ഒരു സെല്‍ഫ് ഗോളും അടിച്ചു. മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമത്തില്‍ മുല്ലപ്പള്ളിയ്‌ക്കൊപ്പം ഫോട്ടോയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഇടം പിടിച്ചു.

ഹസ്സന്റെ ഇരുട്ടടി

ഹസ്സന്റെ ഇരുട്ടടി

ഇതിനിടെ ഹസ്സന്‍, മുല്ലപ്പള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിന്റെ കാര്യം കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനും അറിയാവുന്ന കാര്യമാണെന്നായിരുന്നു ഒടുവിലത്തെ പ്രതികരണം. ഇതോടെ മുല്ലപ്പള്ളിയും പ്രതിരോധത്തിലായി.

ഉമ്മന്‍ ചാണ്ടിയുടെ ഡിപ്ലോമസി

ഉമ്മന്‍ ചാണ്ടിയുടെ ഡിപ്ലോമസി

ഈ വിഷയത്തില്‍ ഏറ്റവും തന്ത്രപരമായ 'ഡിപ്ലോമസി' പ്രകടിപ്പിച്ചത് പതിവ് പോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല. എന്നാല്‍ മുന്നണിയിലെ ചില കക്ഷികളുമായി മാത്രമാണ് ധാരണ. അതുകൊണ്ട് തന്നെ യുഡിഎഫുമായി ബന്ധമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയുമായി കോണ്‍ഗ്രസിനും ബന്ധമില്ലെന്ന് ഉമ്മന്‍ ചാണ്ടി സമര്‍ത്ഥിക്കുന്നു. കേള്‍ക്കുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നല്ലാതെ മറ്റൊന്നും ഇല്ല ഇതില്‍ എന്നത് വേറെ കാര്യം.

ഹസ്സന്റെ ഗ്രൂപ്പ്

ഹസ്സന്റെ ഗ്രൂപ്പ്

എ ഗ്രൂപ്പിലെ ഇപ്പോഴത്തെ ശക്തനാണ് എംഎം ഹസ്സന്‍. അങ്ങനെ തന്നെയാണ് ബെന്നിയെ ബഹനാനെ താഴെയിറക്ക് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനപ്പുറത്തേക്ക് എംഎം ഹസ്സന്‍ ഒരു നിലപാട് എടുക്കില്ല എന്നതും ഉറപ്പാണ്. ചുരുക്കിപ്പറഞ്ഞാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മന്‍ ചാണ്ടി വക കൊടുക്കുന്ന പ്രഹരങ്ങളാണ് ഹസ്സനിലൂടെ പുറത്ത് വരുന്നത്.

ഒടുവിലത്തെ ആണിയുമായി കെസി

ഒടുവിലത്തെ ആണിയുമായി കെസി

എന്നാല്‍ കേരളത്തിലെ കാര്യങ്ങള്‍ അങ്ങനെ പെട്ടെന്ന് തീരുമാനമാക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായ കെസി വേണുഗോപാല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്നതാണ് പാര്‍ട്ടി നയമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തില്‍ മറിച്ചൊരു നീക്കമുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹസ്സന്‍ വഴി ഉമ്മന്‍ ചാണ്ടിയ്ക്ക്

ഹസ്സന്‍ വഴി ഉമ്മന്‍ ചാണ്ടിയ്ക്ക്

എംഎം ഹസ്സന് ഉളള മറുപടിയാണ് കെസി വേണുഗപാല്‍ നല്‍കിയത്. ഒറ്റയടിക്ക് അത് അങ്ങനെ തന്നെയെന്നേ തോന്നുകയും ഉള്ളു. എന്നാല്‍ എംഎം ഹസ്സന്‍ ഉമ്മന്‍ ചാണ്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നിടത്തോളം, കെസി വേണുഗോപാല്‍ നല്‍കിയ അടി എത്തുക ഉമ്മന്‍ ചാണ്ടിയിലേക്ക് തന്നെ ആയിരിക്കും.

സുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണംസുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണം

English summary
Welfare Party Relation: The final word came from KC Venugopal and it is a blow for Oommen Chandy, not for MM Hassan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X