കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ ഭയപ്പെടുത്തി 'കള്ളക്കടല്‍'... തിമിംഗലങ്ങള്‍, ഭൂചലനങ്ങള്‍... ലോകാവസാനം?

Google Oneindia Malayalam News

ലോകം കഴിഞ്ഞ ദിവസങ്ങളില്‍ കേള്‍ക്കുന്നത് തുടര്‍ച്ചയായ ഭൂചലനങ്ങളുടെ വാര്‍ത്തകളാണ്. ആദ്യം ഇന്ത്യയിലെ വടക്കുകിഴക്കന്‍ രാജ്യങ്ങളില്‍, പിന്നെ ഇന്തോനേഷ്യയില്‍, ജപ്പാനില്‍ ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലും ഭൂചലനം.

അതിനിടെ കേരള തീരത്തെ ഭയപ്പെടുത്തിക്കൊണ്ട് 'കള്ളക്കടല്‍' പ്രതിഭാസവും പ്രത്യക്ഷപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തൂത്തുക്കുടിയില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിയുന്നു.

എന്താണ് ലോകത്തിന് സംഭവിയ്ക്കാന്‍ പോകുന്നത്. ലഭിയ്ക്കുന്നതൊന്നും നല്ല സൂചനകളല്ലെന്നാണ് ചിലര്‍ പറയുന്നത്. ഇന്ത്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ എട്ടിന് മുകളില്‍ തീവ്രത രേഖപ്പെടുത്താവുന്ന ഭൂചലനം ഉണ്ടാകാം എന്ന റിപ്പോര്‍ട്ടും ഏറെ ഭീതി പരത്തുന്നതാണ്.

ലോകാവസാനമായോ?

ലോകാവസാനമായോ?

ലോകം അവസാനിയ്ക്കാന്‍ പോവുകയാണെന്ന് ഇടക്കിടെ വാര്‍ത്തകള്‍ വരും. എന്നാല്‍ അതിലൊന്നും വലിയ കാര്യം ഉണ്ടാകാറില്ല. പക്ഷേ ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ അത്ര നല്ലതല്ലെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായ ഭൂചലനങ്ങള്‍

തുടര്‍ച്ചയായ ഭൂചലനങ്ങള്‍

ഒരാഴ്ച മുമ്പാണ് ഇന്ത്യയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് ഇന്തോനേഷ്യയിലും ജപ്പാനിലും ഒടുവില്‍ അഫ്ഗാനിസ്ഥാനിലും ഭൂചലനങ്ങള്‍ ഉണ്ടായി.

വലിയതല്ലെങ്കിലും

വലിയതല്ലെങ്കിലും

വന്‍ നാശനഷ്ടം സൃഷ്ടിച്ച ഭൂചലനങ്ങള്‍ ആയിരുന്നില്ല ഇവയൊന്നും. എന്നിരുന്നാലും തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്ക പരത്തുന്നുണ്ട്.

ഇന്ത്യയെ ഞെട്ടിയ്ക്കാന്‍

ഇന്ത്യയെ ഞെട്ടിയ്ക്കാന്‍

ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ എട്ടിന് മുകളില്‍ തീവ്രത രേഖപ്പെടുത്താവുന്ന ഭൂചലനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയൊരു ഭൂചലനം ഉണ്ടായാല്‍ അത് ഇന്ത്യയെ കീഴ്‌മേല്‍ മറിയ്ക്കും.

 കേരളത്തില്‍ 'കള്ളക്കടല്‍'

കേരളത്തില്‍ 'കള്ളക്കടല്‍'

ഇതിനിടയിലാണ് കേരള തീരത്ത് 'കള്ളക്കടല്‍' പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. കടലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.

എന്താണ് കള്ളക്കടല്‍

എന്താണ് കള്ളക്കടല്‍

കടല്‍ക്ഷോഭത്തിന് തീരെ സാധ്യതയില്ലാത്ത സമയത്ത് കടല്‍ പ്രക്ഷുബ്ധമാകുന്നതാണ് ഇത്. മഴക്കാലത്തെ പോലെ തന്നെ ആയിരിയ്ക്കും ഇത്. രണ്ടര മീറ്റര്‍ വരെയാണ് കടലില്‍ ജലനിരപ്പ് ഉയര്‍ന്നത്.

എന്താണ് കാരണം

എന്താണ് കാരണം

കാലാവസ്ഥാ വ്യതിയാനവും കടലിലെ ചില മാറ്റങ്ങളും ആണ് ഈ പ്രതിഭാസത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രളയം ഉണ്ടാക്കാന്‍ മാത്രം ശേഷിയുള്ളതായിരിക്കുമത്രെ ഈ തിരമാലകള്‍.

ഓസ്‌ട്രേലിയയില്‍ നിന്ന്

ഓസ്‌ട്രേലിയയില്‍ നിന്ന്

ഓസ്‌ട്രേലിയയിലെ ആഴക്കടലില്‍ നിന്ന് രൂപം കൊള്ളുന്ന തിരമാലകളാണ് ഇത്തരത്തില്‍ കേരള തീരത്തെത്തുന്നത് എന്നാണ് സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൂത്തുക്കുടിയിലെ തിമിംഗലങ്ങള്‍

തൂത്തുക്കുടിയിലെ തിമിംഗലങ്ങള്‍

തൂത്തുക്കുടിയില്‍ തിമിംഗലങ്ങള്‍ തീരത്തടിയുന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. നാല്‍പതോളംെ തിമിംഗലങ്ങളാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീരത്തടിഞ്ഞത്.

തിമിംഗലങ്ങള്‍ക്കും പ്രശ്‌നം

തിമിംഗലങ്ങള്‍ക്കും പ്രശ്‌നം

ആഴക്കടലിലാണ് സാധാരണ ഗതിയില്‍ തിമിംഗലങ്ങളെ കാണാറുള്ളത്. കള്ളക്കടല്‍ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ തന്നെയാണോ തിമിംഗലങ്ങളേയും ബാധിയ്ക്കുന്നത് എന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ എല്ലാ തീരങ്ങളിലും ഇത് സംഭവിയ്ക്കില്ലേ എന്നാണ് മറു ചോദ്യം.

English summary
What is happening around the world...? Indications of Doomsday?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X