കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത് എന്ത്...എങ്ങനെ ?

  • By Soorya Chandran
Google Oneindia Malayalam News

കേരളം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച നിതാഖതിനെ കുറിച്ചാണ്. സംസ്ഥാനത്തിലേക്ക് വര്‍ഷങ്ങളായി പണമൊഴുക്കിക്കൊണ്ടിരുന്ന സൗദിയിലെ പ്രവാസി സമൂഹത്തിന് മുന്നില്‍ ഇടിത്തീ പോലെ വന്ന് വീണതാണോ ഈ നിതാഖത്.

സ്വന്തം നാട്ടിലെ ആളുകള്‍ തൊഴിലില്ലാതെ ഇരിക്കുമ്പോള്‍ അന്യ നാട്ടുകാര്‍ വന്ന് ജോലി ചെയ്ത് പണം ഉണ്ടാക്കി അവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നത് എത്ര നാള്‍ തുടരാനാകും എന്ന ചോദ്യമാണ് സൗദി ഉയര്‍ത്തുന്നത്. സ്വദേശിവത്കരണം ഇന്ന് സൗദിയില്‍ നടക്കുന്നു എങ്കില്‍ നാളെ അത് മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും ബാധിക്കും എന്ന കാര്യം തള്ളിക്കളയാന്‍ ആകില്ല.

10 വിദേശ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെങ്കിലും ജോലിക്കാരന്‍ ആയി ഉണ്ടാകണം എന്നാണ് നിതാഖത് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് സ്വദേശി നിയമനത്തിന് സമയവും അനുവദിച്ചിരുന്നു. എന്നിട്ടും അത് നടപ്പാക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നിന്നാണ് മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ പുറത്താക്കപ്പെട്ടത്.

നിതാഖത്

നിതാഖത്

തരംതിരിക്കല്‍ എന്നാണ് നിതാഖത് എന്ന പദത്തിന്റെ അര്‍ത്ഥം. സ്വദേശി തൊഴിലാളികള്‍ ഇല്ലാത്ത സ്ഥാപനങ്ങളെ തരം തിരിക്കല്‍ തന്നെയാണ് നിതാഖത്തിലൂടെ നടന്നത്.

സ്വദേശിവത്കരണം

സ്വദേശിവത്കരണം

നിതാഖതിന്റെ ഭാഗമായി തൊഴില്‍ സ്ഥാപനങ്ങളെ സൗദിയില്‍ മൂന്നായി തരംതിരിച്ചു. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയാണിത്. പത്ത് വിദേശ തൊഴിലാളികള്‍ക്ക് ഒരു സ്വദേശി തൊഴിലാളി എന്ന രീതിയിലുള്ള സ്ഥാപനങ്ങള്‍ പച്ച വിഭാഗത്തിലാണ് വരിക. അല്ലാത്തവ ചുവപ്പ് വിഭാഗത്തിലും. ചുവപ്പ് വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

ഫ്രീ വിസ

ഫ്രീ വിസ

ശരിക്കും ഫ്രീ വിസ എന്ന പേരില്‍ ഒരു വിസ ഇല്ല. മറ്റേതെങ്കിലും ജോലിയുടെ പേരില്‍ സൗദിയില്‍ എത്തുകയും പിന്നീട് സ്‌പോണ്‍സറുടെ സമ്മതത്തോടെ വേറെ ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സംവിധാനമാണ് ഫ്രീ വിസ എന്ന പേരില്‍ അറിയപ്പെടുന്നത്. സ്‌പോണ്‍സര്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നല്‍കുകയും വേണം. ഈ സംവിധാനത്തിന് പക്ഷേ നിയമ സാധുതയില്ല. ഇങ്ങനെ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിതാഖത്തിലൂടെ ജോലി നഷ്ടപ്പെട്ടു.

ഇളവ്

ഇളവ്

സൗദിയിലെ സ്വദേശിവത്കരണം ഒറ്റ ദിവസം കൊണ്ട് തുടങ്ങിയതല്ല. ചുവപ്പ് വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ പച്ചയിലേക്ക് മാറണം എന്ന് പല തവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. 2013 നവംബര്‍ 3 നാണ് നിതാഖതിന് ഇളവ് നല്‍കിക്കൊണ്ടുള്ള സമയ പരിധി അവസാനിച്ചത്.

നാടുകടത്തല്‍

നാടുകടത്തല്‍

നിതാഖത്തിന്റെ പേരില്‍ നാടുകടത്തപ്പെടുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനായിരുന്നു സൗദി അധികൃതരുടെ തീരുമാനം. ഇങ്ങനെ പുറത്താക്കപ്പെട്ടര്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കാന്‍ ആകില്ല.

English summary
Nitaqat is the process of Saudization in private sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X