കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ... മുരളി തുമ്മാരുകുടി പറയുന്നു

  • By Desk
Google Oneindia Malayalam News

കാവേരി വിഷയത്തില്‍ ബെംഗളൂരു കത്തുകയാണ്. മലയാളികളോട് ഈ വിഷയത്തില്‍ പ്രശ്നമൊന്നും ഇല്ലെങ്കിലും ഏവരും ഭയന്നിരിക്കുകയാണ്. ഓണത്തിന് നാട്ടിലെത്താന്‍ കഴിയാത്തതിന്‍റെ വിഷമത്തിലാണ് പലരും.

മലയാളികളോട് നേരിട്ട് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യാണ്. ഐക്യരാഷ്ട്രസഭയുടെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ മുരളി തുമ്മാരുകുടി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് വാളില്‍ കുറിച്ച ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

സ്വന്തം സുരക്ഷ

സ്വന്തം സുരക്ഷ

സ്വന്തം സുരക്ഷയാണ് ഏറ്റവും പ്രധാനം. അത് ശരിയാക്കിയിട്ടു മതി നാട്ടുകാരെ അറിയിക്കാനും അന്വേഷിക്കാനും. (ഉദാ- ഫോൺ ചാർജ്ജ് ചെയ്യാൻ ആയിപ്പോലും റിസ്ക് എടുക്കരുത്)

കാര്യങ്ങള്‍ അറിയുക

കാര്യങ്ങള്‍ അറിയുക

പുറത്തെ കാര്യങ്ങൾ ശരിക്കും അറിഞ്ഞിട്ടു മാത്രം മതി പുറത്തിറങ്ങുന്നത്.

കരക്കന്പി

കരക്കന്പി

കരക്കമ്പികളെ വിശ്വസിക്കരുത്. അത് പപോലെ വരുന്ന വാട്ട്സ്ആപ്പ് ഫോർവേഡ് ഒന്നും വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.

ചര്‍ച്ച വേണ്ട

ചര്‍ച്ച വേണ്ട

ഈ വിഷയതിന്റെ ശരിയോ തെറ്റോ അന്വേഷിക്കേണ്ട സമയം അല്ല ഇത്. അത് കൊണ്ട് ഈ വിഷയം ചർച്ച ചെയ്യാൻ തന്നെ പോകരുത്. ആരോടും.

പുറത്തിറങ്ങുന്പോള്‍

പുറത്തിറങ്ങുന്പോള്‍

അനാവശ്യമായി പുറത്തിറങ്ങേണ്ട കാര്യം ഇല്ല. അതെ പോലെ തന്നെ കരക്കമ്പികൾ കേട്ട് സ്ഥലം വിടേണ്ട കാര്യവും ഇല്ല.

ഫോണ്‍

ഫോണ്‍

പല സംഘർഷ പ്രദേശത്തും എല്ലാവരും എല്ലാവരെയും വിളിച്ചു നെറ്റ്‌വർക്ക് ഡൌൺ ആക്കും. അതിനാൽ പരമാവധി മെസ്സേജിങ് സർവീസ് ഉപയോഗിക്കുക.

അറിയുന്നത് മാത്രം

അറിയുന്നത് മാത്രം

ഏറ്റവും അടുത്ത ആളുകൾ തമ്മിൽ ഒരു ചെറിയ ചെറിയ ഗ്രൂപ്പ് ഉണ്ടാക്കി നമുക്ക് ഉറപ്പുള്ള കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുക.

അറിഞ്ഞുവക്കണം

അറിഞ്ഞുവക്കണം

ബെംഗളൂരുവിൽ പുതിയതായി വന്നവർ അവിടെ കൂടുതൽ പരിചയം ഉള്ള ആരുടെയെങ്കിലും ഫോൺ നമ്പറും വീട്ടഡ്രസ്സും ഒക്കെ അറിഞ്ഞു വക്കുക.

ധൈര്യം

ധൈര്യം

ധൈര്യമായിരിക്കുക. ബെംഗളൂരുവില്‍ പോലീസും പട്ടാളവും ഒക്കെ നഗരത്തിന് അടുത്ത് തന്നെ ഉണ്ട്. അത് കൊണ്ട് അത് നിയന്ത്രണം വിട്ടു പോകുന്ന സ്ഥലം അല്ല

English summary
What are the precautions should take by Malayalees in Bengaluru... Muralee Thummarukudy Writes on his Facebook wall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X