കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് പാക് താലിബാന്‍ അഥവാ തെഹ്‌രീക് - ഇ- താലിബാന്‍?

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ട് ഇവര്‍. മലാലയെ മുസ്ലിം സമുദായത്തിനെതിരായ പോരാളി എന്ന് വിളിച്ചിട്ടുണ്ട് ഇവര്‍.. എന്നാല്‍ ഇതൊന്നും ഒന്നുമല്ല, പെഷവാറിലെ സൈനിക സ്‌കൂളില്‍ ഇവര്‍ നടത്തിയ നരനായാട്ടിന് മുന്നില്‍. കുഞ്ഞുങ്ങളെ നിരത്തിനിര്‍ത്തി വെടിവെച്ചും അധ്യാപകരെ പച്ചയ്ക്ക് തീക്കൊളുത്തിയും ഇവര്‍ അപഹരിച്ചത് 145 ലധികം ജീവനുകളാണ്.

ആരാണിവര്‍. പാക് താലിബാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തെഹ്‌രീക് - ഇ- താലിബാന്‍ ആരാണ്. എന്താണ് ഇവര്‍ക്ക് വേണ്ടത്. പഠിക്കാന്‍ പോയ കുറ്റത്തിന് മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തതും ഇവരാണ്. പാകിസ്താനില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപ്പാടെ ഇല്ലാതാക്കി, ഇസ്‌ലാമിക നിയമം കൊണ്ടുവരാന്‍ കച്ചകെട്ടിയിരിക്കുന്ന തെഹ്‌രീക് - ഇ- താലിബാനെക്കുറിച്ച് കൂടുതല്‍ വായിക്കൂ.

തുടക്കം ഇതുപോലൊരു ഡിസംബറില്‍

തുടക്കം ഇതുപോലൊരു ഡിസംബറില്‍

2007 ഡിസംബറിലാണ് തെഹ്‌രീക് - ഇ- താലിബാന്‍ ഔദ്യോഗികമായി രൂപം കൊണ്ടത്. എന്നാല്‍ അതിനുമൊക്കെ എത്രയോ നേരത്തെ പാക് താലിബാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേപോലെ തന്നെ.

ഇങ്ങനെയൊക്കെയായിരുന്നു ഇവര്‍

ഇങ്ങനെയൊക്കെയായിരുന്നു ഇവര്‍

പാകിസ്താനിലെ വടക്കന്‍ വസീരിസ്ഥാന്‍, വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദികളാണ് പാക് താലിബാന് വേണ്ടി പോരാടുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ പാകിസ്ഥാന്‍ സഖ്യം ചേര്‍ന്നതോടെ ഇവര്‍ പാകിസ്താന്‍ സര്‍ക്കാരിനെതിരെ ആക്രമണം ആരംഭിച്ചു.

ആദ്യത്തെ നേതാവ്

ആദ്യത്തെ നേതാവ്

ബൈത്തുല്ല മഹ്‌സൂദാണ് തെഹ്‌രീക് - ഇ- താലിബാന്റെ ആദ്യത്തെ നേതാവ്. 2009ലെ സ്‌ഫോടനത്തിലെ ഒരു സ്‌ഫോടനത്തിലാണ് മഹ്‌സൂദ് കൊല്ലപ്പെട്ടത്. ഹക്കീമുല്ല മെഹ്‌സൂദാണ് പിന്നീട് തെഹ്‌രീക് - ഇ- താലിബാനെ നയിച്ചത്. മുല്ല ഫസ്ലുള്ളയാണ് ഇപ്പോഴത്തെ തലവന്‍

മലാലയെ ആക്രമിക്കുന്നു

മലാലയെ ആക്രമിക്കുന്നു

2012ലാണ് വിദ്യാഭ്യാസ പ്രവര്‍ത്തകയായ മലാല യൂസഫ്‌സായിയെ പാക് താലിബാന്‍ ആക്രമിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മലാല നടത്തിയ പ്രവര്‍ത്തനങ്ങളാണ് പാക് താലിബാനെ ചൊടിപ്പിച്ചത്.

ശിക്ഷ മുസ്ലിം നിയമപ്രകാരം

ശിക്ഷ മുസ്ലിം നിയമപ്രകാരം

സര്‍ക്കാരില്‍ തെഹ്‌രീക് - ഇ- താലിബാന് വിശ്വാസമില്ല. കുറ്റവാളികള്‍ക്ക് മുസ്‌ലിം നിയമം അനുശാസിച്ച് കടുത്ത ശിക്ഷ നല്‍കണം എന്ന പക്ഷക്കാരാണ് ഇവര്‍. പുരുഷന്‍മാര്‍ താടി നീട്ടി വളര്‍ത്തണം. സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം. ഇത് ലംഘിച്ചാല്‍ ശിക്ഷ കടുത്തതാണ്.

ടിവി ഇല്ല, സിനിമ ഇല്ല, വിദ്യാഭ്യാസം ഇല്ല

ടിവി ഇല്ല, സിനിമ ഇല്ല, വിദ്യാഭ്യാസം ഇല്ല

പാക് താലിബാന് സ്വാധീനമുള്ള ഇടങ്ങളില്‍ ടി വിയും സിനിമയും നിരോധിച്ചിട്ടുണ്ട്. 10 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനുമുണ്ട് വിലക്ക്.

വളര്‍ത്തിയത് പാകിസ്താന്‍?

വളര്‍ത്തിയത് പാകിസ്താന്‍?

പാക് താലിബാന് വളരാന്‍ ഇടവും ധനസഹായവും നല്‍കിയത് പാകിസ്താന്‍ തന്നെയാണ് എന്ന് ആരോപണങ്ങളുണ്ട്. എന്നാല്‍ പാകിസ്താന്‍ ഇത് സമ്മതിക്കില്ല.

തീവ്രവാദികള്‍ എവിടെനിന്ന് വരുന്നു

തീവ്രവാദികള്‍ എവിടെനിന്ന് വരുന്നു

അഫ്ഗാന്‍ പൗരന്‍മാരാണ് താലിബാനിലെ പോരാളികള്‍ എന്നാണ് കരുതപ്പെടുന്നത്. ഇവര്‍ പഠിക്കുന്നത് പാകിസ്താനിലെ മദ്രസകളിലാണത്രെ. പാകിസ്ഥാന്‍ സൈന്യത്തിനും സര്‍ക്കാറിനും പൗരന്‍മാര്‍ക്കുമെതിരെ ഇവര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

അമേരിക്കയില്‍ ആക്രമണം

അമേരിക്കയില്‍ ആക്രമണം

2001ല്‍ സെപ്തംബര്‍ 11 നാണ് ഒസാമ ബിന്‍ ലാദന്റെ അല്‍ ഖായ്ദ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചത്. ഇതിന് ശേഷമാണ് താലിബാന്‍ ലോകശ്രദ്ധയിലെത്തിയത്.

കുട്ടികളുടെ മേലും

കുട്ടികളുടെ മേലും

പെഷവാറിലെ സ്‌കൂളില്‍ നൂറിലേറെ കുട്ടികളെ കൊലപ്പെടുത്തി തെഹ്‌രീക് - ഇ- താലിബാന്‍ ഈ കുരുതിയുടെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുക്കുകയും ചെയ്തു.

English summary
Tehrik-i-Taliban Pakistan also referred as the Pakistani Taliban, is an umbrella organization of various Islamist militant groups based in the northwestern Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X