കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് അരവിന്ദ് കെജ്രിവാള്‍....?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഷീല ദീക്ഷിത്തിനെ പോലെ ഒരു വമ്പന്‍ സ്ഥാനാര്‍ത്ഥിയെ... ദില്ലിയുടെ മനമറിഞ്ഞ മുഖ്യമന്ത്രിയെ... നൂറ്റാണ്ടിന്‍റെ പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ... അട്ടിമറിച്ച ആം ആദ്മി പാര്‍ട്ടി യുടെ അരവിന്ദ് കെജ്രിവാള്‍. ആരാണ് ഈ അരവിന്ദ് കെജ്രിവാള്‍?

കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ദില്ലിക്കാര്‍ അധികമൊന്നും കേട്ടിട്ടിട്ടാത്ത ഒരു പേരായിരുന്നു അരവിന്ദ് കെജ്രിവാള്‍ എന്നത്. പക്ഷേ വെറും മൂന്ന് വര്‍ഷം കൊണ്ട് ദില്ലിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തിലെ വലിയ സാന്നിധ്യമായി മാറിയ അരവിന്ദ് കെജ്രിവള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്.

ഒരു സാധാരണ വിദ്യാര്‍ത്ഥിയായി തുടങ്ങി, മിടുക്കനായ ഐഐടി വിദ്യാര്‍ത്ഥിയായി, ടാറ്റ സ്റ്റീലില്‍ എന്‍ജിനീയറായി, ഇന്ത്യന്‍ ഭരണ സര്‍വ്വീസിലെത്തി, അഴിമതി വിരുദ്ധ സമരത്തിനായി ജോലി ഉപേക്ഷിച്ച്, ഒടുവില്‍ ആം ആദ്മി എന്ന പാര്‍ട്ടി ഉണ്ടാക്കി ഇന്ദ്ര പ്രസ്ഥത്തില്‍ അധികാരത്തിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍.

കെജ്രിവാള്‍ എങ്ങനെ കെജ്രിവാള്‍ ആയി...

ഹരിയാനക്കാരന്‍

ഹരിയാനക്കാരന്‍

ഹരിയാനയിലെ ഹിസാരില്‍ 1968 ആഗസ്ത് 16 നാണ് അരവിന്ദ് കെജ്രിവാളിന്റെ ജനനം. പിതാവ്: ഗോബിന്ദ് റാന്‍ കെജ്രിവാള്‍. മാതാവ്: ഗീതാ ദേവി

ഐഐടി പ്രൊഡക്ട്

ഐഐടി പ്രൊഡക്ട്

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഐഐടി ഖൊരക്പൂര്‍. ഇവിടെ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം സ്വന്തമാക്കിയ മിടുക്കനാണ് അരവിന്ദ് കെജ്രിവാള്‍

ജോലി

ജോലി

ഖൊരക്പുര്‍ ഐഐടിയുല്‍ നിന്ന് എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയാല്‍ ജോലിക്കാണോ ബുദ്ധിമുട്ട്. 1989 ല്‍ കെജ്രിവാള്‍ ടാറ്റ സ്റ്റീലില്‍ എന്‍ജിനീയറായി.

സര്‍ക്കാരിനെ(ജനങ്ങളെ) സേവിക്കാന്‍

സര്‍ക്കാരിനെ(ജനങ്ങളെ) സേവിക്കാന്‍

സ്വകാര്യ കമ്പനിയിലെ ജോലി കെജ്രിവാളിന് തീരെ പിടിച്ചില്ല. സിവില്‍ സര്‍വ്വീസ് ആയി അടുത്ത ലക്ഷ്യം. 1992 ല്‍ ടാറ്റയിലെ ജോലി രാജിവച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാനിയ കൊല്‍ക്കത്തയിലേക്ക് പോയി. 1995 ല്‍ ഇന്ത്യന്‍ റവന്യു സര്‍വ്വീസിലെത്തി.

പ്രണയം, വിവാഹം, കുടുംബം

പ്രണയം, വിവാഹം, കുടുംബം

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ്(ഐആര്‍എസ്) ആണ് അരവിന്ദ് കെജ്രിവാളിന് ഒരു കുടുംബം ഉണ്ടാക്കിക്കൊടുത്തത് എന്ന് പറയാം. ഐആര്‍എസിലെ ഒരേ ബാച്ചുകാരിയായ സുനിതയെ ആണ് കെജ്രിവാള്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോള്‍ രണ്ട് മക്കളുണ്ട്.

പരിവര്‍ത്തന്‍

പരിവര്‍ത്തന്‍

സര്‍ക്കാര്‍ സര്‍വ്വീസ് പൊതു ജന സേവനം തന്നെ. എന്നാലും കെജ്രിവാളിന്റെ പൊതു പ്രവര്‍ത്തനം അതില്‍ അവസാനിച്ചില്ല. ജനങ്ങള്‍ക്ക് അത്ര പിടിപാടില്ലാത്തതും എന്നാല്‍ ഏറെ ആവശ്യമുള്ളതും ആയ ആദായ നികുതി, റേഷന്‍ , വൈദ്യുതി മേഖലകളില്‍ സഹായം എത്തിക്കനായി കെജ്രിവാള്‍ ഒരു സംഘടന തുടങ്ങി. 'പരിവര്‍ത്തന്‍'. 1999 ല്‍ ആയിരുന്നു.

മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനം

മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനം

സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുമ്പോള്‍ മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനം സാധ്യമല്ലല്ലോ. ജോലി വേണോ.. പൊതു പ്രവര്‍ത്തനം വേണോ... കെജ്രിവാളിന്റെ തീരുമാനം പൊതുപ്രവര്‍ത്തകനായി നില്‍ക്കാനായിരുന്നു. അങ്ങനെ ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണറായിരിക്കെ 2006 ല്‍ കെജ്രിവാള്‍ ജോലി രാജിവച്ചു.

 മാഗ്‌സസെ പുരസ്‌കാരം

മാഗ്‌സസെ പുരസ്‌കാരം

മാഗ്‌സസെ പുരസ്‌കാരം ഒരിക്കല്‍ കൂടി ഇന്ത്യയിലേക്കെത്തിച്ച വ്യക്തിയാണ് അരവിന്ദ് കെജ്രിവാള്‍.2006 ലാണ് ഇ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്. എമര്‍ജന്റ് ലീഡര്‍ഷിപ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി മാഗ്‌സസേ അവാര്‍ഡ് ലഭിക്കുന്ന വ്യക്തി കൂടിയാണ് കെജ്രിവാള്‍.

വിവരാവകാശ പ്രവര്‍ത്തകന്‍

വിവരാവകാശ പ്രവര്‍ത്തകന്‍

രാജ്യം കണ്ട മികച്ച വിവരാവകാശ പ്രവര്‍ത്കരില്‍ ഒരാള്‍ കൂടിയാണ് അരവിന്ദ് കെജ്രിവാള്‍. ജോലി ഉപേക്ഷിച്ചതിന് ശേഷം വിവരാവകാശ നിയമത്തിന്റെ പിന്‍പറ്റിയായിരുന്നു കെജ്രിവാളിന്റെ സമരങ്ങള്‍ തുടങ്ങുന്നത്. ജനങ്ങള്‍ക്ക് വിവരാവകാശ നിയമത്തിന്റെ ഗുണഫലങ്ങള്‍ എങ്ങനെ ലഭിക്കുമെന്നും കെജ്രിവാള്‍ തെളിയിച്ചു.

 ജന ലോക്പാല്‍

ജന ലോക്പാല്‍

അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോഴാണ് കെജ്രിവാള്‍ കൂടുതല്‍ ജനശ്രദ്ധ നേടിയത്. ജനലോക്പാലിന്‍ കരട് രൂപീകരിക്കുന്നതിനുള്ള സമിതിയില്‍ പൗര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്രിവാളും ഉണ്ടായിരുന്നു.

ഇണക്കവും പിണക്കവും

ഇണക്കവും പിണക്കവും

പുഴുക്കുത്ത് വീണ ഇന്ത്യന്‍ രാഷശ്ട്രീയത്തിന് ഒരു മുക്തി വേണമെങ്കില്‍ തങ്ങളും രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നതായിരുന്നു കെജ്രിവാളിന്റെ പക്ഷം. എന്നാല്‍ അണ്ണ ഹസാരെ ഇതിന് എതിരായിരുന്നു. എന്തിനും ഏതിനും ഒപ്പം ഉണ്ടായിരുന്ന കിരണ്‍ ബേദിയും ഇക്കാര്യത്തില്‍ കെജ്രിവാളിനൊപ്പം നിന്നില്ല. ഹസാരെ സംഘം പിരിയുമോ എന്ന നിലയിലേക്ക് വരെ എത്തി കാര്യങ്ങള്‍

ആം ആദ്മി പാര്‍ട്ടി

ആം ആദ്മി പാര്‍ട്ടി

എതിര്‍പ്പുകള്‍ പലതും ഉയര്‍ന്നെങ്കിലും കെജ്രിവാള്‍ ഒടുവില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആം ആദ്മി പാര്‍ട്ടി... സാധാരണക്കാരന്റെ പാര്‍ട്ടി. 2012 നവംബര്‍ 26 നായിരുന്നു ദില്ലിയില്‍ വച്ച് കെജ്രിവാള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

ദില്ലിയിലെ കറുത്ത കുതിര

ദില്ലിയിലെ കറുത്ത കുതിര

ആം ആദ്മി പാര്‍ട്ടി ദില്ലി തിരഞ്ഞെടുപ്പില്‍ കറുത്ത കുതിര ആകുമെന്ന് നേരത്തേ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള കെജ്രിവാളിന്റേയും കൂട്ടരുടേയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ജനപിന്തുണ ഉണ്ടാക്കി.

വിവാദങ്ങള്‍

വിവാദങ്ങള്‍

വിവാദങ്ങളില്‍ നിന്ന് കെജ്രിവാളംു ആം ആദ്മി പാര്‍ട്ടിയും മുക്തരായിരുന്നില്ല. അഴിമതി ആരോപണങ്ങളും, വര്‍ഗ്ഗീയതയും കൈക്കൂലിയും ഒക്കെ ആം ആദ്മി പാര്‍ട്ടിക്കതെിരേയും ഉന്നയിക്കപ്പെട്ടു.

2013 ഡിസംബര്‍ 8

2013 ഡിസംബര്‍ 8

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ദിവസമാണ് 2013 ഡിസംബര്‍ 8. അരവിന്ദ് കെജ്രിവാളിന്റേയും. കോണ്‍ഗ്രസിന്‌റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ, നലവിലെ ദില്ലി മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തിനെ അട്ടമറിച്ച് അരവിന്ദ് കെജ്രിവാള്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജംയ സ്വന്തമാക്കിയിരിക്കുന്നു. ദില്ലിയില്‍ തുടങ്ങിയ കുതിപ്പ് ഇന് രാ്ജ്യം മുഴുവന്‍ പടരുമോ എന്നാണ് കാത്തിരിക്കുന്നത്.

English summary
The Life story of Arvind Kejriwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X