കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചാടനം, മാരണം അങ്ങനെയങ്ങനെ... ദുര്‍മന്ത്രവാദത്തിൽ അരുംകൊലകള്‍ പുത്തരിയല്ല? ഇനി സംഭവിക്കാവുന്നതും

  • By Desk
Google Oneindia Malayalam News

മന്ത്രവാദത്തിന് എന്തെങ്കിലും ശക്തിയുണ്ടോ എന്ന് ചോദിച്ചാല്‍, ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. എന്നാലും ചിലരൊക്കെ ഇപ്പോഴും മന്ത്രവാദത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിന് പിറകേ പായുന്നും ഉണ്ട്.

മന്ത്രവാദത്തില്‍ ഒതുങ്ങുന്നില്ല ഇത്. ഒരുപടി കൂടി കടന്നാല്‍ അത് ദുര്‍മന്ത്രവാദത്തില്‍ എത്തും. മന്ത്രവാദത്തിന്റെ ആധികാരികതയില്‍ തന്നെ ഉറപ്പില്ല. പക്ഷേ, ദുര്‍മന്ത്രവാദത്തിന് പിറകേ പോകുന്നവരും കുറവല്ല. കേരളത്തില്‍ തന്നെ ഒരുപാട് ദുര്‍മന്ത്രവാദികള്‍ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊടുപുഴയിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊന്നതിന് കാരണമായി പറയുന്നത്. മന്ത്രവാദ സിദ്ധി സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു എന്നാണ്. സാധാരണ ബോധത്തിലുള്ള ഒരാള്‍ക്ക് ചിന്തിക്കാനോ വിശ്വസിക്കാനോ കഴിയുന്ന കാര്യങ്ങളല്ല ഇത്. പക്ഷേ, അതി ക്രൂരമായ ആ കൊലപാതകം ചെയ്തപ്പോഴും അവരുടെ കൈ വിറച്ചുകാണില്ല. ദുര്‍മന്ത്രവാദത്തിന്റെ 'ശക്തി' അതാണ്. എന്തും ചെയ്യിക്കും, എന്തിനോടും ഉള്ള അറപ്പ് മാറ്റും.

ജീവനോടെ കുഴിച്ചിട്ടു

ജീവനോടെ കുഴിച്ചിട്ടു

തൊടുപുഴയിലെ കുടുംബത്തിലെ രണ്ട് പേരെ ജീവനോടെ ആണ് കൊലയാളികള്‍ കുഴിച്ചിട്ടത് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. കൊലപാതകം ചെയ്യുമ്പോഴും അവരെ കുഴിച്ചിടുമ്പോഴും പശ്ചാത്താപമോ, വിഷമമോ ഒന്നും പ്രതികള്‍ക്ക് ഉണ്ടായിരുന്നില്ല. മന്ത്രസിദ്ധികള്‍ കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്യം.

എങ്ങനെ കിട്ടും മന്ത്രശക്തി

എങ്ങനെ കിട്ടും മന്ത്രശക്തി

പൂജകളിലൂടേയും സാധനയിലൂടേയും മന്ത്രസിദ്ധികള്‍ സ്വായത്തമാക്കാം എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. മന്ത്രവാദത്തിന്റെ കഥയുടെ വേരന്വേഷിച്ച് പോയാല്‍ വേദങ്ങളിലേക്ക് ആണ് എത്തുക. ആ വഴി, ഒരുഘട്ടത്തില്‍ ദുര്‍മന്ത്രവാദത്തിലേക്കും എത്തും.

നാല് വേദങ്ങള്‍

നാല് വേദങ്ങള്‍

വേദങ്ങള്‍ നാലാണ്- ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വ വേദം. ഇതില്‍ ഋഗ്വേദം ആത്മീയമായ കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത്. യജുര്‍വേദത്തിലാണ് യാഗങ്ങളെ കുറിച്ചും ഹോമങ്ങളെ കുറിച്ചും എല്ലാം പറയുന്നത്. എന്നാല്‍ സാമവേദത്തിലും അഥര്‍വ്വ വേദത്തിലും മന്ത്രവാദത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

മന്ത്രവാദം

മന്ത്രവാദം

മന്ത്രവാദം തന്നെ പല വിധത്തിലാണ് ഉള്ളത്. സാധാരണ ഗതിയില്‍ ചെയ്യുന്ന മന്ത്വാദ ക്രിയയകള്‍ ഉണ്ട്. കേരളത്തില്‍ തന്നെ ഇത്തരത്തില്‍ അറിയപ്പെടുന്ന മന്ത്രവാദികളും ഉണ്ട്. എന്നാല്‍ ദുര്‍മന്ത്രവാദം തികച്ചും വ്യത്യസ്തമാണ്. അതിന്റെ രീതികളും, അത് ഉപയോഗിക്കുന്നവരും അത്ര നല്ല കാര്യങ്ങള്‍ക്കൊന്നും ആവില്ല അത് ചെയ്യുന്നത്.

ദുര്‍മന്ത്രവാദം

ദുര്‍മന്ത്രവാദം

അഥര്‍വ്വ വേദത്തിലാണ് ദുര്‍മന്ത്രവാദ ക്രിയകളെ കുറിച്ച് വിശദമായി പറയുന്നത്. ആയിരത്തി ഇരുനൂറോളം മാന്ത്രിക യന്ത്രങ്ങളെ കുറിച്ചും വിവധ തരം ബലികളെ കുറിച്ചും ആഭിചാര ക്രിയകളെ കുറിച്ചും എല്ലാം അഥര്‍വ്വ വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട.

ഉഗ്രമൂര്‍ത്തികള്‍

ഉഗ്രമൂര്‍ത്തികള്‍

ഓരോ മന്ത്രവാദിക്കും ഓരോ ഉഗ്ര മൂര്‍ത്തികള്‍ ഉണ്ടാകും. ആ മൂര്‍ത്തികളെ പ്രീതിപ്പെടുത്തുന്നത് വഴി അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും സാധ്യമാക്കാം എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് പലതരത്തിലുള്ള ബലികളും ആഭിചാര ക്രിയകളും നടത്തുന്നത്.

എന്തും ചെയ്യാനുള്ള മാനസികാവസ്ഥ

എന്തും ചെയ്യാനുള്ള മാനസികാവസ്ഥ

ദുര്‍മന്ത്രവാദം പലപ്പോഴും ശത്രുനിഗ്രഹത്തിനും അസാധ്യമായ കാര്യങ്ങള്‍ സാധിക്കുന്നതിനും വേണ്ടിയാണ് ചെയ്യപ്പെടുന്നത്. അതിന് വേണ്ടി ഏതറ്റം വരെ പോകാനും ഇതില്‍ വിശ്വസിക്കുന്നവര്‍ തയ്യാറാകും എന്നതാണ് വാസ്തവം. നരബലികളുടെ കഥകള്‍ തന്നെ ഇപ്പോഴും ഇന്ത്യന്‍ സാഹചര്യത്തില്‍ പുതുമയുള്ള ഒന്നല്ല എന്നതാണ് വാസ്തവം.

 മൂന്ന് രീതികള്‍

മൂന്ന് രീതികള്‍

ഇന്ന് പ്രചാരത്തിലുള്ള വിശ്വാസ പ്രകാരം മൂന്ന് മന്ത്രവാദ രീതികള്‍ ഉണ്ട്. വൈഷ്ണവം, ശാക്തേയും, ശൈവം എന്നിവയാണ് അവ. ഷഡ്കര്‍മങ്ങള്‍ എന്ന് അറിയപ്പെടുന്ന ആറ് കര്‍മ്മങ്ങളിലൂടെ ആണ് ഈ മന്ത്രവാദ ക്രിയകള്‍ എല്ലാം ചെയ്യുന്നത്.

വശ്യം മുതല്‍ ഉച്ചാടനം വരെ

വശ്യം മുതല്‍ ഉച്ചാടനം വരെ

ശാന്തി, വശ്യം, സ്തംഭനം, മാരണം, വിദ്വേഷണം, ഉച്ചാടനം എന്നിവയാണ് ഷഡ്കര്‍മ്മങ്ങള്‍. ഈ ഷഡ്കര്‍മ്മങ്ങള്‍ ദുര്‍മന്ത്രവാദത്തിലും ഉപയോഗിക്കുന്നുണ്ട്. ഉച്ചാടനം അടക്കമുള്ളവ സാധാരണ ഗതിയില്‍ ബാധ ഒഴിപ്പിക്കുവാനും മറ്റും ചെയ്യുന്നതാണ്.

English summary
What is Black Magic and how it is performed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X