കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍

Google Oneindia Malayalam News

രമേശ് ചെന്നിത്തല എന്ന കോണ്‍ഗ്രസ് നേതാവിന്റെ ഉദയം ആരിലും അസൂയ ജനിപ്പിക്കും വിധമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലെ ഓരോ പടവുകളും അദ്ദേഹം കയറുമ്പോള്‍ ദേശീയ രാഷ്ട്രീയം പോലും ഉറ്റുനോക്കിയിരുന്നു.

ചെന്നിത്തലയുടെ വിധി ഇനി എന്ത്? അഞ്ച് വര്‍ഷം നയിച്ചിട്ടും നായക സ്ഥാനം കൈയ്യാലപ്പുറത്ത്... ഇടിത്തീയായത് ആ തോൽവിചെന്നിത്തലയുടെ വിധി ഇനി എന്ത്? അഞ്ച് വര്‍ഷം നയിച്ചിട്ടും നായക സ്ഥാനം കൈയ്യാലപ്പുറത്ത്... ഇടിത്തീയായത് ആ തോൽവി

കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?

48-ാം വയസ്സില്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ആളാണ് ചെന്നിത്തല. എന്നാല്‍ പിന്നീട് ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയ അദ്ദേഹം കേരളത്തില്‍ ഒതുങ്ങേണ്ടി വന്നു. ഇന്ന് കേരളത്തിലേതടക്കം കോണ്‍ഗ്രസിന്റെ സംഘടനാകാര്യങ്ങള്‍ നിയന്ത്രിക്കുന്നകെസി വേണുഗോപാല്‍ അന്ന് ദേശീയ രാഷ്ട്രീയ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. രണ്ട് സംഭവങ്ങളാണ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവിയ്ക്ക് വിലങ്ങായത്. പരിശോധിക്കാം...

26-ാം വയസ്സില്‍ എംഎല്‍എ

26-ാം വയസ്സില്‍ എംഎല്‍എ

ചെന്നിത്തല ഹൈസ്‌കൂളിലെ കെഎസ് യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമേശ് ചെന്നിത്തല തന്റെ 26-ാം വയസ്സില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് മണ്ഡലത്തില്‍ നിന്നായിരുന്നു വിജയം. നിയമസഭയിലേക്ക് മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 വയസ്സാണ്.

29-ാം വയസ്സില്‍ മന്ത്രി

29-ാം വയസ്സില്‍ മന്ത്രി

1982 ല്‍ എന്‍എസ് യുവിന്റെ ദേശീയ പ്രസിഡന്റ് ആയ വര്‍ഷം തന്നെ ആയിരുന്നു നിയമസഭാ പ്രവേശനവും. ആ സര്‍ക്കാരിന്റെ അവസാന കാലത്ത്, 1986 ല്‍ രമേശ് ചെന്നിത്ത ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അന്ന് 30 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു അദ്ദേഹത്തിന്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി എന്ന റെക്കോര്‍ഡ് ഇപ്പോഴും ചെന്നിത്തലയ്ക്ക് സ്വന്തമാണ്.

ആദ്യത്തെ ദൗര്‍ഭാഗ്യം

ആദ്യത്തെ ദൗര്‍ഭാഗ്യം

1987 ലെ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരത്തില്‍ എത്താന്‍ സാധിച്ചില്ല. രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനത്തിരിക്കാന്‍ കഴിഞ്ഞത് ഒരൊറ്റ വര്‍ഷം മാത്രമായിരുന്നു. അന്ന് യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയുടെ ഭാവി മറ്റൊന്നാകുമായിരുന്നു.

ദേശീയ രാഷ്ട്രീയത്തിലെ തീപ്പൊരി

ദേശീയ രാഷ്ട്രീയത്തിലെ തീപ്പൊരി

എന്‍എസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ദേശീയ അധ്യക്ഷനായ രമേശ് ചെന്നിത്തല ഇന്ത്യയിലെ മൊത്തം യുവാക്കളുടെ ആവേശമായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. പിന്നീട് എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച് ചെന്നിത്തല ആദ്യമായി 1989 ല്‍ പാര്‍ലമെന്റ് അംഗവും ആയി.

 ഇംഗ്ലീഷും ഹിന്ദിയും ഒരുപോലെ

ഇംഗ്ലീഷും ഹിന്ദിയും ഒരുപോലെ

ദക്ഷിണേന്ത്യയില്‍ നിന്നുള്ള മികച്ച നേതാക്കളില്‍ പലരും ദേശീയ തലത്തില്‍ ശോഭിക്കാതിരുന്നത് ഭാഷാപരമായ പരിമിതികള്‍ മൂലമായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും ഒരുപോലെ വഴങ്ങിയിരുന്ന രമേശ് ചെന്നിത്തലയുടെ തീപ്പൊരി പ്രസംഗങ്ങള്‍ക്ക് രാജ്യം പലപ്പോഴും സാക്ഷിയായി. 1991 ലും 1996 ലും 1999 ലും അദ്ദേഹം ലോക്‌സഭയിലേക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.

എഐസിസിയിലും പ്രവര്‍ത്തക സമിതിയിലും

എഐസിസിയിലും പ്രവര്‍ത്തക സമിതിയിലും

2001 ല്‍ രമേശ് ചെന്നിത്തല ഏഴ് സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള എഐസിസി സെക്രട്ടറിയായ നിയമിതനായി. 2004 ല്‍ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും അംഗമായി. അന്ന് അദ്ദേഹത്തിന്റെ പ്രായം വെറും 48 വയസ്സായിരുന്നു എന്ന് കൂടി ഓര്‍ക്കണം.

രണ്ടാമത്തെ ദൗര്‍ഭാഗ്യം

രണ്ടാമത്തെ ദൗര്‍ഭാഗ്യം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരിക്കെ തന്നെ ആയിരുന്നു രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയും ഉണ്ടായത്. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അദ്ദേഹം ഒരിക്കലും മറക്കില്ല. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയും സ്വന്തം സിറ്റിങ് സീറ്റുമായിരുന്ന മാവേലിക്കരയില്‍ സിപിഎമ്മിന്റെ യുവനേതാവ് സിഎസ് സുജാതയോട് രമേശ് ചെന്നിത്തല പരാജയപ്പെട്ടു.

കേരളം മൊത്തം വീശിയ കാറ്റ്

കേരളം മൊത്തം വീശിയ കാറ്റ്

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യുഡിഎഫിന് ചരിത്രത്തില്‍ തന്നെ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഇടതുതരംഗത്തില്‍ പൊന്നാനിയും മൂവാറ്റുപുഴയും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫ് പിടിച്ചടക്കുകയായിരുന്നു. ആ തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് എകെ ആന്റണിയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു.

ചെന്നിത്തലയുടെ വിധി...

ചെന്നിത്തലയുടെ വിധി...

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും എകെ ആന്റണി എന്ന ദേശീയ നേതാവിന്റെ വളര്‍ച്ചയ്ക്കുള്ള പടവുകളായിരുന്നു പിന്നീട് കണ്ടത്. എന്നാല്‍ ചെന്നിത്തലയുടെ കാര്യം അങ്ങനെ ആയിരുന്നില്ല. അന്ന് മാവേലിക്കരയില്‍ വിജയിച്ചിരുന്നെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാരിലും രണ്ടാം യുപിഎ സര്‍ക്കാരിലും ക്യാബിനറ്റ് പദവിയുള്ള മന്ത്രിയാകേണ്ട അവസരമാണ് നഷ്ടമായത്. ദേശീയ തലത്തില്‍ വലിയ പ്രതിച്ഛായ സൃഷ്ടിക്കാനും കോണ്‍ഗ്രസിന്റെ ദേശീയമുഖമാവാനും ഉള്ള അവസരവും ചെന്നിത്തലയ്ക്ക് നഷ്ടപ്പെട്ടു.

വീണ്ടും മന്ത്രിയാകാന്‍

വീണ്ടും മന്ത്രിയാകാന്‍

29- ാം വയസ്സില്‍ ആദ്യമായി മന്ത്രി പദവിയിലെത്തിയ ചെന്നിത്തലയ്ക്ക് വീണ്ടും മന്ത്രിക്കസേര കിട്ടാല്‍ നീണ്ട 28 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 2014 ല്‍ ആണ് സാമുദായിക സമവാക്യങ്ങള്‍ ഒത്തുചേര്‍ക്കുന്നതിന്റെ ഭാഗമായി ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുന്നത്. രണ്ട് വര്‍ഷത്തിനകം നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

മികച്ച പ്രസിഡന്റ്

മികച്ച പ്രസിഡന്റ്

തകര്‍ന്നടിഞ്ഞ കേരളത്തിലെ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പിച്ചത് രമേശ് ചെന്നിത്ത കെപിസിസി അധ്യക്ഷനായിരിക്കെ ആയിരുന്നു. 2006 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് നേടുന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ അദ്ദേഹം വളര്‍ത്തി.

മന്ത്രിക്കസേരയില്‍ നാല് വര്‍ഷം

മന്ത്രിക്കസേരയില്‍ നാല് വര്‍ഷം

രമേശ് ചെന്നിത്തലയോളം രാഷ്ട്രീയ നേട്ടങ്ങള്‍ സ്വന്തം അക്കൗണ്ടിലുള്ള മറ്റ് നേതാക്കള്‍ കേരളത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. എന്നാല്‍ ഇക്കാലത്തിനിടയില്‍ അദ്ദേഹം മന്ത്രിപദവിയില്‍ ഇരുന്നത് ആകെ നാല് വര്‍ഷം മാത്രമാണ് എന്നത് വലിയൊരു വൈരുദ്ധ്യമാണ്.

ഒടുവില്‍ 2021 ലും

ഒടുവില്‍ 2021 ലും

പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തിയ്ക്ക് അടുത്ത തവണ ഭരണം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി പദവി നല്‍കുക എന്നത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരു കീഴ് വഴക്കമാണ്. അതുകൊണ്ട് തന്നെ അടുത്ത തവണ യുഡിഎഫ് അധികാരത്തിലെത്തിയാല്‍, സ്വാഭാവികമായും ചെന്നിത്തല തന്നെ മുഖ്യമന്ത്രിയാകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷകള്‍ക്ക് മുകളിലും കരിനിഴല്‍ വീണിരിക്കുകയാണ്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

ചെന്നിത്തലയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ എന്നും കെ കരുണാകരന്റെ ആശീര്‍വാദവും വാത്സല്യവും ഉണ്ടായിരുന്നു. എന്നാല്‍ കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ചെന്നിത്തല കൂടെ നിന്നില്ല. കരുണാകരന് ശേഷം ഐ ഗ്രൂപ്പിനെ ശക്തമാക്കി നിലനിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് കഴിയാതെ പോയത് 2004 ലെ ആ തിരഞ്ഞെടുപ്പ് തോല്‍വി ഒന്നുകൊണ്ട് മാത്രമായിരുന്നു. അല്ലെങ്കില്‍, കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ഒരു ചര്‍ച്ച പോലും ഇപ്പോള്‍ ഉണ്ടാകില്ലായിരുന്നു.

ഇപ്പോഴും ചെന്നിത്തല ക്യാമ്പ് പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യഥാര്‍ത്ഥ ചിത്രം വ്യക്തമാവുകയും ചെയ്യും.

ഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതി

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
What changed the political future of Ramesh Chennithala in Kerala's political history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X