• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഖനന കോഴ: വെളിപ്പെടുത്തലിന് പിന്നില്‍ കോണ്‍ഗ്രസോ

  • By Soorya Chandran

ബെല്ലാരി കമ്പനിക്ക് ഖനനാനുമതി നല്‍കിയത് സംബന്ധിച്ച വിവാദം കത്തിപ്പടരുകയാണ്. ആരോപണം പ്രത്യാരോപണങ്ങളും മറുപടികളും ചാനലുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്നു.

ഒരു അഴിമതി ആരോപണം, ഒരു സാക്ഷിയുടെ വെളിപ്പെടുത്തല്‍, ചില ഊഹാപോഹങ്ങള്‍... ഇത്രയൊക്കെ മതി ഒരു വലിയ വാര്‍ത്ത ഉണ്ടാകാന്‍. എന്നാല്‍ ഉന്നയിക്കപ്പെടുന്ന കാര്യങ്ങളില്‍ എത്രമാത്രം സത്യം ഉണ്ട് എന്ന പരിശോധന മാത്രം കാര്യമായി നടക്കാറില്ല.

എളമരം കരീമിന്റെ കാര്യത്തിലും ഇത്തരം ചില പ്രശ്‌നങ്ങള്‍ വന്നുഭവിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. സുബൈര്‍ എന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ നടത്തുന്ന വെളിപ്പെടുത്തലുകളെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല. കാരണം സുബൈര്‍ ആരാണെന്നും, അയാള്‍ക്ക് പിന്നില്‍ ആരാണെന്നും എന്താണ് സുബൈറിന്റെ വെളിപ്പെടുത്തലിന് പിറകിലുള്ള വികാരം എന്നും നിശ്ചയമായും പരിശോധിക്കണം.

എളമരം കരീം നടത്തിയ പത്ര സമ്മേളനത്തില്‍ പറയുന്നത് പ്രകാരം സുബൈര്‍ ഒരു കോണ്‍ഗ്രസ്സുകാരനാണ്. ഇക്കാര്യം സത്യമെങ്കില്‍ ചില സംശയങ്ങളിലേക്ക് കൂടി അത് വഴിവക്കുന്നുണ്ട്.

കേരള രാഷ്ട്രീയം വളരെ സന്നിഗ്ധമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. മുന്നണി ബന്ധങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പോടെ ആടിയുലയും എന്നാണ് വാര്‍ത്തകള്‍. നിലവിലെ സാഹചര്യത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും എല്‍ഡിഎഫിലേക്ക് ചാഞ്ഞ് നില്‍ക്കുകയും ആണ്. മുസ്ലീം ലീഗിന്റെ മുന്നണി മാറ്റത്തിന് ഒരു പക്ഷേ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വരെ പറയുകയുണ്ടായി.

ഈ സാഹചര്യത്തിലാണ് സുബൈറിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കേണ്ടത്. എളമരം കരീം മാറി കുഞ്ഞാലിക്കുട്ടി വന്നാലും എല്ലാ കാര്യങ്ങളും ശരിയാക്കാമെന്ന് എളമരം കരീമിന്റെ വിശ്വസ്തന്‍ എന്ന് പറയപ്പെടുന്ന നൗഷാദ് എംഎസ്പിഎല്‍ കമ്പനി പ്രതിനിധികള്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു എന്നാണ് സുബൈര്‍ പറയുന്നത്. സാഹചര്യ തെളിവുകള്‍ വച്ച് നോക്കിയാല്‍ അത്തരം ഒരു നീക്കം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും ഉണ്ട്.

ഇരുമ്പയിര് സര്‍വ്വേക്ക് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കണം എന്ന ഖനി കമ്പനിയുടെ ആവശ്യം വ്യവസായ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. സുബൈറിന്റെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ കുഞ്ഞാലിക്കുട്ടിയും ഈ വിഷത്തില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് വേണം കരുതാന്‍.

മുന്നണി മാറ്റത്തിനൊരുങ്ങുന്ന ലീഗിനെ സമ്മര്‍ദ്ദത്തിലാക്കാനും, സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധമാറ്റി സിപിഎമ്മിനെതിരെ ഒരു അഴിമതി ആരോപണം ഉന്നയിക്കാനും കൂടി കോണ്‍ഗ്രസ് തയ്യാറാക്കിയ ഒരു നാടകമാണ് ഈ വെളിപ്പെടുത്തല്‍ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

എന്നാല്‍ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ വളരെ വിദഗ്ധമായി രക്ഷപ്പെട്ടു. വനം വകുപ്പിന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്റെ വകുപ്പ് സര്‍വ്വേക്ക് കാലാവധി നീട്ടിക്കൊടുത്തത് എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. വനം വകുപ്പിന്റെ ചുമതല വഹിക്കുന്നതാകട്ടെ മുഖ്യമന്ത്രിയും ആണ്. അപ്പോള്‍ മുഖ്യമന്ത്രിക്ക് പോലും ഈ വിഷയത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ല. കുഞ്ഞാലിക്കുട്ടി ലക്ഷ്യം വച്ചതും ഇത് തന്നെയായിരുന്നു എന്ന് വേണം കരുതാന്‍.

മാത്രമല്ല, ഖനനത്തിന് അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര ഖനി മന്ത്രാലയമാണ്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഖനനം നടത്താനും ആകില്ല. ഇക്കാര്യം ഒന്നും അറിയാതെയല്ല ഈ പുകില്‍ ഒക്കെ ഉണ്ടാക്കുന്നത്.

English summary
Who is behind the revealing of bribe in Mining Scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X