• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ധനവും ഐശ്വര്യവും ബുദ്ധിയും സിദ്ധിയും വരദാനമായി നല്‍കുന്ന വിനായകന്റെ ജന്മദിനം.. വിനായകചതുര്‍ത്ഥി!!

പ്രഥമപൂജനിയനാണ് ഗണേശന്‍. ഏതുകര്‍മ്മങ്ങളും പൂര്‍ണ്ണമാകണമെങ്കില്‍ ഗണപതിയുടെ അനുഗ്രഹം കൂടിയേപറ്റു. സിദ്ധി, ബുദ്ധി, ഐശ്വര്യം, ധനം, സന്തോഷം എല്ലാം പ്രധാനം ചെയ്യാന്‍ വിനായക പൂജയിലൂടെ സാധ്യമാകുന്നു. ത്രിമൂര്‍ത്തികള്‍ക്കും ദുര്‍ഗ്ഗാദേവിക്കും ശേഷം ദേവഗണങ്ങളില്‍ ഗണപതിക്കാണ് സ്ഥാനമെന്നതും ഈ ദേവന്റെ പ്രാധാന്യത്തെ കുറിക്കുന്നു. അപാരമാണ് ഗണേശന്റെ ബുദ്ധി. പാര്‍വ്വതിദേവി, സ്‌നാനത്തിനു മുന്നോടിയായി ശരീരത്തില്‍ ലേപനം ചെയ്ത ചന്ദനത്തില്‍ നിന്നാണ് ഗണേശന്റെ പിറവിയെന്നാണ് ഒരു വിശ്വാസം.

Read Also: വിഘ്നങ്ങൾ അകറ്റുന്ന വിഘ്നേശ്വരൻ; കേരളത്തിലെ പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങൾ ഏതൊക്കെ?

ചന്ദനത്താല്‍ ദേവിനിര്‍മ്മിച്ച രൂപം ആണ്‍കുട്ടിയുടേതായി മാറുകയും ആ പുത്രനാണ് പിന്നീട് മാതാവിന്റെ പൂജകള്‍ക്കും ആരാധനക്കും ഭംഗം വരാതിരിക്കാനായി പിതാവായ പരമേശ്വരനെപ്പോലും വെല്ലുവിളിച്ചതും. ശിവനുമായി ഗുഹാമുഖത്തുവെച്ച് ഏറ്റുമുട്ടിയ ഗണേശന് ശിരസു നഷ്ടപ്പെട്ടതോടെ കോപിഷ്ടയായ പാര്‍വ്വതിയെ ശാന്തമാക്കാനായി ശിവനും ഭൂതഗണങ്ങളും കൂടി വടക്കുദിക്കിലേക്ക് പരിഹാരം തേടിപ്പോയി പകരം ശിരസുകണ്ടെത്തി പുത്രന് പുതുജീവന്‍നല്‍കി എന്നാണ് കഥ. ശിവഗണങ്ങളുടെ നായകനായതിനാല്‍ ഗണപതിയെന്ന പേരും ലഭിച്ചു.

ഗണേശന്റെ പിറന്നാൾ

ഗണേശന്റെ പിറന്നാൾ

വിനായകചതുര്‍ത്ഥി ഇന്ത്യ ഒട്ടാകെ ആഘോഷിക്കുന്നു എങ്കിലും മഹാരാഷ്ട്രയിലാണ് വളരെ പ്രാധാന്യത്തോടെ ഈ ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുകലണ്ടര്‍പ്രകാരം ഭാദ്രപാദമാസത്തിലെ(ചിങ്ങം) ശുക്ലപക്ഷചതുര്‍ത്ഥിയില്‍ തുടങ്ങി അനന്തചതുര്‍ദശിയില്‍ തീരുന്ന ചടങ്ങുകളാണ് വിനായകചതുര്‍ത്ഥിയുടേത്. അതായത് ബാലചന്ദ്രന്റെ നാലാം നാള്‍ മുതല്‍ പതിനാലാം നാള്‍ വരെ നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഗണേശചതുര്‍ത്ഥിയുടെ പ്രത്യേകത. ചിങ്ങമാസത്തിലെ വെളുത്തപക്ഷം തുടങ്ങി നാലാംനാളിലാണ് ഗണേശന്റെ പിറന്നാളായ വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്.

വിനായകചതുര്‍ത്ഥിക്ക് മാസങ്ങള്‍ മുന്‍പുതന്നെ ഗണേശവിഗ്രഹങ്ങളുടെ നിര്‍മ്മാണം തുടങ്ങും. വീടുകള്‍ക്കുളളിലും പൊതുസ്ഥലങ്ങളിലുമായി ഇവ സ്ഥാപിക്കുന്നത് ചടങ്ങുകളോടെയാണ്. വീടുകളിലും, പൊതുഇടങ്ങളില്‍ മണ്ഡപങ്ങളിലുമായി സ്ഥാപിക്കുന്ന പ്രതിമകളില്‍ നടത്തുന്നപൂജകളാണ് അടുത്ത ചടങ്ങ്. പൂജാരി ചുവപ്പോ വെളളയോ നിറത്തിലുളള വസ്ത്രവും ഷോളും ധരിച്ചാണ് ഗണേശപൂജനടത്തുന്നത്. തുടര്‍ന്ന് ഗണേശപ്രതിമയ്ക്ക് ചൈതന്യം നല്‍കുന്നതിനുളള പ്രാണപ്രതിഷ്ഠാചടങ്ങും നടത്തുന്നു.

പതിനാറു തരം ഉപചാരങ്ങള്‍

പതിനാറു തരം ഉപചാരങ്ങള്‍

ഷോടശോപചാരങ്ങള്‍ നല്‍കുന്ന ചടങ്ങിലൂടെ പതിനാറു തരം ഉപചാരങ്ങളാണ് വിഗ്രഹത്തിലേക്ക് സമര്‍പ്പിക്കുന്നത്. തേങ്ങ,ശര്‍ക്കര, മോദകം,കറുകപ്പുല്ല് എന്നിവക്കൊപ്പം ചുവന്നപൂക്കളും വിഗ്രഹത്തില്‍ അര്‍പ്പിക്കുന്നു. കുങ്കുമവും ചന്ദനവും കൊണ്ട് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതിനോടൊപ്പം ഗണേശ സ്തുതികളും ചൊല്ലുന്നു. പത്തുനാളുകള്‍ നീളുന്ന പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം പതിനെന്നാം ദിനത്തിലാണ് നിമഞ്ജമചടങ്ങുകള്‍ നടക്കുക. തെരുവിലൂടെ ഗണേശവിഗ്രഹം വഹിച്ചുകൊണ്ട് ആഘോഷമായി പോകുന്ന ജനാവലി കടലിലേക്കോ കായലിലേക്കോ ആണ് ചെന്നെത്തുക.

ഗണപതി ബപ്പമോറിയ വിളികളോടെയാണ് ജലനിമഞ്ജനത്തിനായി ഗണേശവിഗ്രഹങ്ങള്‍ കൊണ്ടുപോകുന്നത്.. ഗണേശവിഗ്രഹം നിമഞ്ജനം ചെയ്യുന്നതില്‍ പങ്കെടുക്കുന്നത് ഗണേശപ്രീതിക്കും ഐശ്വര്യത്തിനും ഉത്തമമെന്നാണ് വിശ്വാസം. വിശ്വാസികളുടെ ദൗര്‍ഭാഗ്യം ഗണേശവിഗ്രഹനിമഞ്ജനത്തോടൊപ്പം ഇല്ലാതാകുമെന്നാണ് പറയപ്പെടുന്നത്.

ഗണപതിയുടെ പ്രാധാന്യം

ഗണപതിയുടെ പ്രാധാന്യം

ഹിന്ദുവിശ്വാസപ്രകാരം ഗണപതിക്ക് പ്രാധാന്യം ഏറെയാണ്. അപൂര്‍വ്വമായ ഗണേശരൂപം വ്യത്യസ്തഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതും. ഗജരൂപം, ബുദ്ധി, സൗമ്യത, അഹങ്കാരമില്ലായ്മ എന്നിവയെ സൂചിപ്പിക്കുന്നു. വലിയചെവി നല്ലത് കേള്‍ക്കാന്‍ വേണ്ടിയും, ദേവന്റെ ചെറുകണ്ണുകള്‍ നന്മ തിന്മകളെ തിരിച്ചറിയാനുളള കഴിവിനെ പ്രതിനിധാനം ചെയ്യുന്നു. എലി ചഞ്ചലമായ മനസിന്റെ പ്രതീകമാണ്. ഗണേശന്റെ ആകാരവലുപ്പം പ്രപഞ്ചത്തിലെ നന്മയെയും തിന്മയെയുമാണ് സൂചിപ്പിക്കുന്നത്. ഒടിഞ്ഞകൊമ്പ് പ്രപഞ്ചനിയമങ്ങളെ കുറിക്കുന്നു. വളഞ്ഞതുമ്പിക്കെ ഓംകാരത്തെയും, മോദകം ജീവിതദുഖങ്ങള്‍ക്കിടയിലെ മാധുര്യത്തെയുമാണ് സൂചിപ്പിക്കുന്നത്.

കരങ്ങളിലെ പാശം ലൗകിക ജീവിതത്തിലെ ബന്ധങ്ങളില്‍ നിന്നും ഉളള മുക്തിയെ കുറിക്കുന്നു. ഭഗവത്കരങ്ങളിലെ അഭയവരദങ്ങള്‍ ശാന്തിയെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു. ത്രിമൂര്‍ത്തി ആരാധനയുടെ ഫലങ്ങള്‍ ഒരുമിച്ചുതരുന്നതാണ് ഗണേശ ആരാധന. സ്‌കന്ദപുരാണത്തില്‍ ഭാദ്രപാദത്തിലെ വിനായകചതുര്‍ത്ഥിവ്രതത്തിന്റെ പ്രാധാന്യത്തെപ്പററി പറയുന്നുണ്ട്. സിദ്ധിവിനായകവ്രതമെന്നും വിനായകചതുര്‍ത്ഥിവ്രതത്തിനു പേരുണ്ട്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും വരുന്ന പ്രതിമാസ ചതുര്‍ത്ഥികളും വ്രതത്തിനെടുക്കാറുണ്ട്. ആദ്യത്തേത് ആറിവും രണ്ടാമത്തേത് സങ്കടമോചനവുമാണ് പ്രദാനം ചെയ്യുന്നത്.

അഹങ്കാരം തീര്‍ക്കുന്ന വിനായകസങ്കൽപം

അഹങ്കാരം തീര്‍ക്കുന്ന വിനായകസങ്കൽപം

അഹങ്കാരത്തില്‍ നിന്നും ജ്ഞാനത്തിലേക്കുളള മാറ്റം കൂടിയാണ് വിനായകസങ്കല്പം. വിനായകചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശ്ശനം പാടില്ല എന്നാണ് വിശ്വാസം. ഗണനാഥനെന്നുളള പദവി ലഭിക്കുന്ന ചടങ്ങിനായി ഗണേശന്‍ ശിവപാര്‍വ്വതിമാരെ വണങ്ങിയപ്പോള്‍ ശരീരഭാരം കാരണം അദ്ധേഹത്തിനു സാഷ്ട്രാംഗപ്രണാമം ബുദ്ധിമുട്ടായി മാറി. കുടവയറുകാരണം ശരീരത്തെ നിലത്തുറപ്പിക്കാനാവാതെ, പ്രണമിക്കാന്‍ ബുദ്ധിമുട്ടുന്ന ഗണേശന്റെ അവസ്ഥയില്‍ സകലദേവന്‍മാരും ചിരിയടക്കിയപ്പോള്‍ ശിവമൗലിയില്‍ അലങ്കാരമായി വിളങ്ങുന്ന ചന്ദ്രനുമാത്രം അതിനായില്ല.

ഉച്ചത്തില്‍ പരിഹാസച്ചിരി ചിരിച്ച ചന്ദ്രനെ ഗണേശന്‍ ശപിച്ചു. ദിനംകഴിയുന്തോറും നീ ശോഷിച്ച് ഇല്ലാതാകട്ടെ എന്ന ശാപം. ചന്ദ്രന്റെ പശ്ചാത്താപത്തോടെ ശാപഫലം പിന്നീട് മയപ്പെടുത്തി നല്കുകയും ഉണ്ടായി. അങ്ങനെയാണ് ക്ഷയിച്ചശേഷവും ചന്ദ്രന്‍ പൂര്‍ണ്ണരൂപത്തിലേക്കു വിളങ്ങുന്ന അവസ്ഥ ഉണാകുന്നത്. ഇതിനെ തുടര്‍ന്നാണ് ചതുര്‍ത്ഥി ദിനങ്ങളില്‍ ചന്ദ്രനെ നോക്കുന്നത് നല്ലതല്ലെന്ന ആചാരം ഉണ്ടായത്. ഈ ദിനത്തില്‍ ചന്ദ്രനെ നോക്കുന്നത് കൊണ്ട് കാരണമില്ലാതെ ദുരാരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയാകുമെന്നാണ് വിശ്വാസം.

ശ്രീകൃഷ്ണന്റെ പേരുദോഷം

ശ്രീകൃഷ്ണന്റെ പേരുദോഷം

കൃഷ്ണനും സപ്തര്‍ഷി പത്‌നിമാര്‍ക്കും ഇത്തരത്തില്‍ ചന്ദ്രദര്‍ശന ആനുഭവം ഉണ്ടായപ്പോള്‍ ഗണേശപൂജയിലൂടെയാണ് അവര്‍ ദോഷങ്ങള്‍ തരണം ചെയ്തതെന്നാണ് വിശ്വാസം. ചതുര്‍ത്ഥിനാളില്‍ ചന്ദ്രനെനോക്കാന്‍ ഇടയായതിലൂടെയാണ് സ്യമന്തകമണി മോഷ്ടിച്ചെന്ന കപടആരോപണം കൃഷ്ണന്‍ നേരിട്ടതെന്നാണ് പറയപ്പെടുന്നത്.

വിനായകചതുര്‍ത്ഥി നാളിലെ വ്രതവും ഗണേശപൂജകളും അനുഗ്രഹദായകമാണ്. ഓം ഗം ഗണപതയേ എന്ന മന്ത്രം കൊണ്ട് ഗണേശനെ പ്രീതിപ്പെടുത്താം. ക്ഷിപ്രപ്രസാദി ആയതിനാല്‍ വളരെ വേഗം പ്രസാദിക്കും. കരിമ്പും മോദകവും വാഴപ്പഴവും നാളികേരവും ഗണേശപ്രീതിദായകങ്ങളാണ്. വീട്ടില്‍ ഗണേശപൂജചെയ്യുന്നതും നല്ലതാണ്. ശനിദോഷത്തിനുളള പരിഹാരം കൂടിയാണ് ഗണേശപൂജ.

ഗണേശോത്സവം ഇന്ത്യയിൽ

ഗണേശോത്സവം ഇന്ത്യയിൽ

മറാത്തസാമ്രാജ്യസ്ഥാപകനായ ചത്രപതിശിവജിയാണ് ഗണേശോത്സവം വിപുലമായി ആഘോഷിക്കുന്നതിന് തുടക്കമിട്ടത്. ഭരണകൂടത്തിന്റെ സഹായത്തോടെയുളള വിപുലമായ ആഘോഷം മാറാത്തസാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ പിന്നീട് നിന്നുവെങ്കിലും ഗ്രാമിണര്‍ തങ്ങളുടേതായ രീതിയില്‍ ഗണേശോത്സവം സംഘടിപ്പിച്ചുപോന്നു. ഹിന്ദുമതത്തിലെ ജാതിയമായ വേര്‍തിരിവുകളോടെ ആഘോഷിച്ചിരുന്ന ഗണേശോത്സവത്തെ ജനകിയ ഉത്സവമാക്കി മാറ്റിയത് ബാലഗംഗാധരതിലകിന്റെ ഇടപെടലുകളായിരുന്നു.

ദേശിയപ്രസ്ഥാനത്തിന്റെ ഭാഗമായി ജനങ്ങളിലെ ഐക്യം ഊട്ടിഉറപ്പിക്കാനായി ഗണേശോത്സവം വിവിധകലാരൂപങ്ങളുടെ അകമ്പടിയോടെ അദ്ധേഹം ജനകിയ ഉത്സവമാക്കി മാറ്റി. ഇന്ന് മഹാരാഷ്ട്രക്കാരുടെ വലിയൊരു ആഘോഷമാണ് വിനായകചതുര്‍ത്ഥി. ഇന്‍ഡ്യക്കുപുറമേ ഹിന്ദുമതപാരമ്പര്യമുളള നിരവധി ഏഷ്യന്‍രാജ്യങ്ങളിലും വിനായകചതുര്‍ത്ഥി ആഘോഷിച്ചു വരുന്നു.

English summary
What is the importance of Vinayaka Chaturthi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more