• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർക്ക് വേണം ജോർജ്ജിനെ...? പട്ടിപോലും പോവില്ലെന്ന് പറഞ്ഞ എൽഡിഎഫിനോ, പ്രതിസന്ധിയിലാക്കിയ യുഡിഎഫിനോ

പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കായിരുന്നു. അന്ന് എല്‍ഡിഎഫോ യുഡിഎഫോ എന്‍ഡിഎയോ കൂടെയുണ്ടായിരുന്നില്ല. എന്നിട്ടും ജോര്‍ജ്ജ് പൂഞ്ഞാറില്‍ മൂന്ന് കൂട്ടരോടും പടവെട്ടി ജയിച്ചു.

'നിഷയെ പോലൊരു കൊച്ച് അങ്ങനെ ചോദിക്കരുത്, എൽഡിഎഫിലേക്ക് പട്ടിപോകും, നോട്ടെണ്ണൽ യന്ത്രമുണ്ട്'- ജോർജ്ജ്

അന്ന് എല്‍ഡിഎഫ് പ്രതീക്ഷയിലായിരുന്നു ജോര്‍ജ്ജ്. മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പോലും പൂഞ്ഞാറില്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ജോര്‍ജ്ജിനെ കൂടെ കൂട്ടാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. അതിന് ശേഷമാണ് ജോര്‍ജ്ജ് എന്‍ഡിഎയ്‌ക്കൊപ്പം കൂടിയത്. അവിടേയും അധികനാള്‍ നിന്നില്ല. ഇനി ആരായിരിക്കും ജോര്‍ജ്ജിനെ സ്വീകരിക്കുക?

ഒരാഴ്ചയ്ക്കുള്ളില്‍

ഒരാഴ്ചയ്ക്കുള്ളില്‍

തന്റെ പാര്‍ട്ടിയുടെ മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും എന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുള്ളത്. അത് ഏത് മുന്നണിയാകും എന്നതില്‍ ഇപ്പോഴും അദ്ദേഹത്തിന് ഉറപ്പൊന്നും ഇല്ല.

എല്‍ഡിഎഫിലേക്കില്ല

എല്‍ഡിഎഫിലേക്കില്ല

എന്തായാലും പിസി ജോര്‍ജ്ജ് എല്‍ഡിഎഫിലേക്ക് പോവില്ലെന്നാണ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചാല്‍ തന്റെ പട്ടിപോലും പോവില്ലെന്നായിരുന്നു ജോര്‍ജ്ജ് പ്രതികരിച്ചത്. ജോര്‍ജ്ജ് താത്പര്യം പ്രകടിപ്പിച്ചാല്‍ പോലും എല്‍ഡിഎഫിന് അതില്‍ താത്പര്യമുണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല.

യുഡിഎഫോ?

യുഡിഎഫോ?

യുഡിഎഫിലേക്ക് പോകാനുള്ള സാധ്യതകളാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. പല മുന്നണികളുമായും ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും യുഡിഎഫിനാണ് മുന്‍ഗണന എന്ന് വരെ പിസി ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.

പ്രശ്‌നക്കാരനായ ജോര്‍ജ്ജ്

പ്രശ്‌നക്കാരനായ ജോര്‍ജ്ജ്

യുഡിഎഫില്‍ ഉണ്ടായിരുന്ന കാലത്തേ മുന്നണിയ്ക്ക് ഒരു പ്രശ്‌നക്കാരനായിരുന്നു പിസി ജോര്‍ജ്ജ്. കെഎം മാണിയ്‌ക്കൊപ്പമായിരുന്നു ജോര്‍ജ്ജ് അന്ന്. സര്‍ക്കാരിന്റെ ചീഫ് വിപ്പ് പദവിയും ജോര്‍ജ്ജിന് സ്വന്തമായിരുന്നു.

പുറത്താക്കാന്‍ പാടുപെട്ടു

പുറത്താക്കാന്‍ പാടുപെട്ടു

ബാര്‍ കോഴ കേസിന്റേയും സോളാര്‍ കേസിന്റേയും കാലത്ത് യുഡിഎഫ് ഏറ്റവും അധികം ബുദ്ധിമുട്ടിയതും പിസി ജോര്‍ജ്ജിനെ കൊണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പ് ആയിരുന്നു ജോര്‍ജ്ജിന്റെ വിമര്‍ശനങ്ങള്‍ സ്ഥിരമായി ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. ഒടുവില്‍ ജോര്‍ജ്ജിനെ പുറത്താക്കാനും ഏറെ പാടുപെടേണ്ടി വന്നു.

ഐ ഗ്രൂപ്പിന് താത്പര്യം

ഐ ഗ്രൂപ്പിന് താത്പര്യം

പിസി ജോര്‍ജ്ജിനെ കൂടെ കൂട്ടിയാല്‍ കൊള്ളാം എന്ന താത്പര്യം കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ ഗ്രൂപ്പ് നേതാക്കളുമായി ചില ആശയവിനിമയങ്ങളും നടന്നിരുന്നു. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് ഘടകം ഈ നീക്കത്തിനോടുള്ള എതിര്‍പ്പ് പ്രമേയമായിത്തനെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി സമ്മതിക്കുമോ

ഉമ്മന്‍ ചാണ്ടി സമ്മതിക്കുമോ

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജോസ് കെ മാണി പുറത്ത് പോയ സാഹചര്യത്തില്‍, ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം കരുതുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തെ എ ഗ്രൂപ്പ് അതി ശക്തമായി തന്നെ തടയാനാണ് സാധ്യത. മറ്റാര് സമ്മതിച്ചാലും ഉമ്മന്‍ ചാണ്ടി അതിനെ പിന്തുണയ്ക്കാന്‍ സാധ്യതയില്ല.

എന്‍ഡിഎ

എന്‍ഡിഎ

ഒരിക്കല്‍ എന്‍ഡിഎ പക്ഷത്തേക്ക് പോയതാണ് പിസി ജോര്‍ജ്ജ്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. ഇനിയെന്തായാലും അത്തരമൊരു ബാന്ധവത്തിന് ജോര്‍ജ്ജോ ബിജെപി നേതൃത്വമോ തയ്യാറാന്‍ സാധ്യത വളരെ കുറവാണ്.

പൂഞ്ഞാറില്‍ മാത്രം

പൂഞ്ഞാറില്‍ മാത്രം

കേരള ജനപക്ഷം പാര്‍ട്ടിയ്ക്ക് വ്യക്തമായ സ്വാധീനം അവകാശപ്പെടാന്‍ പൂഞ്ഞാര്‍ എന്ന മണ്ഡലം മാത്രമേയുള്ളു. അത് തന്നെയാണ് ജോര്‍ജ്ജ് ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളിയും. അല്ലെങ്കില്‍ ഏതെങ്കിലും കേരള കോണ്‍ഗ്രസ്സുമായി ജോര്‍ജ്ജിന്റെ ജനപക്ഷം ലയിക്കേണ്ടി വരും.

cmsvideo
  Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam
  സഹകരണം ആയാലും

  സഹകരണം ആയാലും

  തദ്ദേശ തിരഞ്ഞെടുപ്പിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞു എന്നാണ് ജനപക്ഷം പറയുന്നത്. ചില വാര്‍ഡുകളില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണി പ്രവേശനം സാധ്യമല്ലെങ്കില്‍ സഹകരണമാണ് ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നത്. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റുകളില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്.

  English summary
  Which alliance will elcome PC George this time... LDF, UDF or NDA?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X