Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രശ്മി ടോപ് ലെസ്സ് ആയാല്‍ ഇവിടെ ആര്‍ക്കാണ് പ്രശ്‌നം? ബയോളജിയും നിരോധിയ്ക്കുമോ

Posted by:
Updated: Wednesday, September 2, 2015, 13:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കേരളത്തില്‍ നിന്നുള്ള ഹോട്ട് മോഡല്‍ രശ്മി നായര്‍ തന്റെ ടോപ് ലെസ്സ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ പറ്റിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ച. രശ്മിയെ സദാചാരം പഠിപ്പിയ്ക്കാന്‍ ഒരു വിഭാഗം രംഗത്തെത്തുമ്പോള്‍ പിന്തുണയ്ക്കാനും ചിലരുണ്ടെന്നത് ആശ്വാസകരം തന്നെ.

രശ്മി നായര്‍ എന്ന വ്യക്തി തനിയ്ക്ക് ചുറ്റും ആളെ കൂട്ടാനെ ആളുകളെ വഴിതെറ്റിയ്ക്കാനോ അല്ല ടോപി് ലെസ്സ് ആയത്. അവര്‍ ഒരു മോഡല്‍ ആണ്. ആ തൊഴില്‍ ആവശ്യപ്പെടുകയാണെങ്കില്‍ ചിലപ്പോള്‍ ടോപ് ലെസ്സ് ആയും പോസ് ചെയ്യേണ്ടി വരും. അതിനെ പഴിയ്ക്കാന്‍ നിന്നാല്‍ പിന്നെ വേറെ ഒന്നിനും സമയം ഉണ്ടാവില്ല.

മനുഷ്യന്റെ പ്രത്യുത്പാദന വ്യവസ്ഥയെ കുറിച്ച് ഒരാള്‍ക്ക് വേണമെങ്കില്‍ പഠിയ്ക്കാതിരിയ്ക്കാം. എന്നാല്‍ പ്രത്യുത്പാദന വ്യവസ്ഥയെ കുറിച്ച് പ്രതിപാദിയ്ക്കുന്നതുകൊണ്ട് ബയോളജി നിരോധിയ്ക്കണം എന്ന് പറയാന്‍ പറ്റുമോ?

ചുംബന സമരം

കേരളത്തില്‍ സദാചാര പോലീസിങിനെതിരെ കിസ്സ് ഓഫ് ലവിന്റെ നേതൃത്വത്തില്‍ ചുംബന സമരം നടന്നപ്പോള്‍ രശ്മിയും ജീവിത പങ്കാളിയായ രാഹുല്‍ പശുപാലനും ആയിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്.

അന്ന് തുടങ്ങിയതാണ്

രശ്മിയ്‌ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ ചുംബന സമരത്തിന്റെ കാലത്ത് തുടങ്ങിയതാണ്. അതിപ്പോഴും തുടരുകയും ചെയ്യുന്നു.

സ്വതന്ത്ര അഭിപ്രായം

വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മുഖം നോക്കാതെ അഭിപ്രായം പറയുന്നവരെ കടുത്ത പാരമ്പര്യ വാദികള്‍ എതിര്‍ക്കുന്നത് പതിവാണ്. എന്നാല്‍ രശ്മിയുടെ കാര്യത്തില്‍ അത് പലപ്പോഴും ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുകൊണ്ടായിരുന്നു എന്ന് മാത്രം.

തളരാത്ത പ്രതിരോധം

സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടും രശ്മിയും കൂട്ടരും ഒരിയ്ക്കലും തളര്‍ന്നിട്ടില്ല.

സദാചാര പോലീസ്

കോഴിക്കോട്ടെ സദാചാര പോലീസുകാര്‍ക്കെതിരെയാണ് കിസ്സ് ഓഫ് ലവ് എന്ന സമരം തന്നെ തുടങ്ങിവച്ചത്. എന്നാല്‍ ഫേസ്ബുക്കിലെ സദാചാര പോലീസുകാര്‍ ഇപ്പോഴും ശക്തം തന്നെ.

ടോപ് ലെസ്സ്

മൂന്ന് വര്‍ഷം മുമ്പ് എടുത്ത രണ്ട് ടോപ് ലെസ്സ് ചിത്രങ്ങളാണ് രശ്മി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ടോപ് ലെസ്സിന് എന്താണ് പ്രശ്‌നം

നിയമ പ്രകാരം മറയ്‌ക്കേണ്ടതെല്ലാം മറച്ചുകൊണ്ട് തന്നെയാണ് രശ്മിയുടെ ചിത്രം. നിയമം ലംഘിച്ചു എന്ന് പറഞ്ഞ സദാചാര പോലീസുകാര്‍ വരാതിരിയ്ക്കുകയാവും നല്ലത്.

ജോലിയില്‍ എന്താണ് പ്രശ്‌നം

ഒരാള്‍ ഒരു ജോലി തിരഞ്ഞെടുക്കുന്നു. അതില്‍ അയാള്‍ക്ക് ഒരു കുഴപ്പവും ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്രവലിയ പ്രശ്‌നം.

കുടുംബവും സപ്പോര്‍ട്ട്

രശ്മി നായര്‍ മോഡലിംഗ് പ്രൊഫഷന്‍ തിരഞ്ഞെടുത്തതില്‍ അവരുടെ കുടുംബത്തിന് ഒരു പ്രശ്‌നവും ഇല്ല. പിന്നെ ബാക്കിയുള്ളവര്‍ക്കാണോ പ്രശ്‌നം?

അമ്മ കൂടിയാണ്

രശ്മി നായര്‍ വെറും ഒരു മോഡല്‍ മാത്രമല്ല, അവര്‍ ഒരു അമ്മ കൂടിയാണ്.

Story first published:  Wednesday, September 2, 2015, 13:08 [IST]
English summary
What is the problem with Reshmi R Nair's photos?

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like