• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

  • By അനാമിക

തിരുവനന്തപുരം നന്തന്‍കോട്ട് മാതാപിതാക്കളടക്കം നാലുപേരെ വെട്ടിനുറുക്കിക്കൊന്ന് കത്തിച്ച കേഡല്‍ ജിന്‍സണ്‍ താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിച്ചതാണ് എന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നത് സംബന്ധിച്ച് അധികമാര്‍ക്കും വലിയ അറിവുണ്ടാവില്ല. സാത്താന്‍ സേവയുടെ ഭാഗമായ ദുര്‍മന്ത്രവാദത്തിലെ കടുത്ത ഇനമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ലോകനിയമങ്ങള്‍ക്ക് അതീതരായി ജീവിക്കാമെന്ന വ്യാമോഹമാണ് സാത്താന്‍ സേവക്കാരെ ഇതിലേക്ക് നയിക്കുന്നത്.

Read Also: നന്തന്‍കോട് കൂട്ടക്കൊല നടത്തിയത് കേഡലല്ല..!! ആത്മാവ്..!! ആദ്യം അമ്മയെ മഴുവിന് വെട്ടിക്കൊന്നു.. !!

സാത്താനെ സേവിക്കുന്നവർ

പ്രത്യേക വേഷവും പ്രത്യേക രീതികളും ആചാരങ്ങളുമൊക്കെയാണ് സാത്താന്‍ സേവക്കാര്‍ക്കുള്ളത്. ഇവര്‍ ദൈവത്തിന് പകരം സാത്താനെ പൂജിക്കുന്നു. അമേരിക്കയിലാണ് ചര്‍ച്ച് ഓഫ് സാത്താന്‍ എന്ന പ്രസ്ഥാനത്തിന്റെ തുടക്കം. അന്നത് കത്തോലിക്ക സഭയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആരംഭിച്ചത്.

സാത്താന്റെ ബൈബിളും കറുത്ത കുർബാനയും

സാധാരണ മനുഷ്യര്‍ക്ക് ഒരിക്കലും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കാത്തതാണ് സാത്താന്‍ സേവക്കാരുടെ രീതികള്‍. ഇവര്‍ ആര്‍ത്തവ രക്തം കുടിക്കാന്‍ പോലും തയ്യാറാണ്. ഇവര്‍ക്കായി സാത്താനിക് ബൈബിളും കറുത്ത കുര്‍ബാനയുമുണ്ട്. സഭ നിരോധിച്ചതാണിവരുടെ രീതികള്‍.

കേരളത്തിലും സാത്താൻ സേവകർ

നേരത്തെ പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന സാത്താന്‍ സേവ കേരളത്തിലും എത്തിയിരിക്കുന്നുവെന്നാണ് നന്തന്‍കോട് കൂട്ടക്കൊലപാതകം വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയില്‍ സാത്താന്‍ സേവക്കാരുടെ ഗ്രൂപ്പുകള്‍ സജീവമാണ് എന്നാണ് അറിയുന്നത്.

നഗ്നനൃത്തവും പരസ്യ ലൈഗികതയും

ചെകുത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെ തുടങ്ങുന്ന കറുത്ത കുര്‍ബാന മണിക്കൂറുകളോളം നീളും. നഗ്ന നൃത്തത്തിലും പരസ്യമായ ലൈംഗിക ബന്ധത്തിലുമാണ് സാത്താന്‍ പൂജ അവസാനിക്കുക. മദ്യവും മയക്കുമരുന്നും ഒഴുകും ഇക്കൂട്ടരുടെ സദസ്സുകളില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കറുത്ത വസ്ത്രവും തലതിരിഞ്ഞ കുരിശും

കറുത്ത വസ്ത്രം ധരിക്കുന്ന ഇവര്‍ കറുത്ത മെഴുകുതിരിയും തല തിരിഞ്ഞ കുരിശും മറ്റും ഉപയോഗിക്കുന്നു. സ്ഥാപിതമായത് അമേരിക്കയില്‍ ആണെങ്കിലും ലോകത്തെമ്പാടും സാത്താന്‍ സേവ വ്യാപിപ്പിക്കുകയാണ് ചര്‍ച്ച് ഓഫ് സാത്താന്‍. കേരളത്തില്‍ നിന്നുള്ളവരും ഇതില്‍ അംഗങ്ങളായിട്ടുണ്ട് എന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ്.

ആർത്തവരക്തം കുടിക്കും !

സാത്താന്‍ സേവകര്‍ അതീന്ദ്രിയരാകാന്‍ വേണ്ടിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കാറുള്ളത്. കറുത്തതോ കട്ടപിടിച്ച രക്തത്തിന്റേയോ നിറമുള്ള വസ്ത്രങ്ങളാണ് ചടങ്ങുകള്‍ക്ക് ധരിക്കുക. തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ ചടങ്ങിന് ഉപയോഗിക്കും. ആര്‍ത്തവരക്തം വരെ കുടിക്കാറുണ്ട് ഇക്കൂട്ടര്‍.

മനസ്സ് മറ്റൊരു ലോകത്ത്

ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ക്രിയയാണ് ആസ്്ട്രല്‍ പ്രൊജക്ഷനെന്ന് ഒറ്റവാക്കില്‍ പറയാം. ശരീരത്തില്‍നിന്നും ഇത് മനസ്സിനെ മറ്റൊരു അതീന്ദ്രിയ ലോകത്ത് എ്ത്തിക്കുമെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.

കടുത്ത സാധന വേണം

മാതാപിതാക്കളെ വധിച്ച് മായയില്‍ നിന്നും മുക്തി നേടണം. പിന്നീട് പശ്ചാത്തപിക്കുകയും അപ്പോള്‍ അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്യുമത്രേ. കടുത്ത ശാരീരിക സാധനകള്‍ വേണം ഈ ക്രിയകള്‍ അനുഷ്ടിക്കാന്‍. പൂര്‍ണബോധത്തോടെ ശരീരത്തെ ആത്മാവില്‍ നിന്നും വേര്‍പെടുത്തുന്നതാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍.

അപാര ധൈര്യം വേണം

അപാരമനശക്തിയും ഉറച്ച വിശ്വാസവും വേണം ഇത് ചെയ്യാന്‍. അടച്ചിട്ട നിശബ്ദമായ മുറിയില്‍ കിടന്ന് ചിന്തകളെ പൂര്‍ണമായി ഒഴിവാക്കി ചില ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യേണ്ടതുണ്ട്. ശരീരം വേര്‍പ്പെട്ട് മറ്റൊരു തലത്തിലേക്ക് ഉയരുന്നതായി സങ്കല്‍പ്പിക്കണം.

മനോനില തെറ്റാനും സാധ്യത

ശരീരം അനങ്ങരുത്. തുടര്‍ക്രിയകള്‍ അനുഷ്ഠിക്കണം. തെറ്റിയാല്‍ മനോനില തെറ്റാന്‍ വരെ സാധ്യതയുണ്ട്. മറ്റേതോ ലോകത്തെ അറിയാനും അനുഭവിക്കാനും സാധിക്കുമത്രേ. ഇതെല്ലാം അന്ധവിശ്വാസമാണെന്നും ശാസ്ത്രീയ അടിത്തറ ഇല്ലെന്നും വിദഗ്ധര്‍ പറയുന്നു.

English summary
What is Satanic worship and what is Astral Projection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X