Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രശ്മിയും രാഹുലും അല്ല... ചര്‍ച്ചയാകേണ്ടത് 'കൊച്ചു സുന്ദരികളുടെ' ഉമ്മര്‍ ആയിരുന്നു

Posted by:
Published: Thursday, November 19, 2015, 16:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭവംു രാഹുല്‍ പശുപാലനും രശ്മി നായരും ഒക്കെയാണ് ഇപ്പോഴത്തെ ചര്‍ച്ച. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. എന്നാല്‍ എതിനും അപ്പുറത്തേയ്ക്ക് വലിയ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒരു സംഭവം ഇതോടൊപ്പം തന്നെ നടന്നിരുന്നു. രാഹുലിനേയും രശ്മിയേയും കിട്ടിയപ്പോള്‍ മാധ്യമങ്ങള്‍ അത് മനപ്പൂര്‍വ്വം മറന്നു.

എരിവും പുളിയും ഉള്ള വാര്‍ത്തകള്‍ രാഹുലിനേയും രശ്മിയേയും കുറിച്ച് പടച്ചുവിടുമ്പോള്‍ 'കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജും അറസ്റ്റിലായ അതിന്റെ അഡ്മിന്‍ ഉമ്മറും വിസ്മരിയ്ക്കപ്പെടരുത്.

രാഹുലും രശ്മിയും അബ്ദുള്‍ ഖാദറെന്ന അക്ബറും എല്ലാം പിടിയിലാകാന്‍ കാരണം 'കൊച്ചു സുന്ദരികള്‍'ക്കെതിരെ നല്‍കപ്പെട്ട ഒരു പരാതിയാണ്.

കൊച്ചു സുന്ദരികള്‍

ഫേസ്ബുക്കില്‍ മുപ്പതിനായിരത്തിലധികം ലൈക്കുകളുണ്ടായിരുന്ന പേജ് ആയിരുന്നു കൊച്ചു സുന്ദരികള്‍. ചെറിയ പെണ്‍കുട്ടികളും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ചര്‍ച്ചകളായിരുന്നു ഇവിടെ നടന്നിരുന്നത്.

രാഹുലിന് ബന്ധമില്ല

കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജുമായി രാഹുല്‍ പശുപാലനോ രശ്മി നായര്‍ക്കോ ഒരു ബന്ധവും ഇല്ല. എന്നാല്‍ രാഹുലാണ് ആ പേജിന്റെ അഡ്മിന്‍ എന്ന രീതിയില്‍ പല കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു.

കുഞ്ഞുകുട്ടികള്‍

സ്വന്തമായെടുത്ത ചിത്രങ്ങളൊന്നും അല്ല 'കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജില്‍ ആളുകള്‍ പോസ്റ്റ് ചെയ്തിരുന്നത്. ഫേസ്ബുക്കില്‍ മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മോഷ്ടിച്ചെടുത്തായിരുന്നു ഇത്.

കാമഭ്രാന്തന്‍മാര്‍

ആ പേജിലെ ചര്‍ച്ചകള്‍ കണ്ടാല്‍ മനസ്സിലാകും എത്രത്തോളം കാമഭ്രാന്തന്‍മാരാണ് അതില്‍ പങ്കെടുക്കുന്നത് എന്ന്. ഇതിന് വേണ്ടിത്തന്നെ ആയിരുന്നു ഇത്തരം ഒരു പേജ് ഉണ്ടാക്കിയതും.

ഉമ്മറാണ് ആള്‍... അവന്‍ തന്നെ

മലപ്പുറം വെട്ടിച്ചിറ സ്വദേശിയായ ഉമ്മര്‍ ആയിരുന്നു ഈ പേജിന്റെ അഡ്മിന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം ചര്‍ച്ചകളെയെല്ലാം ആ പേജില്‍ നയിച്ചിരുന്നത് അയാള്‍ തന്നെ ആയിരുന്നു.

ഗള്‍ഫിലിരുന്ന് എന്തും ചെയ്യാം?

നാട്ടിലല്ലല്ലോ.. വിദേശത്തല്ലേ, കേരള പോലീസിന് എന്ത് ചെയ്യാന്‍ പറ്റും എന്ന ധാരണയിലായിരുന്നു ഇതെല്ലാം. പോലീസ് ഇടപെട്ട് പേജ് പൂട്ടിച്ചപ്പോഴും ഉമ്മര്‍ ഭയപ്പാടില്ലാതെ ഇരിയ്ക്കുകയായിരുന്നു.

എസ്എഫ്എം

സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ആണ് 'കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജിനെതിരെ രംഗത്ത് വരുന്നത്, ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ മാത്രം അവസാനിപ്പിയ്ക്കാതെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു.

പൂട്ടിച്ചു, പക്ഷേ...

പേജ് പൂട്ടിയ്ക്കാന്‍ നമ്മുടെ സൈബര്‍ സെല്ലിന് കഴിഞ്ഞു. എന്നാല്‍ വിദേശത്തിരുന്ന് പേജ് നിയന്ത്രിച്ചിരുന്ന ഉമ്മറിനെ അന്ന് പിടികൂടാന്‍ കഴിഞ്ഞില്ല.

നാട്ടിലെത്തി, കുടുങ്ങി

ഉമ്മര്‍ നാട്ടിലെത്തിയപ്പോള്‍ തന്നെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. വിവാഹം കഴിയ്ക്കാനായിരുന്നത്രെ ഉമ്മറിന്റെ വരവ്.

കാട്ടാളന്‍മാര്‍

'കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജില്‍ ചെറിയ പെണ്‍കുട്ടികളുടെ ശരീര വര്‍ണന നടത്തി വന്നിരുന്നവരെ മനുഷ്യര്‍ എന്ന് വിളിയ്ക്കാന്‍ പറ്റില്ല. കാട്ടാളന്‍മാരെന്ന് വിളിച്ചാല്‍ അത് കാട്ടാളന്‍മാര്‍ക്ക് പോലും അപമാനമാണ്.

രക്ഷപ്പെടാന്‍ അനുവദിയ്ക്കരുത്

രശ്മിയുടേയും രാഹുലിന്റേയും പേരില്‍ പടച്ചു വിടുന്ന ഇക്കിളി വാര്‍ത്തകള്‍ക്കിടയില്‍ ഉമ്മറിനെ പോലുള്ളവരെ രക്ഷപ്പെടാന്‍ അനുവദിയ്ക്കരുത്.

English summary
While Reshmi and Rahul making headlines, Ummer is escaping. What should be discussed with more importance ?

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like