കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന് സംഭവിച്ച അബദ്ധങ്ങള്‍... സമയം കിട്ടിയിട്ടും പഠിക്കാതെ പോയ കുട്ടിയെ പോലെ! എന്തൊക്കെ...

Google Oneindia Malayalam News

കൊച്ചി: കെ സുധാകരന്റെ വിവാദമായ മലയാള മനോരമ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ മറുപടി പറഞ്ഞു. അതില്‍ സുധാകരനെതിരെ ചില ആരോപണങ്ങളും ഉണ്ടായിരുന്നു. അതിന് സുധാകരനുള്ള മറുപടി അടുത്ത ദിവസം വാര്‍ത്താ സമ്മേളനത്തിലൂടെ നല്‍കുമെന്ന് പ്രഖ്യാപനവും നടത്തി.

സുധാകരന് പിന്നേയും തിരിച്ചടി... പരാമര്‍ശങ്ങള്‍ക്കെതിരെ ഫ്രാന്‍സിസിന്റെ മകന്‍; തിരുത്തിയില്ലെങ്കില്‍ നിയമനടപടിസുധാകരന് പിന്നേയും തിരിച്ചടി... പരാമര്‍ശങ്ങള്‍ക്കെതിരെ ഫ്രാന്‍സിസിന്റെ മകന്‍; തിരുത്തിയില്ലെങ്കില്‍ നിയമനടപടി

മാധ്യമ പ്രവര്‍ത്തകരോട് കോപിച്ച് സുധാകരൻ; ചോദ്യം വാട്‌സ്ആപ്പ് വഴിയെന്ന്... തിരിച്ചടിച്ച് മാധ്യമ പ്രവര്‍ത്തകരുംമാധ്യമ പ്രവര്‍ത്തകരോട് കോപിച്ച് സുധാകരൻ; ചോദ്യം വാട്‌സ്ആപ്പ് വഴിയെന്ന്... തിരിച്ചടിച്ച് മാധ്യമ പ്രവര്‍ത്തകരും

ഇത് കോണ്‍ഗ്രസ് അണികള്‍ വലിയ തോതില്‍ ആഘോഷിക്കുകയും ചെയ്തു. ഒരുപക്ഷേ, അന്ന് നടന്ന സംഭവങ്ങള്‍ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ പൊലിപ്പിച്ച് പറയും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന് പറ്റിയ ചില അമളികള്‍ ഒന്ന് പരിശോധിക്കാം...

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

തട്ടിക്കൊണ്ടുപോകല്‍ വിഷയം

തട്ടിക്കൊണ്ടുപോകല്‍ വിഷയം

കെ സുധാകരന്‍ തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായി സുധാകരന്റെതന്നെ സുഹൃത്തും ഫിനാന്‍ഷ്യറും ആയിട്ടുള്ള ഒരാള്‍ പറഞ്ഞിരുന്നു എന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യം എന്തുകൊണ്ട് ഭാര്യയോട് പോലും പറഞ്ഞില്ല എന്നതും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പഠിക്കുന്ന കാലത്ത് ഫിനാന്‍ഷ്യറോ

പഠിക്കുന്ന കാലത്ത് ഫിനാന്‍ഷ്യറോ

ഇങ്ങനെയൊരും സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെ ആരാണ് പിണറായി വിജയനോട് പറഞ്ഞത് എന്നത് വെളിപ്പെടുത്തണം എന്നും പറഞ്ഞു. പക്ഷേ, പ്രശ്‌നം ആയത് അതല്ല. പഠിക്കുന്ന കാലത്ത് എങ്ങനെയാണ് തനിക്കൊരു ഫിനാന്‍ഷ്യര്‍ ഉണ്ടാവുക എന്ന ചോദ്യമാണ് വലിയ അമളിയായത്.

സംഭവം നടന്നത്

സംഭവം നടന്നത്

പിണറായി വിജയന്റേയും കെ സുധാകരന്റേയും ഒക്കെ കോളേജ് കാലം കഴിഞ്ഞിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തന കാലത്തെ കുറിച്ചാണ് പിണറായി വിജയന്‍ പറഞ്ഞത്. ഒരു ദിവസം കിട്ടിയിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം കെ സുധാകരന്‍ ചോദിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും അത്ഭുതപ്പെടുന്നത്.

രാഷ്ട്രീയക്കാര്‍ക്കെന്തിന് ഫിനാന്‍ഷ്യര്‍

രാഷ്ട്രീയക്കാര്‍ക്കെന്തിന് ഫിനാന്‍ഷ്യര്‍

രാഷ്ട്രീയക്കാര്‍ക്ക് ഫിനാന്‍ഷ്യര്‍മാര്‍ ഉണ്ടാകും എന്ന് സുധാകരന്‍ പറഞ്ഞതും പാര്‍ട്ടിയ്ക്കുള്ളില്‍ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. കോളേജ് കാലത്തിന് ശേഷം തനിക്ക് ഒരു ഫിനാന്‍ഷ്യര്‍ ഉണ്ടായിരുന്നു എന്നതല്ലേ സുധാകരന്‍ പറഞ്ഞതിന് അര്‍ത്ഥം എന്നാണ് പലരും ചോദിക്കുന്നത്. ഒരു നല്ല രാഷ്ട്രീയ നേതാവിന് യോജിച്ചതാണോ അത് എന്ന ചോദ്യവും ശക്തമാണ്.

ബാലനും ബ്രണ്ണന്‍ കോളേജും

ബാലനും ബ്രണ്ണന്‍ കോളേജും

എകെ ബാലന്റെ കാര്യത്തിലാണ് മറ്റൊരു അബദ്ധം പറ്റിയത്. 1971 ല്‍ ആണ് എകെ ബാലന്‍ ബ്രണ്ണന്‍ കോളേജില്‍ എത്തിയത് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. എന്നാല്‍ 1969 ല്‍ തന്നെ എകെ ബാലന്‍ ബ്രണ്ണന്‍ കോളേജില്‍ എത്തിയിട്ടുണ്ടായിരുന്നു. പിന്നീട് എകെ ബാലന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നു. എകെ ബാലന്റെ കാര്യം ആ അഭിമുഖത്തിലും പിണറായി വിജയന്റെ മറുപടിയിലും എല്ലാം പരാമര്‍ശിക്കപ്പെട്ട സ്ഥിതിയ്ക്ക്, ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയിട്ട് വേണമായിരുന്നു സുധാകരന്‍ പറയാന്‍.

നാൽപാടി വാസു കേസും സേവറി നാണു കേസും

നാൽപാടി വാസു കേസും സേവറി നാണു കേസും

വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കവേയാണ് വലിയ അബദ്ധം സുധാകരന് പിണഞ്ഞത്. നാൽപാടി വാസുവിനെ വെടിവച്ചുവന്ന കേസിനെ കുറിച്ചും, സേവറി നാണു കൊലപാതക കേസിനെ കുറിച്ചും സുധാകരൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തെ കൂടുതൽ കുഴപ്പത്തിലാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.

മമ്പറം അകത്തോ പുറത്തോ

മമ്പറം അകത്തോ പുറത്തോ

മമ്പറം ദിവാകരന്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് കെ സുധാകരന്‍ പറഞ്ഞതും അമളിയായി തന്നെ വിലയിരുത്തേണ്ടി വരും. അകത്താണോ പുറത്താണോ എന്ന് അറിയാത്ത ആളാണ് മമ്പറം ദിവാകരന്‍ എന്നാണ് പറഞ്ഞത്. എന്നാല്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ ഒരാളെ കുറിച്ച് അത്തരം ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. പക്ഷേ, അത് കെ സുധാകരന്‍ ശ്രദ്ധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും.

മാധ്യമ പ്രവര്‍ത്തകരോടുള്ള തട്ടിക്കയറല്‍

മാധ്യമ പ്രവര്‍ത്തകരോടുള്ള തട്ടിക്കയറല്‍

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുന്ന സമീപനം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കൂടെയുള്ള ഒരാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു, വാട്‌സ്ആപ്പില്‍ വരുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് പറഞ്ഞ് സുധാകരന്‍ പ്രകോപിതനായത്.

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി അന്‍വേശി ജെയിന്‍; വൈറലായ ചിത്രങ്ങള്‍ കാണാം

മനോരമയ്ക്ക് എട്ടിന്റെ പണികൊടുത്ത് സുധാകരൻ! പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടേയില്ല... എല്ലാം ഓഫ് ദ റെക്കോർഡ്മനോരമയ്ക്ക് എട്ടിന്റെ പണികൊടുത്ത് സുധാകരൻ! പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടേയില്ല... എല്ലാം ഓഫ് ദ റെക്കോർഡ്

സതീശന്‍, സുധാകരന്‍ ഇനി മുരളീധരനും! ഇത് കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവിയോ... അണികള്‍ കാത്തിരിക്കുന്നത്സതീശന്‍, സുധാകരന്‍ ഇനി മുരളീധരനും! ഇത് കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവിയോ... അണികള്‍ കാത്തിരിക്കുന്നത്

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
What are the mistakes made by K Sudhakaran in his Press meet? Some big mistakes are there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X