കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് രാഹു...? രാഹുകാലത്ത് താലികെട്ടിയാല്‍ എന്താണ് കുഴപ്പം?

  • By Kishor
Google Oneindia Malayalam News

സി പി എം നേതാവ് എം എ ബേബിയുടെ മകന്‍ അശോക് നെല്‍സണ്‍ എന്ന അപ്പുവിന്റെ വിവാഹമാണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അശോക് നെല്‍സണ്‍ വിവാഹം കഴിച്ചത് രാഹുകാലത്താണ് എന്നാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കണ്ടെത്തല്‍. അതിനെന്താ, ക്രിസ്ത്യാനികളായ എം എ ബേബിയും ഭാര്യയും മകനുമൊക്കെ രാഹുവും കേതുവും നോക്കിയിട്ടാണോ ജീവിക്കുന്നത് എന്നാണ് ഒരു കൂട്ടരുടെ ചോദ്യം.

ഇതാണോ ഇത്ര വലിയ വിപ്ലവം, ബേബിയുടെ മകന്‍ കല്യാണം കഴിച്ചത് ജാതി മാറിയിട്ടൊന്നും അല്ലല്ലോ എന്ന് മറുപപക്ഷവും ചോദിക്കുന്നു. അതെന്തായാലും അവിടെ നില്‍ക്കട്ടെ. എന്താണീ രാഹുകാലം. എല്ലാവരും പറയുന്നത് പോലെ, രാഹുകാലത്തില്‍ താലികെട്ടിയത് കൊണ്ട് എന്താണ് പ്രശ്‌നം. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ രാഹുകാലം ഒഴിവാക്കുന്നത് എന്തിനാണ്.

ജ്യോതിഷം ഒരു ശാസ്ത്രമാണോ

ജ്യോതിഷം ഒരു ശാസ്ത്രമാണോ

ജ്യോതിഷം ശാസ്ത്രമാണ് എന്നാണ് വിശ്വസിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതേത് തരം ശാസ്ത്രമാണ് എന്ന് ഇനിയും ശാസ്ത്രജ്ഞര്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്ന് ചിലര്‍ പറയുന്നു. ജ്യോതിഷമല്ല ജ്യോതിശാസ്ത്രമാണ് ശാസ്ത്രം എന്നും ജ്യോതിഷം വെറും വിശ്വാസമാണ് എന്നും പറയുന്നവരും ഉണ്ട്.

എല്ലാം ഒരു വിശ്വാസം

എല്ലാം ഒരു വിശ്വാസം

ആരൊക്കെയാണ് ഈ രാഹുകാലം നോക്കാറുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് രാഹുകാലം നോക്കുന്ന വിചിത്രമായ ആചാരമുള്ളത് എന്നാണ് വിക്കിപീഡിയ പറയുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഇതിന്റെ ആധികാരികത ആരും ചോദ്യം ചെയ്യാന്‍ നില്‍ക്കാറില്ല എന്നത് ഒരു സത്യം.

എന്തിനൊക്കെയാണ് രാഹുകാലം നോക്കേണ്ടത്

എന്തിനൊക്കെയാണ് രാഹുകാലം നോക്കേണ്ടത്

മര്‍മം അറിയുന്നവന് അടിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപോലെയാണ് കാര്യം. രാഹുകാലം നോക്കിയാല്‍ നല്ല കാര്യങ്ങള്‍ ഒന്നും തന്നെ തുടങ്ങാന്‍ പറ്റില്ല. പുതിയ ജോലിയില്‍ പ്രവേശിക്കുക, പുതിയ വീട്ടില്‍ താമസം തുടങ്ങുക, യാത്ര പുറപ്പെടുക തുടങ്ങിയവയൊന്നും രാഹുകാലത്ത് ചെയ്യാന്‍ പാടുള്ളതല്ല.

എത്രസമയമാണീ രാഹു

എത്രസമയമാണീ രാഹു

എല്ലാ ദിവസവും രാഹുകാലമുണ്ട്. ഏകദേശം ഒന്നൊന്നര മണിക്കൂറാണ് രാഹുകാലം. തിങ്കള്‍ രാവിലെ 7.30, ചൊവ്വ 3 മണി, ബുധന്‍ 12 മണി, വ്യാഴം 1.30, വെള്ളി 10.30, ശനി 9 മണി എന്നിങ്ങനെയാണ് രാഹുകാലം തുടങ്ങുന്നത്.

ആരാണീ രാഹു

ആരാണീ രാഹു

നവഗ്രഹങ്ങളിലൊന്നായ രാഹുവും രാഹുകാലവും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്ന് ചോദിച്ചാല്‍ കുഴയും. പഴയ ജോതിഷ ഗ്രന്ഥങ്ങളിലൊന്നും രാഹുകാലത്തെക്കുറിച്ച് സൂചനകളില്ലെന്നും ഈ അടുത്ത കാലത്താണ് രാഹുകാലത്തെ കുറിച്ചുള്ള വിശ്വാസം അധികമായതെന്നുമാണ് രാഹു വിമര്‍ശകര്‍ പറയുന്നത്.

രാഹുവിനെ പേടിയാണ്

രാഹുവിനെ പേടിയാണ്

രാഹുര്‍ദശയില്‍ വാണവരില്ല എന്നാണ് പ്രയോഗം തന്നെ. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്ക് രാഹുവിനെ പേടിച്ചേ പറ്റു എന്നൊരു മനോഭാവമാണ്. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രാഹു പ്രശ്‌നക്കാരനായിരിക്കില്ല എന്നുമുണ്ട് വിശ്വാസം.

ദോഷം മാറ്റാനുമുണ്ട് ടിപ്‌സ്

ദോഷം മാറ്റാനുമുണ്ട് ടിപ്‌സ്

ഓം രാഹുവേ നമ: എന്ന മന്ത്രം ജപിച്ച്, കറുത്ത വസ്ത്രം ധരിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്താണ് രാഹുവിനെ പ്രീതിപ്പെടുത്തുന്നുന്നത്. അടുത്തിടെ ഇറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ സിനിമയില്‍ ഇതുപോലെ ദോഷം മാറ്റാന്‍ കേതുവിനെ പ്രീതിപ്പെടുത്തുന്ന രംഗങ്ങള്‍ കാണാം.

രാഹുദശയുടെ ദോഷം

രാഹുദശയുടെ ദോഷം

ധനനാശം ഉണ്ടാകുക, വിദേശവാസം അനുഭവിക്കേണ്ടിവരിക, അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരിക എന്നിങ്ങനെ പോകുന്നു രാഹു കൊണ്ട് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍.

ഇതൊക്കെ നടക്കുമോ

ഇതൊക്കെ നടക്കുമോ

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നോക്കിയാണോ ഓരോ നാട്ടിലേയും രാഹുകാലം കണക്കാക്കുന്നത്. കൊല്‍ക്കത്തയിലെ രാഹുകാലവും കോട്ടയെത്തെ രാഹുകാലവും ഒരേസമയത്ത് വരുമോ. ഇതേ സമയത്താണോ മണിപ്പൂരിലെ രാഹുകാലം. അമേരിക്കയിലും ദുബായിലും ഇതേ സമയത്തായിരിക്കുമോ രാഹുകാലം. മാതൃഭൂമി കലണ്ടറിലും മനോരമ കലണ്ടറിലും ഒരേ രാഹുകാലമാണോ അടയാളപ്പെടുത്തിയിരിക്കുന്നത്. സംശയങ്ങള്‍ ഇങ്ങനെ പോകുന്നു

English summary
What is the significance of rahu kalam, what will happen if we don't follow to it ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X