കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളൂരിന് ലക്ഷങ്ങള്‍ നല്‍കുന്നത് ആര്? ഗോവിന്ദച്ചാമി തീവണ്ടി അധോലോകത്തിന്റെ ആളോ

  • By Desk
Google Oneindia Malayalam News

ഗോവിന്ദച്ചാമിക്ക് വേണ്ടി വിചാരക്കോടതി മുതല്‍ ഹാജരായത് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന മലയാളിയായ മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍.

Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍

പ്രശസ്തിക്ക് വേണ്ടിയാണ് താന്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകുന്നത് എന്നായിരുന്നു ആളൂര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. 15 ലക്ഷം രൂപയാണത്രെ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ചതിന് ആളൂരിന് കിട്ടിയത്.

Read Also: കൊടും കുറ്റവാളിയാണ് ഗോവിന്ദച്ചാമി... എല്ലാവര്‍ക്കും അറിയാം, എന്നിട്ടെന്താണ് ഈ ആനുകൂല്യം?Read Also: കൊടും കുറ്റവാളിയാണ് ഗോവിന്ദച്ചാമി... എല്ലാവര്‍ക്കും അറിയാം, എന്നിട്ടെന്താണ് ഈ ആനുകൂല്യം?

ഭിക്ഷക്കാരനെ പോലെ ജീവിച്ചിരുന്ന ഗോവിന്ദച്ചാമിക്ക് എന്തായാലും ഇത്രയും പണം നല്‍കാന്‍ സാധിക്കില്ല. അപ്പോള്‍ ആരാണ് ഇതെല്ലാം നല്‍കിയത്? നാം കാണാത്ത ഒരു അധോലോകത്തിലെ അംഗമാണോ ഗോവിന്ദച്ചാമി? അങ്ങനെയെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ ഇനിയും സൗമ്യമാര്‍ ആവര്‍ത്തിക്കില്ലേ?

കൊടും കുറ്റവാളി

കൊടും കുറ്റവാളി

ഗോവിന്ദച്ചാമി ഒരു കൊടും കുറ്റവാളിയാണ്. മോഷണത്തിനും കവര്‍ച്ചയ്ക്കും പിടിച്ചുപറിക്കും എല്ലാം പലതവണ ശിക്ഷിക്കപ്പെട്ട കുറ്റവാളി. എന്നാല്‍ അയാള്‍ ഒറ്റയ്ക്കല്ലെന്ന് കരുതേണ്ടിവരും.

ആളൂര്‍ വക്കീലോ?

ആളൂര്‍ വക്കീലോ?

കൈയ്യില്‍ പണമില്ലാത്ത ഒരു കുറ്റവാളിക്ക് വേണ്ടി പ്രസിദ്ധനായ ബിഎ ആളൂര്‍ ഹാജരാകുമോ? അവിടെയാണ് പ്രധാനപ്പെട്ട ചോദ്യം. പ്രശസ്തിക്ക് വേണ്ടിയാണ് കേസ് ഏറ്റെടുത്തത് എന്ന് ആദ്യം പറഞ്ഞ വക്കീല്‍ ഇപ്പോള്‍ നിലപാട് മാറ്റി.

എവിടെ നിന്ന്

എവിടെ നിന്ന്

ഗോവിന്ദച്ചാമിയുടെ കേസ് വാദിക്കാന്‍ തനിക്ക് 15 ലക്ഷം രൂപ ലഭിച്ചു എന്നാണ് ആളൂര്‍ വക്കീല്‍ പറയുന്നത്. എന്നാല്‍ ആ പണം ആര് തന്നു എന്ന് അദ്ദേഹം പറയുന്നും ഇല്ല.

അധോലോകം

അധോലോകം

നാം കാണാത്ത ഒരു അധോലോകം നമുക്ക് ചുറ്റിലും ഉണ്ട്. തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന അത്തരം ഒരു അധോലോകത്തിന്റെ കണ്ണിയാണോ ഗോവിന്ദച്ചാമി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചെന്നൈ മുതല്‍

ചെന്നൈ മുതല്‍

ചെന്നൈ മുതല്‍ മംബൈയിലെ പനവേല്‍ വരെ നീണ്ടി കിടക്കുന്ന ഒരു അധോലോക സംഘം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവണ്ടിയിലെ കൊള്ളയാണ് ഇവരുടെ പ്രധാന പരിപാടി.

സമീപിച്ചത് ആര്?

സമീപിച്ചത് ആര്?

ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്ന് ഒരു അഭിഭാഷകന്‍ എത്തി എന്നത് തന്നെ ദുരൂഹമാണ്. അധോലോക സംഘത്തിലെ ചിലര്‍ തന്നെയായിരിക്കാം ബിഎ ആളൂരിനെ സമീപിച്ചതും.

സ്ഥിരം പരിപാടി

സ്ഥിരം പരിപാടി

സൗമ്യയുടെ കൊലപാതകത്തിന് നാല് മാസങ്ങള്‍ക്ക് ശേഷം പന്‍വേലില്‍ പിടിയിലായ നാല് തമിഴ്‌നാട് സ്വദേശികള്‍ നല്‍കിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. പോലീസ് പിടിയിലാകുന്നവരെ രക്ഷിക്കാനും അവര്‍ക്ക് വേണ്ടി കേസ് നടത്താനും സ്ഥിരം സംവിധാനം ഉണ്ടത്രെ ഇവര്‍ക്ക്.

വക്കീലിന്റെ ജോലി

വക്കീലിന്റെ ജോലി

എന്താണ് ഒരു അഭിഭാഷകന്റെ ജോലി? നീതിക്കൊപ്പം നില്‍ക്കുക എന്നതാണോ അതോ പണം തരുന്നവര്‍ക്ക് വേണ്ടി വാദിക്കുക എന്നതാണോ? രണ്ടാമത്തേതാണെന്നാണ് ബിഎ ആളൂരിന്റെ വാദം.

 അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം

സൗമ്യ കൊലക്കേസിന് ശേഷം കേരളത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു ജിഷ കൊലക്കേസ്. ഈ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും താന്‍ ഹാജരാകും എന്നാണ് ആളൂര്‍ വക്കീല്‍ പറഞ്ഞിട്ടുള്ളത്.

സൂക്ഷിക്കണം

സൂക്ഷിക്കണം

തീവണ്ടി യാത്രകളില്‍ നാം അറിയാതെ നമുക്ക് ചുറ്റും ഒരു അധോലോകം പതിയിരിപ്പുണ്ട്. എപ്പോഴാണ് അവരുടെ കൈകള്‍ നമുക്ക് നേരെ ഉയരുക എന്ന് പറയാന്‍ കഴിയില്ല.

English summary
Who is behind Govindchami? A train Underworld? Who gave money to Govindachami's Advocate BA Aloor for the case? We should find an answer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X