• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായി

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയെന്ന വിശേഷണം ആണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്കുള്ളത്. മതേതര മുഖമായി ചില നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലും, ആത്യന്തികമായി ജമാ അത്തെ ഇസ്ലാമി മൂല്യങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും ഉയര്‍ത്തുന്നത്.

അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്

ജമാ അത്തെ ഇസ്ലാമി സടകുടഞ്ഞുണരുമ്പോള്‍... മുഖ്യശത്രു സിപിഎം; കേരളം ഇതുവരെ കാണാത്ത കളികള്‍

2011 ല്‍ രൂപീകരണത്തിന് ശേഷം കേരളത്തില്‍ തങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ ഒന്നും കാര്യമായ നേട്ടം കൊയ്യാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് മുന്നണി പ്രവേശനം എന്ന ചര്‍ച്ച വരുന്നത്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കുമ്പോള്‍, നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണി പ്രവേശനം സാധ്യമാകുമെന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇപ്പോള്‍ എങ്ങുമില്ലാത്ത അവസ്ഥയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി.

 യുഡിഎഫ് സഹകരണം

യുഡിഎഫ് സഹകരണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു യുഡിഎഫ്. ആ വിജയത്തിന്റെ തിളക്കം കൂട്ടാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം സഹായിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ , പ്രതീക്ഷിച്ചതിന് വിപരീതം ആയിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസിലെ എതിര്‍പ്പ്

കോണ്‍ഗ്രസിലെ എതിര്‍പ്പ്

കോണ്‍ഗ്രസിലെ ഒരു വിഭാഗം ആദ്യം മുതലേ വെല്‍ഫെയര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മറ്റ് രണ്ട് ഗ്രൂപ്പുകളും വെല്‍ഫെയര്‍ ബന്ധത്തെ ശക്തമായി പിന്തുണച്ചു. ദേശീയ നേതൃത്വത്തിന്റേയും കെപിസിസി അധ്യക്ഷന്റേയും എതിര്‍പ്പിനെ തള്ളിക്കൊണ്ടായിരുന്നു ഇത് എന്നതും ശ്രദ്ധേയം.

സമസ്തയുടെ എതിര്‍പ്പ്

സമസ്തയുടെ എതിര്‍പ്പ്

മുസ്ലീം ലീഗിന്റെ ആധ്യാത്മക നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന സമസ്തയും വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതിനെ മറികടന്നായിരുന്നു ലീഗ് പലയിടത്തും വെല്‍ഫെയറുമായി സഹകരിച്ചത്. യുഡിഎഫ് ഘടകക്ഷിയെന്നത് പോലെ ആയിരുന്നു മലബാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തിച്ചത്.

തിരിഞ്ഞുകൊത്തി

തിരിഞ്ഞുകൊത്തി

എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം എല്ലാ അര്‍ത്ഥത്തിലും യുഡിഎഫിനെ തിരഞ്ഞുകൊത്തി. മലബാറില്‍ വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ വോട്ടുകള്‍ ഒന്നാകെ ഇടതുപക്ഷത്തേക്ക് പോകുന്ന സാഹചര്യവും ഉണ്ടായി. അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കനത്ത പരാജയം നേരിടേണ്ടി വന്നു.

എല്ലാ പഴിയും വെല്‍ഫെയറിന്

എല്ലാ പഴിയും വെല്‍ഫെയറിന്

യുഡിഎഫ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയെ അത് വലിയ പ്രതിരോധത്തില്‍ ആക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സിപിഎമ്മിനെതിരെ ശക്തമായി രംഗത്തെത്തിയത് യുഡിഎഫ് ഘടകകക്ഷികള്‍ ആയിരുന്നില്ല, വെല്‍ഫെയര്‍- ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ആയിരുന്നു എന്നതും ശ്രദ്ധേയമായി.

ഇനിയില്ല ബന്ധം

ഇനിയില്ല ബന്ധം

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇനി ഒരു ബന്ധവും ഉണ്ടാവില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. വെല്‍ഫെയര്‍ ബന്ധത്തിന് ചുക്കാന്‍ പിടിച്ച എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. മുല്ലപ്പള്ളിയുടെ വാക്ക് ധിക്കരിച്ച് ഇനി വെല്‍ഫെയര്‍ ബന്ധത്തിന് ആരും മുതിരാന്‍ സാധ്യതയില്ല.

ലീഗിനും കൈ പൊള്ളി

ലീഗിനും കൈ പൊള്ളി

മുസ്ലീം ലീഗ് ആയിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ഇനി അത്തരമൊരു നീക്കത്തിന് മുസ്ലീം ലീഗും ധൈര്യപ്പെടില്ല. സമസ്തയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ എതിര്‍പ്പ് തന്നെയാണ് കാരണം. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിന്റെ പരസ്യ പ്രസ്താവനകള്‍ സമസ്ത നേതൃത്വം തള്ളിയെങ്കിലും, ആത്യന്തികമായി വെല്‍ഫെയര്‍ ബന്ധത്തിന് സംഘടന എതിരാണ്.

വെല്‍ഫെയര്‍ പാര്‍ട്ടി എന്ത് ചെയ്യും

വെല്‍ഫെയര്‍ പാര്‍ട്ടി എന്ത് ചെയ്യും

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമാവുക എന്ന ലക്ഷ്യം വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് ഇനി സാധ്യമാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ പാര്‍ട്ടിയുടെ കേരളത്തിലെ രാഷ്ട്രീയ സാധ്യതകളാണ് ഇല്ലാതായിരിക്കുന്നത്. ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിക്കില്ല എന്നത് മുന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായതും ആണ്.

എല്‍ഡിഎഫ് അടുപ്പിക്കില്ല

എല്‍ഡിഎഫ് അടുപ്പിക്കില്ല

മുന്‍ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ എല്‍ഡിഎഫ് പ്രവേശനം എന്നത് അസാധ്യമായ ഒന്നാണ്. മുഖ്യമന്ത്രി കോഴിക്കോട് വിളിച്ച യോഗത്തില്‍ നിന്ന് പോലും ജമാ അത്തെ ഇസ്ലാമി പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.

കാത്തിരുന്നിരുന്നെങ്കില്‍

കാത്തിരുന്നിരുന്നെങ്കില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സഹകരണത്തിന് നിന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് മുന്നില്‍ ചില സാധ്യതകള്‍ ഉണ്ടായിരുന്നു. വെല്‍ഫെയര്‍ ബന്ധമില്ലാതിരുന്നിട്ടും യുഡിഎഫ് പരാജയം നേരിട്ടിരുന്നെങ്കില്‍, ജോസ് കെ മാണിയുടെ വിടവ് നികത്തുന്നതിന്റേയും മുന്നണി വിപുലീകരിക്കുന്നതിന്റേയും ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടിയെ പരിഗണിച്ചേനെ. എന്നാല്‍ ഇപ്പോള്‍ എല്ലാ സാധ്യതകളും പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞു.

ജോസിനെ ഞെട്ടിക്കാന്‍ ജോസഫിന്റെ പുത്തന്‍ നീക്കം; അപു ജോണ്‍ രംഗത്തിറങ്ങും... മലബാറില്‍ മത്സരിക്കും?

'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും

English summary
Welfare Party's political future under threat, UDF entry will not be possible in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X