കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ ഗോള്‍ഡിലെ നിക്ഷേപകര്‍ കുടുങ്ങുമോ

  • By Soorya Chandran
Google Oneindia Malayalam News

മലയാളികള്‍ക്ക് എന്നും ദൗര്‍ബല്യമാണ് സ്വര്‍ണം എന്ന മഞ്ഞ ലോഹം. കല്യാണത്തിനായാലും മറ്റ് ചടങ്ങുകള്‍ക്കായാലും ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണ് സ്വര്‍ണത്തിന്. കയ്യില്‍ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വര്‍ണം ഒരു അവശ്യവസ്തു പോലെയായി.

ഭാവിയില്‍ മകളുടെ വിവാഹത്തിന് സ്വര്‍ണം വേണ്ടേ എന്ന് ആധി പിടിക്കുന്ന മാതാ പിതാക്കള്‍ക്ക് ആശ്വാസമായാണ് പല ജ്വല്ലറികളും ഉപഭോക്താക്കളെ സ്വര്‍ണ നിക്ഷേപത്തെ കുറിച്ച് പഠിപ്പിക്കാന്‍ തുടങ്ങിയത്. ഇന്‍സ്റ്റാള്‍ മെന്റ് ആയി പണം അടച്ച് , പദ്ധതി തുടങ്ങുന്ന കാലത്തെ വിലക്ക് ഭാവിയില്‍ സ്വര്‍ണം ലഭിക്കുന്നതാണ് മിക്ക പദ്ധതികളും. സ്വര്‍ണ വില കത്തിക്കയറുന്ന ഒരു കാലത്ത് ഇത്തരം വാഗ്ദാനങ്ങളില്‍ വീഴാത്തവര്‍ എത്ര പേരുണ്ടാകും.

Malabar Gold

ഇപ്പോള്‍ ഇതൊന്നും അല്ല പ്രശ്‌നം. സ്വര്‍ണക്കടത്തിന്റെ പേരില്‍ കുടുങ്ങി കിടക്കുന്ന മലബാര്‍ ഗോള്‍ഡിലെ നിക്ഷേപകര്‍ക്ക് എന്ത് സംഭവിക്കും എന്നാണ് പരിശോധിക്കേണ്ട്. സ്ഥാപനം നിഷേധിക്കുന്നുണ്ടെങ്കിലും, ഡിആര്‍ഐയുടെ കണ്ടെത്തലില്‍ കള്ളക്കടത്ത് സ്വര്‍ണം ഒരുപാട് മലബാര്‍ ഗോള്‍ഡില്‍ എത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ സ്വര്‍ണം ഷഹബാസില്‍ നിന്ന് വാങ്ങിയ കാര്യം കമ്പനി ഡയറക്ടര്‍ തന്നെ ഡിആര്‍ഐയോട് തുറന്ന് പറഞ്ഞു കഴിഞ്ഞു.

കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചാല്‍ പിന്നെ അത് സര്‍ക്കാര്‍ കണ്ടുകെട്ടുകയാണ് പതിവ്. ഇത്തരം ഒരു സാഹചര്യത്തില്‍ മലബാര്‍ ഗോള്‍ഡില്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ സ്വര്‍ണത്തിനായി പണം നിക്ഷേപിച്ചവര്‍ക്ക് അവരുടെ മുടക്ക് മുതല്‍ തിരികെ കിട്ടുമോ... സര്‍ക്കാരിന് എന്തായാലും ഇക്കാര്യത്തില്‍ കാര്യമായ നടപടി എടുക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്.

മലബാര്‍ ഗോള്‍ഡിലെ സ്വര്‍ണ നിക്ഷേപ പദ്ധതികളില്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്.

സ്വര്‍ണം നിങ്ങള്‍ക്ക് മാസതവണകളായി പടം അടച്ച് കൊണ്ട് തന്നെ സ്വരൂപിക്കാം. 500 രൂപമുതല്‍ തുടങ്ങുന്നു ഈ ഇന്‍സ്റ്റാള്‍മെന്റ് നിക്ഷേപം. 500 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും മാസം നിക്ഷേപിക്കാം. സ്വര്‍ണ വില എത്ര കൂടിയാലും നിങ്ങള്‍ക്ക് പഴയ വിലക്ക് തന്നെ സ്വര്‍ണം ലഭിക്കും. നിങ്ങള്‍ അടക്കുന്ന തുകയുടെ ആറ് ശതമാനം ബോണസും ലഭിക്കും. ഈ തുക വാങ്ങുന്ന സ്വര്‍ണത്തിന്റെ വിലയില്‍ നിന്ന് കിഴിച്ച് നല്‍കും. നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയാല്‍ പണിക്കൂലിയിലും ഇളവ് കിട്ടും. പരമാവധി മൂന്ന് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ചുരുങ്ങിയത് മൂന്ന് മാസമോ, അല്ലെങ്കില്‍ മൂന്ന് തവണയോ ഇന്‍സ്റ്റാള്‍മെന്റ് അടച്ചവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

ഉപഭോക്താക്കളെ സംബന്ധിച്ച് വളരെ ലാഭകരം എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഇവര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. മിക്ക ജ്വല്ലറികളും ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നും ഉണ്ട്. പക്ഷേ മലബാര്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചവര്‍ക്ക് അവരുടെ പണം ഇനി പണമായോ സ്വര്‍ണയോ തിരിച്ച് കിട്ടുമെന്ന് ഉറപ്പിക്കാനാകില്ല. കേസും കൂട്ടവുമായി കാര്യങ്ങള്‍ നീണ്ടുപോയാല്‍ ഉപഭോക്താക്കളുടെ നിക്ഷേപത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍ ആകും എന്ന് ഉറപ്പാണ്.

English summary
What will happen to the gold scheme customers of Malabar Gold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X