കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയുമ്പോൾ എല്ലാം തികഞ്ഞവരാണ്.. എന്നാൽ എത്ര അപരിഷ്കൃതരാണ് റോഡിലെ ഈ മലയാളികൾ!!

  • By Bindhya
Google Oneindia Malayalam News

വെസ്റ്റേണ്‍ ഡ്രസ്സിംഗും ഫാഷനും ആക്‌സസറീസും ലക്ഷ്വറി വാഹനങ്ങളും ഇഷ്ടപ്പെടുന്ന മലയാളികള്‍, വിദ്യാഭ്യാസവും ശുചിത്വവും മാത്രമല്ല സര്‍ഗാത്മകതയും രാഷ്ട്രീയബോധവും നര്‍മ്മബോധവും ഏറ്റവും കൂടുതലുള്ള മലയാളികള്‍. പക്ഷേ.. നാം പാടെ അപരിഷ്‌കൃതരാകുന്ന ഒരിടമുണ്ട്, റോഡുകള്‍. വാഹനമോടിക്കുമ്പോള്‍ നമ്മള്‍ നമ്മളല്ലാതാകുന്നു എന്നു പറഞ്ഞാലും തെറ്റില്ല. ഹെല്‍മറ്റ് വച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ സീററ് ബെല്‍റ്റിട്ടു കഴിഞ്ഞാല്‍ പിന്നെ റോഡില്‍ കാണുന്നവരെല്ലാം പരസ്പരം മത്സരിക്കാനുള്ള എതിരാളികള്‍ എന്ന ഭാവമാണ്.

കാല്‍നടക്കാര്‍ക്കു ക്രോസ് ചെയ്യാനുള്ള സീബ്ര ക്രോസ്‌ലെനുകളില്‍ അതിവേഗം പാഞ്ഞ് ഹോണടിച്ച് കടന്നു പോകുന്നവരെ കാണാം. ഒരു വാഹനം കട്ട് ചെയ്ത് റോഡിലേക്ക് കയറുമ്പോള്‍ ഒരുതരം വാശിപോലെ സ്പീഡ് കൂട്ടിപ്പോകുന്നവര്‍, വാഹനങ്ങള്‍ തിരക്കുള്ള റോഡുകളില്‍ അസൗകര്യമുണ്ടാക്കും വിധം പാര്‍ക്ക് ചെയ്യുന്നവര്‍, അങ്ങനെ മലയാളികളുടെ നിരത്തിലെ മര്യാദകേട് എണ്ണിയാല്‍ തീരില്ല.

photo-2017-03-31-

ഒരു വാഹനം സൈഡ് തിരിക്കുമ്പോള്‍ കേള്‍ക്കാം പിറകില്‍ നിന്ന് നിര്‍ത്താതെ ഹോണടിക്കുന്നത്.. എന്താണിത്ര തിരക്ക്... അല്ലെങ്കില്‍ എങ്ങോട്ടാണീ ഓട്ടപ്പാച്ചില്‍ എന്നു ചോദിച്ചാല്‍ ഒരത്യാവശ്യവുമില്ല. അല്ലെങ്കില്‍ ലാഭിക്കുന്ന ഈ രണ്ട് മിനിട്ട് കൊണ്ട് നമുക്കൊന്നും നേടാനുമില്ല. എങ്കിലും ഞാന്‍ പോയിട്ട് മറ്റുള്ളവര്‍ പോയാ മതി എന്ന ഭാവമാണ് റോഡില്‍, അവിടെയാണ് ഏറ്റവും വലിയ അസഹിഷ്ണുതയും അക്ഷമയും.

സിഗ്നലുകളുടെ കാര്യത്തിലാണെങ്കില്‍ ഇന്‍ഡിക്കേറ്ററും ഇമ്മീഡിയേറ്റ് സ്‌റ്റോപ്പ് സിഗ്നലും പാലിക്കുന്നവര്‍ ചുരുക്കമാണ്. ട്രിപ്പിള്‍ വച്ച് ഹെല്‍മറ്റില്ലാതെ പാഞ്ഞ് പോകുന്ന യുവാക്കളെ ശാസിക്കാന്‍ നമുക്കെത്രമാത്രം യോഗ്യ ഉണ്ടെന്ന് സ്വയം പരിശോധിക്കേണ്ടത് ഇവിടെയാണ്. ഇനി സ്ത്രീകളാണ് ഡ്രൈവിംഗ് സീറ്റിലെന്ന് കണ്ടാലോ.. ആവശ്യമില്ലാതെ ഹോണടിച്ച് ശബ്ദമുണ്ടാക്കുക, വളരെ ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ രസമുള്ള ഹോബികളാണ് ചിലര്‍ക്ക്. ഒരു സ്ത്രീ ഡ്രൈവറുടെ പിറകില്‍ വാഹനമോടിച്ച് പോവുന്നത് ഒട്ടും സഹിക്കാന്‍ വയ്യാതെ എങ്ങനെയെങ്കിലും ഓവര്‍ടേക്ക് ചെയ്യുന്നവരുണ്ട്.

ഒരു വാഹനത്തില്‍ മറ്റൊരു വാഹനം മുട്ടിയാലോ, ഇടിച്ചാലോ വാക്കേറ്റവും കയ്യേറ്റവും തുടങ്ങും. മറ്റേയാള്‍ തെറ്റായി വണ്ടി ഓടിച്ചു എന്നു വരുത്തിത്തീര്‍ക്കണം. നമ്മുടെ ഡ്രൈവിംഗ് സംസ്‌കാരം എത്രമോശമാണെന്ന് തിരിച്ചറിയാന്‍ കുറച്ചനാള്‍ കേരളത്തിന് പുറത്ത് പോയി ഒന്ന് വണ്ടി ഓടിച്ച് നോക്കണമെന്നതാണ് സത്യം. ഡ്രെവിംഗ് ടെസ്റ്റുകളില്‍ 8 മാത്രമല്ല നിയമങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡ്രൈവിംഗ് സംസ്‌കാരം എന്നത് എന്താണെന്ന് പറയാനോ ഓര്‍മിക്കാനോ നമുക്കൊരു സിസ്റ്റമില്ല.

വാഹനത്തിലെ ഹോണുകള്‍ മുന്നില്‍ പതിയ പോകുന്ന വഹനത്തെ ഓടിക്കാനും ക്രോസ് ചെയ്യുന്നവരെ വിരട്ടാനുമായ് ഉപയോഗിക്കുന്നവരും ഉണ്ട്. ഏറ്റവും മിനിമം ഹോസ്പിറ്റല്‍ ഏരിയകളിലെ ശബ്ദനിയന്ത്രണങ്ങള്‍ പോലും എത്ര പേര്‍ പാലിക്കുന്നുണ്ട്? സ്കൂളുകളില്‍ തുടങ്ങി ഡ്രൈവിംഗ് നിയമങ്ങള്‍ക്കൊപ്പം ഡ്രൈവിംഗ് സംസ്‌കാരവും സിലബസില്‍ ഉള്‍പ്പെടുത്തണം. സെമിനാറുകളും സോഷ്യല്‍മീഡിയ ക്യാംപെയിനുകളും നടത്തണം. ഒരു ചെറു പുഞ്ചിരിയോടെ വളരെ റിലാക്‌സ്ഡ് ആയി ഡ്രൈവിംഗ് സീറ്റിലിരിക്കുവാന്‍ ഒരോരുത്തര്‍ക്കും കഴിയണം. ഡ്രൈവിംഗ് എന്നാല്‍ മുന്നിലെത്താനുള്ള മത്സരവും ആവേശവും അല്ലാതെയാകണം.. റോഡ് മത്സരവേദി അല്ലാതെയാകണം. ആ മാറ്റം നമ്മളില്‍ തന്നെ തുടങ്ങണം.

<strong>ബീഹാറിൽ നിന്നും വന്ന മോട്ടു.. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന, ഏഷ്യയിലെ രണ്ടാമൻ, പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ... ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വനംവകുപ്പ് 'കൂട്ടിലാക്കുമോ'? </strong>ബീഹാറിൽ നിന്നും വന്ന മോട്ടു.. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന, ഏഷ്യയിലെ രണ്ടാമൻ, പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ... ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വനംവകുപ്പ് 'കൂട്ടിലാക്കുമോ'?

English summary
What is wrong with Malayali people when they come to road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X