കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോടും പര്‍ദ്ദ വിവാദം, എന്താണീ പര്‍ദ്ദ? എന്തിനാണീ പര്‍ദ്ദ?

  • By Muralidharan
Google Oneindia Malayalam News

കോഴിക്കോട് എം ഇ എസ് കോളജില്‍ പര്‍ദ്ദ നിരോധിച്ചു എന്നതാണ് പര്‍ദ്ദ വിവാദത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. പര്‍ദ്ദയിട്ട് വന്നാല്‍ ക്ലാസില്‍ കയറ്റില്ലെന്ന് മാനേജ്‌മെന്റും പര്‍ദ്ദയിട്ട് തന്നെ ക്ലാസില്‍ വരുമെന്ന് വിദ്യാര്‍ഥികളും പറയുന്നു. പര്‍ദ്ദയും ഇസ്ലാമുമായി ബന്ധമൊന്നും ഇല്ല എന്ന് എം ഇ എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അത് പക്ഷേ മറ്റൊരു വിവാദമായി എന്ന് മാത്രം.

ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിച്ചു, ബല്‍ജിയത്തില്‍ പര്‍ദ്ദ നിരോധിച്ചു, കാനഡ പര്‍ദ്ദ നിരോധിച്ചു എന്നിങ്ങനെ പര്‍ദ്ദ നിരോധനത്തിന്റെ വാര്‍ത്തകള്‍ ഒരു വശത്ത്. അധ്യാപികമാര്‍ പര്‍ദ്ദ ധരിച്ചേ വരാവൂ, പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ കൊന്നുകളയും എന്നിങ്ങനെ താലിബാന്‍ മോഡല്‍ ഭീഷണികള്‍ മറുവശത്ത്. പര്‍ദ്ദ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നും മുസ്ലിം സ്ത്രീകള്‍ അത് ധരിക്കണമെന്നും ചിലര്‍ വാദിക്കുന്നു. എന്താണ് പര്‍ദ്ദ, എന്തിനാണീ വിവാദങ്ങള്‍ കാണൂ...

പര്‍ദ്ദ ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു...

പര്‍ദ്ദ ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു...

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ സൃഷ്ടിയാണോ പര്‍ദ്ദ? പര്‍ദ്ദയില്‍ ശരീരം പൊതിഞ്ഞ് നടക്കുന്ന മുസ്ലീം സ്ത്രീ ഏത് പുരുഷനെയാണ് ഭയക്കുന്നത്? സ്വന്തം വീട്ടിലെയും സമുദായത്തിലെയും പുരുഷനെയോ? അതോ അന്യജാതി പുരുഷനെയോ? അക്രമം നടത്താന് കരുതിക്കൂട്ടി വരുന്ന പുരുഷന് പര്‍ദ്ദ ഒരു തടസമാണോ? സ്ത്രീകള്‍ പൂര്‍ണ സമ്മതത്തോടെയാണോ പര്‍ദ്ദ ധരിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ വികാരം മാറ്റിവച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

പര്‍ദ്ദയിലെ സ്ത്രീവിരുദ്ധത

പര്‍ദ്ദയിലെ സ്ത്രീവിരുദ്ധത

മതപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉണ്ടാക്കുമ്പോള്‍ സ്ത്രീയുടെ അഭിപ്രായം നിരാകരിക്കപ്പെടുക തന്നെയാണ് എല്ലായിടത്തും. പര്‍ദ്ദയുടെ കാര്യത്തിലും അത് അങ്ങനെയാണോ. കടുത്ത സ്ത്രീവിരുദ്ധതയാണോ പര്‍ദ്ദയില്‍ മുഴച്ചുനില്‍ക്കുന്നത്. സ്ത്രീയുടെ വസ്ത്രധാരണത്തിലുള്‍പ്പെടെ പുരുഷന്റെ മാത്രം ഇംഗിതവും ഇടപെടലും നടപ്പിലാകുന്നതിന്റെ അടയാളമാണോ പര്‍ദ്ദ.

പര്‍ദ്ദയില്‍ ശരിക്കും സുരക്ഷയുണ്ടോ

പര്‍ദ്ദയില്‍ ശരിക്കും സുരക്ഷയുണ്ടോ

കണ്ണ് മാത്രം പുറത്തുകാട്ടി, ശരീരം പൊതിഞ്ഞ് പുരുഷസമൂഹത്തില്‍ നില്‍ക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥ എത്ര ഭയാനകമാണ്. സുരക്ഷിതത്വത്തിന്റേതാണോ അതോ അരക്ഷിതാവസ്ഥയുടേതാണോ പര്‍ദ്ദയെന്ന ഈ അടയാളം. ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് താക്കോല്‍ സ്വന്തം പോക്കറ്റില്‍ കൊണ്ടുനടക്കുന്ന പുരുഷന്മാരുടെ മാനസീകാവസ്ഥയുടെ വേറൊരുപതിപ്പ് തന്നെയാണ് സ്ത്രീ ശരീരത്തെ പര്‍ദ്ദയ്ക്കുള്ളില്‍ പൊതിഞ്ഞുകെട്ടിച്ച് നടത്തുന്നതിന് പിന്നിലുള്ളതും എന്ന് പറഞ്ഞാലോ.

ന്യായീകരിക്കാന്‍ മതം

ന്യായീകരിക്കാന്‍ മതം

ന്യായീകരണത്തിനായി മതത്തെയും സംസ്‌കാരത്തെയും കൂട്ടുപിടിക്കുകയാണ് പര്‍ദ്ദയ്ക്ക് വേണ്ടി വാദിക്കുന്നവര്‍. ഇവിടെയാണ് ഇസ്ലാം മത വിശ്വാസിയായ ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. പര്‍ദ്ദ സംസ്‌കാരത്തിന്റെ ഭാഗമാണ് അല്ലാതെ മതത്തിന്റെതേല്ല എന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത്.

രണ്ടും രണ്ടാണ്. മതം വേറെ സംസ്‌കാരം വേറെ

രണ്ടും രണ്ടാണ്. മതം വേറെ സംസ്‌കാരം വേറെ

മതവും സംസ്‌കാരവും രണ്ടും രണ്ടാണ്. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് മുസ്ലീം മതത്തിന്റെ ആചാരമല്ല. അത് അറബിക് സംസ്‌കാരത്തിന്റെ ഭാഗമണ്. മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നും അത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നുമുള്ള വാദങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍.

തന്റെ കുടുംബത്തിലില്ല

തന്റെ കുടുംബത്തിലില്ല

അറബിക് സംസ്‌ക്കാരത്തിന്റെ ഭാഗമായ പര്‍ദ്ദ തന്റെ കുടുംബത്തില്‍ ഒരു കുട്ടിപോലും ധരിക്കാറില്ല എന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞിട്ടുണ്ട്. വീട്ടിലെ സ്ത്രീകള്‍ ബുര്‍ക്ക ധരിക്കാറില്ലെന്ന് പറഞ്ഞ് നടക്കാറില്ല. അവര്‍ തങ്ങളുടെ കാഴ്ചപ്പാട് പിന്തുടരുക മാത്രമാണ് ചെയ്യുന്നത്

 തുണിയും സംസ്‌കാരവും തമ്മിലെന്താണ്

തുണിയും സംസ്‌കാരവും തമ്മിലെന്താണ്

തുണി കുറഞ്ഞതുകൊണ്ട് സംസ്‌കാരം കൂടുകയും തുണി കൂടിയതുകൊണ്ട് സംസ്‌കാരം കുറയുകയും ചെയ്യുന്നില്ല. തന്റെ വീട്ടില്‍ വിവാഹാലോചനയുമായെത്തുന്നവര്‍ നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ആ ബന്ധം തന്നെ വേണ്ടെന്നു വയ്ക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

പര്‍ദ്ദ നിരോധനത്തിന് പിന്നില്‍

പര്‍ദ്ദ നിരോധനത്തിന് പിന്നില്‍

പല ലോകരാജ്യങ്ങളും പര്‍ദ്ദ നിരോധിക്കുന്നതിന് പിന്നില്‍ ഒരു കാരണം തന്നെയാണ്. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിയ്ക്കാന്‍ വേണ്ടിയാണ് പലരും മുഖം പൂര്‍ണമായും മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇവിടങ്ങളില്‍ പര്‍ദ്ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയോട് മുസ്ലിങ്ങള്‍ കാര്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാറുമില്ല.

English summary
What is the purdah controversy all about?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X