• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരിൽ ഭൂമി കശ്മീരിക്ക് മാത്രം; ആരാണ് കശ്മീരിയെന്ന് ആര് തീരുമാനിക്കും...ഇന്ത്യയിൽ? ആർട്ടിക്കിൾ 35എ

  • By Desk

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എ. കശ്മീരിന്റെ പ്രത്യേക പദവി എക്കാലത്തും വിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഈ വകുപ്പ് ഭരണഘടന വിരുദ്ധം ആണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതിപ്പോള്‍ സുപ്രീം കോടതിയിലാണ്. അതിലേറെ കശ്മീരിൽ കേന്ദ്ര സർക്കാർ നടത്തുന്ന സൈനിക വിന്യാസം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വര്‍ഷങ്ങളുടെ പഴക്കമുണ്ട് കശ്മീരിന്റെ പ്രത്യേക പദവിക്ക്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് അനുവദിക്കപ്പെട്ടതാണ് പ്രത്യേക പദവി. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു. കശ്മീര്‍ എന്നും ഇന്ത്യയിലെ ഏറ്റവും സ്‌തോഭജനകമായ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍, അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘടന വാദികള്‍ ഇപ്പോള്‍ തന്നെ വലിയ പ്രതിഷേധവും ആയി രംഗത്ത് വന്നിട്ടുണ്ട്. കേസില്‍ സുപ്രീം കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് എന്താണ് ആര്‍ട്ടിക്കിള്‍ 35 എ എന്നത് അറിയാം.

മഹാരാജിവിന്റെ കാലം മുതലേ

മഹാരാജിവിന്റെ കാലം മുതലേ

ജമ്മു കശ്മീര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ കീഴില്‍ ആയിരുന്നില്ല. എന്നാല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ അധികാരത്തിന് കീഴില്‍ വരുന്ന നാട്ടുരാജ്യം ആയിരുന്നു. പക്ഷേ, ഇത്തരത്തിലുള്ള നാട്ടുരാജ്യങ്ങളില്‍ അവരുടേതായ നിയമങ്ങള്‍ ആയിരുന്നു നടപ്പിലാക്കിയിരുന്നത്. അവിടങ്ങളിലെ ജനങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയുടെ പൗരന്‍മാരും ആയിരുന്നില്ല.

ഭൂമിയിലെ സ്വര്‍ഗ്ഗം

ഭൂമിയിലെ സ്വര്‍ഗ്ഗം

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍, അത് ഇതാണ് എന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു കശ്മീരിനെ വിശേഷിപ്പിച്ചത്. അത്രത്തോളം മനോഹരമായ ഒരു നാടാണ് കശ്മീര്‍. ഇതുതന്നെ ആയിരുന്നു കശ്മീരിന്റെ ഭരണാധികാരെ ഏറെ ഭയപ്പെടുത്തിയിരുന്നതും. തങ്ങളുടെ നാട് വിദേശികള്‍ കടന്നുകയറി സ്വന്തമാക്കികളയുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു.

മറ്റാരും വേണ്ട

മറ്റാരും വേണ്ട

ഇങ്ങനെ ഒരു സാഹചര്യത്തില്‍ ആണ് കശ്മീരില്‍, പുറംനാട്ടുകാര്‍ക്ക് ഭൂമി വാങ്ങുന്നത് നിരോധിക്കുന്നത്. രാജഭരണ കാലത്തായിരുന്നു ഈ സംഭവം. പുറംനാടുകളില്‍ നിന്ന് കടന്നുവരുന്നവരെ തങ്ങളുടെ പൗരന്‍മാരായി അംഗീകരിക്കുകയും ചെയ്തിരുന്നില്ല കശ്മീര്‍.

സ്വാതന്ത്ര്യത്തിന് ശേഷം

സ്വാതന്ത്ര്യത്തിന് ശേഷം

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ജമ്മു കശ്മീരും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. 1947 ഒക്ടോബര്‍ 26 ന് ആയിരുന്നു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം തുടങ്ങിയ എല്ലാ കാര്യങ്ങളുടേയും ചുമതലയും പരമാധികാരവും കശ്മീര്‍ മഹാരാജാവ് ഇന്ത്യക്ക് കൈമാറുന്നത് അപ്പോഴാണ്.

ആര്‍ട്ടിക്കിള്‍ 370

ആര്‍ട്ടിക്കിള്‍ 370

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും കശ്മീരിന് പ്രത്യേക ഭരണഘടനാ പദവിയാണ് നല്‍കിയിട്ടുള്ളത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ആണിത്. തുടര്‍ന്ന് 1952 ല്‍ ആണ് കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്. 1952 ലെ ദില്ലി കരാര്‍ പ്രകാരം ആയിരുന്നു ഇത്.

ആര്‍ട്ടിക്കിള്‍ 35 എ

ആര്‍ട്ടിക്കിള്‍ 35 എ

ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് (പെര്‍മനന്റ് റെസിഡന്റ്‌സ്) പ്രത്യേക അവകാശങ്ങള്‍ പതിച്ചു നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 35 എ. 1954 ല്‍ ജവഹര്‍ലാല്‍ നെഹ്‌റ മന്ത്രിസഭയുടെ ഉപദേശ പ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആര്‍ട്ടിക്കിള്‍ 370 ന്ററെ കൂടെ ആര്‍ട്ടിക്കിള്‍ 35 എ ചേര്‍ക്കുന്നത്.

കശ്മീരികള്‍ക്ക് മാത്രം

കശ്മീരികള്‍ക്ക് മാത്രം

ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാന്‍ കശ്മീരിലെ പെര്‍മനന്റ് റെസിഡന്‍സിന് മാത്രമേ സാധിക്കൂ എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. മറ്റുള്ളവര്‍ക്ക് ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനോ, സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടാനോ ഇത് വിലക്കുന്നുണ്ട്. ജമ്മു കശ്മീര്‍ സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യാനും ശ്മീര്‍ സ്വദേശികള്‍ക്ക് മാത്രമേ അനുമതിയുള്ളു.

ആരാണ് കശ്മീരി?

ആരാണ് കശ്മീരി?

ആരാണ് ജമ്മു കശ്മീരിലെ പെര്‍മനന്റ് റെസിഡന്റ് എന്ന് തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരം ആര്‍ട്ടിക്കിള്‍ 35 എ പ്രകാരം ജമ്മു കശ്മീര്‍ സര്‍ക്കാരിന് മാത്രമാണ്. കശ്മീരികളുടെ പ്രത്യേക അവകാശങ്ങളും സര്‍ക്കാരിന് തന്നെ തീരുമാനിക്കാം.

കല്യാണം കഴിഞ്ഞാല്‍

കല്യാണം കഴിഞ്ഞാല്‍

ഭൂമിയിലെ അവകാശം സംബന്ധിച്ച് വേറേയും നിബന്ധനകളുണ്ട്. ഒരു കശ്മീരി സ്ത്രീ, കശ്മീരിന് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് കശ്മീരിലെ ഭൂമിയില്‍ ഉള്ള അവകാശം ഇല്ലാതാവും. സുനന്ദ പുഷ്‌കര്‍ കേസിലും ഇത് ഏറെ ചര്‍ച്ചയായിരുന്നു.

ഭരണഘടന വിരുദ്ധം?

ഭരണഘടന വിരുദ്ധം?

ഇന്ത്യയുടെ ഏകത്വത്തെ ചോദ്യം ചെയ്യുന്നതാണ് ആര്‍ട്ടിക്കില്‍ 35 എ എന്നതാണ് പ്രധാന ആരോപണം. ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാനോ അവിടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനോ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതിയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന വാദവും ഉയരുന്നുണ്ട്.

പ്രസിഡന്റിന് ചെയ്യാമോ?

പ്രസിഡന്റിന് ചെയ്യാമോ?

പ്രത്യേക ഉത്തരവിലൂടെ ആയിരുന്നു 1954 ല്‍ രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയുടെ ഭാഗമാക്കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെ ആയിരുന്നു. ഇത്തരത്തില്‍ ഒരു ഭരണഘടന ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിക്ക് അധികാരമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നാണ് ഭരണഘടനയിലെ 368(ഐ) ആര്‍ട്ടിക്കിളില്‍ വ്യക്തമായി പറയുന്നത്.

രണ്ട് വകുപ്പുകളും

രണ്ട് വകുപ്പുകളും

ആര്‍ട്ടിക്കിള്‍ 35 എ മാത്രമല്ല, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 370 ഉം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. വി ദ സിറ്റിസണ്‍ എന്ന എന്‍ജിഒ ആണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ രണ്ട് ആര്‍ട്ടിക്കിളുകളും റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം. ആര്‍ട്ടിക്കിള്‍ 370 എന്നത് ഒരു താത്കാലിക സംവിധാനം മാത്രമായിരുന്നു എന്നാണ് ഇവരുടെ വാദം.

English summary
What is Article 35A and Article 370 of Indian Constitution, which gives special rights to Jammu and Kashmir?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X