കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടീ... ഇനിയും നുണപറയരുത്, സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ഇനിയും പറ്റിയ്ക്കരുത്

Google Oneindia Malayalam News

ലോകം കേരളത്തിലേയ്ക്ക് വരുന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നത് എന്നാണ് സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് മുഖ്യമന്ത്രിയോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ... മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടീ, ഇനിയും ഇങ്ങനെ നുണപറഞ്ഞ് പറ്റിയ്ക്കരുത്.

സ്മാര്‍ട്ട് സിറ്റിയില്‍ ആദ്യഘട്ടത്തില്‍ 27 കമ്പനികളാണ് ഉണ്ടാവുക എന്നാണ് പറഞ്ഞിട്ടുള്ളത്. പിന്നീട് ആ കമ്പനികളുടെ പട്ടികയും പുറത്ത് വിട്ടു. അതില്‍ തന്നെ ഐടിയുമായി ബന്ധപ്പെട്ട കമ്പനികള്‍ വളരെ കുറവാണ്. ഉള്ളവയുടെ കഥയാണെങ്കില്‍ പറയുകയും വേണ്ട.

അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പനികള്‍ ഒന്നും തന്നെയില്ല. കുട്ടികള്‍ക്കുള്ള ഡേ കെയറും, ബാങ്കിന്‍റെ ശാഖയും, ഫാസ്റ്റ് ഫുഡ് കടയും , ആശുപത്രിയും ഒക്കെയാണ് പറഞ്ഞുപെരുപ്പിച്ച 'കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍' ഉള്ളത് എന്നറിയുമ്പോള്‍ ഞെട്ടരുത്.

ഇതാണ് പട്ടിക

ഇതാണ് പട്ടിക

ഈ ചിത്രത്തില്‍ കാണുന്നതാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനങ്ങള്‍. അവ ഓരോന്നിനെ കുറിച്ചും പറയാം.

ലിറ്റില്‍ ജെംസ്

ലിറ്റില്‍ ജെംസ്

ഇത് ഒരു സ്‌കൂള്‍ ആണ്. ദുബായ് ആണ് ആസ്ഥാനം എന്ന് പറയപ്പെടുന്നു. സ്മാര്‍ട് സിറ്റിയില്‍ ആദ്യം എത്തുന്ന സ്ഥാപനം ലിറ്റില്‍ ജെംസ് ആണ്. ഐടി സ്‌കൂള്‍ ആണോ എന്നൊന്നും ചോദിയ്ക്കരുത്.

ഫ്രെഷ് ഫാസ്റ്റ് ഫുഡ്

ഫ്രെഷ് ഫാസ്റ്റ് ഫുഡ്

എന്ത് സ്മാര്‍ട്ട് സിറ്റി ആണെങ്കിലും ഭക്ഷണം കഴിയ്ക്കാനുള്ള സംവിധാനം വേണം. അതുകൊണ്ട് ക്ഷമിയ്ക്കാം. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടത്തില്‍ തുറക്കുന്ന മറ്റൊരു ഐടി ഇതര സ്ഥാപനമാണിത്. സബ് വേയുടെ ഫ്രാഞ്ചൈസിയാണിത്.

ആസ്റ്റര്‍ മെഡിസിറ്റി

ആസ്റ്റര്‍ മെഡിസിറ്റി

ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കെയര്‍ ശൃംഘയാണിത്. ദുബായ് ആണ് ആസ്ഥാനം. ഇവര്‍ക്ക് ഇപ്പോള്‍ തന്നെ കൊച്ചിയില്‍ മറ്റൊരു ആശുപത്രി ഉണ്ട്.

എസ്ബിടി

എസ്ബിടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖയാണ് പിന്നീടുള്ളത്. കണക്കില്‍ പറയുന്ന 27 കമ്പനികളില്‍ പെടുന്നതാണ് ഇതെന്ന് കൂടി ഓര്‍ക്കണം.

ഐഎച്ച്‌ഐടിഎസ് ടെക്‌നോളജീസ്

ഐഎച്ച്‌ഐടിഎസ് ടെക്‌നോളജീസ്

കൊച്ചിയല്‍ പച്ചാളം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനം.

ഡൈനാമിക് നെക്സ്റ്റ് ടെക്‌നോളജീവ്

ഡൈനാമിക് നെക്സ്റ്റ് ടെക്‌നോളജീവ്

മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനമാണിത്.

എക്‌സ സോഫ്റ്റ് വെയര്‍

എക്‌സ സോഫ്റ്റ് വെയര്‍

ഓഹരി മൂലധനം വെറും ഒരു ലക്ഷം രൂപ മാത്രമുള്ള സ്ഥാപനമാണിതെന്നാണ് പറയപ്പെടുന്നത്. മാഞ്ഞൂര്‍ കാഞ്ഞിരത്താനും ആണ് ആസ്ഥാനം.

സായ് ബിപിഒ

സായ് ബിപിഒ

കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ബിപിഓ സ്ഥാപനം.

മുസ്തഫ ആന്റ് അല്‍മന

മുസ്തഫ ആന്റ് അല്‍മന

ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് ഇത്. ദുബായ് ആണ് ആസ്ഥാനം. തിരുവനന്തപുരത്തും കൊച്ചിയിലും മുംബൈയിലും ദില്ലിയിലും ഒക്കെ ഓഫീസ് ഉണ്ട്.

ഇതൊന്നും അല്ല

ഇതൊന്നും അല്ല

അല്ലാ സ്ഥാപനങ്ങളെ കുറിച്ചും പറയുന്നില്ല. മിക്കവയും കേരളത്തില്‍ നിന്നുള്ളവ തന്നെ. പലരും ഓഫീസ് സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് മാറ്റുന്നു എന്ന് മാത്രം. അപ്പോള്‍ പിന്നെ ഇത്രനാളും പറഞ്ഞ തൊഴില്‍ അവസരങ്ങള്‍ എവിടെ നിന്ന് വരുമെന്ന് കൂടി ഉമ്മന്‍ ചാണ്ടി ഒന്ന് പറഞ്ഞ് തരേണ്ടി വരും.

English summary
What is the reality behind Kochi Smart City? There are less IT companies in the first stage and most of the IT companies from Kerala only.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X