കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിയ്ക്ക് സിപിഎം വക്കീലിനെ വയ്ക്കുമോ... എന്താ മറുപടിയില്ലേ?

Google Oneindia Malayalam News

മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊന്നതില്‍ കടുത്ത പ്രതിഷേധമാണ് സിപിഎം ഉയര്‍ത്തിയത്. മുസ്ലീം ആയതിനാലാണ് മേമന് തൂക്കുകയര്‍ കിട്ടിയത് എന്നവരെ പറഞ്ഞു.

എന്നാല്‍ എന്താണ് ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട്? വധശിക്ഷ തന്നെ എടുത്ത് കളയണം എന്നതാണോ? അങ്ങനെയെങ്കില്‍ സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷയേയും സിപിഎം എതിര്‍ക്കുമോ?

കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഇത്. ചാനല്‍ സംവാദത്തില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച എംഎ ബേബിയ്ക്ക് ഉത്തരം മുട്ടിപ്പോവുകയും ചെയ്തു.

യാക്കൂബ് മേമന്‍

യാക്കൂബ് മേമന്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് തൂക്കിലേറ്റപ്പെട്ട മൂന്ന് പേരും മുസ്ലീങ്ങളാണെന്ന വാദമാണ് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉയര്‍ത്തിയത്. ഇതില്‍ എത്രമാത്രം ന്യായമുണ്ട്.

 തൂക്കിക്കൊലയ്‌ക്കെതിരെ

തൂക്കിക്കൊലയ്‌ക്കെതിരെ

വധശിക്ഷയ്‌ക്കെതിരെയാണോ സിപിഎമ്മിന്റെ നിലപാടുകള്‍. വധശിക്ഷ തന്നെ ഉപേക്ഷിയ്ക്കണം എന്നാണോ പാര്‍ട്ടിയുടെ നയം?

വര്‍ഗ്ഗീയ വത്കരണം

വര്‍ഗ്ഗീയ വത്കരണം

മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതിയായ യാക്കൂബ് മേമനെ തൂക്കിക്കൊല്ലുമ്പോള്‍, അത് ഇസ്ലാമിനെതിരെയുളള നീക്കമാണെന്ന് സിപിഎമ്മിന് എങ്ങനെ പറയാന്‍ കഴിയും?

ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍

ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍

സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത വധിച്ച ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ വധശിക്ഷ വേണ്ട എന്ന് തന്നെ ആയിരിയ്ക്കുമോ സിപിഎമ്മിന്റെ നിലപാട്.

എന്താണ് സിപിഎമ്മിന്റെ പണി?

എന്താണ് സിപിഎമ്മിന്റെ പണി?

വധശിക്ഷയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നിനപ്പുറത്തേയ്ക്ക് ഇക്കാര്യത്തില്‍ സിപിഎമ്മിന് എന്താണ് ചെയ്യാനാവുക?

ഗോവിന്ദച്ചാമിയ്ക്ക് വക്കീല്‍

ഗോവിന്ദച്ചാമിയ്ക്ക് വക്കീല്‍

ഗോവിന്ദച്ചാമിയെ മാത്രമല്ല, വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവരെയെല്ലാം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കണം എന്നാവശ്യപ്പെട്ട് വക്കീലിനെ വച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കലാണോ സിപിഎമ്മിന്റെ ജോലി. ചോദ്യങ്ങള്‍ ചോദിയ്ക്കുന്നവര്‍ ഇതുകൂടി ആലോചിയ്ക്കണം.

രാജ്യസ്‌നേഹവും

രാജ്യസ്‌നേഹവും

യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ക്കുന്നവര്‍ മുഴുവ്ന്‍ രാജ്യദ്രോഹികളാണെന്ന രീതിയിലുള്ള പ്രചാരണവും ശരിയല്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയതിനാല്‍ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്.

സിപിഎമ്മിന് തെറ്റിയത്

സിപിഎമ്മിന് തെറ്റിയത്

വധശിക്ഷയുടെ കാര്യത്തില്‍ 'മതം' കൊണ്ടുവന്നപ്പോഴാണ് സിപിഎമ്മിന് തെറ്റ് പറ്റിയത്. തങ്ങള്‍ പൂര്‍ണമായും വധശിക്ഷയ്ക്ക് എതിരാണെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ ഗോവിന്ദച്ചാമിയെ സംബന്ധിച്ച ചോദ്യത്തിന് ഒറ്റയടിയ്ക്ക് മറുപടി നല്‍കാമായിരുന്നു.

English summary
What is CPM's stand on death sentence? What will they say about the death sentence of Govindachamy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X