കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് വോട്ട് ചെയ്യൂ പ്ലീസ്... ബംഗാളില്‍ ഇതുവരെ കാണാത്ത ഒരു മമതാ ബാനര്‍ജി!!!

  • By Muralidharan
Google Oneindia Malayalam News

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന ശാരദ ചിട്ടി കുംഭകോണം മമതാ ബാനര്‍ജിക്ക് കൊടുത്ത പണി ചില്ലറയൊന്നുമല്ല. പിന്നാലെ നാരദ ഒളിക്യാമറ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോതെ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ശരിക്കും വിറച്ചു. സി പി എം - കോണ്‍ഗ്രസ് സഖ്യത്തെ പിന്തള്ളി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് തന്നെയാണ് ഇപ്പോഴും അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിക്കുന്നത്.

എന്നാല്‍ അത്ര പന്തിയല്ല കാര്യങ്ങള്‍ എന്ന് മമതാ ബാനര്‍ജിക്ക് തന്നെ അറിയാം. അതുകൊണ്ട് തന്നെ ഇതുവരെ പരിചയമില്ലാത്ത അടവുകളാണ് മമത ഈ തിരഞ്ഞെടുപ്പില്‍ പയറ്റുന്നത്. തന്റെ ഭരണകാലത്ത് നടന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഇതുവരെ സംസ്ഥാനം ഭരിച്ച ഇടതു പക്ഷമാണ് എന്നായിരുന്നു മമതയുടെ സ്റ്റാന്‍ഡ്. അത് ഈ അടുത്ത് നടന്ന ഫ്‌ലൈ ഓവര്‍ അപകടത്തിലും അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ മമതാ ബാനര്‍ജി പുതിയ ഒരു ആളായി മാറി, അതിങ്ങനെ...

മുഖം മാറിയ മമത

മുഖം മാറിയ മമത

ബംഗാള്‍ രാഷ്ട്രീയത്തിന് പരിചയമുള്ള മമതയല്ല ബുധനാഴ്ച ബര്‍ദ്വാനിലെ കുള്‍ട്ടിയില്‍ സംസാരിച്ചത്. പ്ലീസ് എനിക്ക് വോട്ട് ചെയ്യൂ, ഒരവസരം കൂടി തരൂ എന്ന് കെഞ്ചുകയായിരുന്നു മമതാ ബാനര്‍ജി. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്...

കുറ്റപ്പെടുത്തിക്കോ പക്ഷേ വോട്ട് തരണം

കുറ്റപ്പെടുത്തിക്കോ പക്ഷേ വോട്ട് തരണം

ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ കുറ്റപ്പെടുത്തിക്കോളൂ. പക്ഷേ വോട്ട് എനിക്ക് തന്നെ തരണം. തെറ്റ് ചെയ്തവര്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി നല്‍കണം. മനുഷ്യരാണ് തെറ്റ് പറ്റും. ഞാനെല്ലാം അറിയുന്നവളാണ് എന്ന് പറയുന്നില്ല

പണം കൊടുത്തവര്‍ കുറ്റക്കാര്‍

പണം കൊടുത്തവര്‍ കുറ്റക്കാര്‍

സ്റ്റിംഗ് ഓപ്പറേഷനുകളില്‍ പറയുന്നത് പോലെ തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങി എന്ന് തന്നെ ഇരിക്കട്ടെ, മമതാ ബാനര്‍ജിക്ക് ചോദിക്കാനുള്ളത് ഇതാണ്. കൈക്കൂലി കൊടുക്കുന്നവരും കുറ്റക്കാരല്ലേ. - ദുര്‍ഗാപൂരിലെ റാലിയിലായിരുന്നു മമത ഇത് ചോദിച്ചത്.

അടി കൊടുത്തോളൂ പക്ഷേ

അടി കൊടുത്തോളൂ പക്ഷേ

സ്ഥാനാര്‍ഥിയോട് ദേഷ്യമുണ്ടെങ്കില്‍ അവര്‍ക്ക് നല്ല അടി കൊടുത്തോളൂ. എന്നാല്‍ വോട്ട് അത് തരണം. ഞങ്ങള്‍ക്ക് വോട്ട് ചെയ്യാതിരിക്കരുത് - മമത ബാനര്‍ജിയുടെ വാക്കുകള്‍ കേട്ടവര്‍ക്ക് അത്ഭുതം സഹിക്കാനായില്ല

എല്ലാ സീറ്റിലും താന്‍ തന്നെ

എല്ലാ സീറ്റിലും താന്‍ തന്നെ

കൂടെയുള്ള നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വിശ്വാസമില്ലാത്ത പോലെയാണ് മമതയുടെ ഇപ്പോഴത്തെ സംസാരം. 294 മണ്ഡലങ്ങളിലും താനാണ് മത്സരിക്കുന്ന് എന്ന് കരുതി വോട്ട് ചെയ്യാനാണ് മമത ആളുകളോട് ആവശ്യപ്പെടുന്നത്.

English summary
Whether her party's leaders have indeed taken money in the Saradha scam or for helping set up a firm as has been shown in a sting operation footage conducted by Narada News is something for law to find out but as far as perception in concerned, Trinamool Congress (TMC) Mamata Banerjee knows very well that a big damage has been done.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X