കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വിശ്വസ്തന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, ആരാണീ ഫട്‌നാവിസ്?

Google Oneindia Malayalam News

മുംബൈ: നിതിന്‍ ഗഡ്കരിയോ ദേവേന്ദ്ര ഫട്‌നാവിസോ? എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ബി ജെ പി ഇന്ന് (ഒക്ടോബര്‍ 28, ചൊവ്വാഴ്ച) തീരുമാനിക്കും. പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ, നിതിന്‍ ഗഡ്കരിയുടെ ശക്തമായ സാന്നിധ്യം മറികടന്ന് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞതായാണ് വിവരം.

അഴിമതി ആരോപണങ്ങളില്ലാത്ത, ചെറുപ്പക്കാരനായ, ക്ലീന്‍ ചിറ്റ് ആന്‍ഡ് ഡൈനാമിക് ദേവേന്ദ്ര ഫട്‌നാവിസ് മതി മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് എന്നാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാന നേതൃത്വത്തില്‍ സജീവമായിരുന്ന ഫട്‌നാവിസിനെ അസംബ്ലി തിരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം പോസ്റ്ററുകളില്‍ നിരത്തിയാണ് ബി ജെ പി മഹാരാഷ്ട്ര തൂത്തുവാരിയത്.

ആരാണീ ദേവേന്ദ്ര ഫട്‌നാവിസ്, വായിക്കൂ.

ദേവേന്ദ്ര ഗംഗാധര്‍റാവു ഫട്‌നാവിസ്

ദേവേന്ദ്ര ഗംഗാധര്‍റാവു ഫട്‌നാവിസ്

ദേവേന്ദ്ര ഗംഗാധര്‍റാവു ഫട്‌നാവിസ് എന്ന് മുഴുവന്‍ പേര്. 1970 ജൂലൈ 22 ന് ജനനം.

ചെറുപ്പത്തിന്റെ കരുത്ത്

ചെറുപ്പത്തിന്റെ കരുത്ത്

വെറും 44 വയസ്സ് മാത്രമേയുള്ളൂ ദേവേന്ദ്ര ഫട്‌നാവിസിന്. മഹാരാഷ്ട്രയെ നയിക്കാന്‍ യുവത്വത്തിന്റെ ചുറുചുറുക്കുള്ള ഫട്‌നാവിസ് മതിയെന്നത് മോദിയുടെ തീരുമാനമാണത്രെ.

മോദിയുടെ വിശ്വസ്തന്‍

മോദിയുടെ വിശ്വസ്തന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായാണ് ഫട്‌നാവിസ് അറിയപ്പെടുന്നത്. യുവത്വത്തിന്റെ ചുറുചുറുക്ക് മാത്രമല്ല അഴിമതി ആരോപണങ്ങളില്ലാത്ത പ്രതിച്ഛായയും ഇതിന് കാരണമാണ്

ക്ലീന്‍ ചിറ്റ്

ക്ലീന്‍ ചിറ്റ്

ഇത് വരെ ഏതെങ്കിലും അഴിമതി ആരോപണങ്ങളിലോ വിവാദങ്ങളിലോ ഫട്‌നാവിസ് പെട്ടിട്ടില്ല. മുഖ്യമന്ത്രി കസേരയെക്കുറിച്ച് പോലും പാര്‍ട്ടിയെ മറികടന്ന് ഒരു അഭിപ്രായം ഇദ്ദേഹം പറഞ്ഞിട്ടില്ല.

ഗഡ്കരിയുടെ ഗുരുവിന്റെ മകന്‍

ഗഡ്കരിയുടെ ഗുരുവിന്റെ മകന്‍

നിതിന്‍ ഗഡ്കരിയുടെ രാഷ്ട്രീയ ഗുരുവായി കരുതപ്പെടുന്ന ഗംഗാധര്‍റാവു ഫട്‌നാവിസ് ആണ് ദേവേന്ദ്രയുടെ അച്ഛന്‍. അമ്മ സരിത ഫട്‌നാവിസ്.

പഠനം, കുടുംബം

പഠനം, കുടുംബം

നാഗ്പൂരിലെ ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദം. ഭാര്യ അമൃത ഫട്‌നാവിസ്, മകള്‍ ദിവിജ ഫട്‌നാവിസ്.

എ ബി വി പി, ആര്‍ എസ് എസ്

എ ബി വി പി, ആര്‍ എസ് എസ്

എ ബി വി പി, ആര്‍ എസ് എസ് എന്നിവയിലൂടെയാണ് ദേവേന്ദ്ര ഫട്‌നാവിസ് രാഷ്ട്രീയത്തിലെത്തുന്നത്. 1992 ല്‍ ഗഡ്കരിയുടെ സഹായത്തോടെ ഫട്‌നാവിസ് ബി ജെ പിയില്‍ പ്രവര്‍ത്തനം തുടങ്ങി.

മഹാരാഷ്ട്രയിലെ നേതാവ്

മഹാരാഷ്ട്രയിലെ നേതാവ്

മഹാരാഷ്ട്ര ബി ജെ പി പ്രസിഡണ്ടാണ് നിലവില്‍ ഫട്‌നാവിസ്. നേരത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. നാഗ്പൂര്‍ മേയറായി രണ്ട് തവണ.

ടീം മോദിയിലേക്ക്

ടീം മോദിയിലേക്ക്

കേന്ദ്രത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയും ശിവ് രാജ് സിംഗ് ചൗഹാനും വസുദ്ധര രാജ സിന്ധ്യെയും മനോഹര്‍ പരിക്കറും രമണ്‍ സിംഗും മനോഹര്‍ ലാല്‍ ഖട്ടാറും മുഖ്യമന്ത്രിമാരുമായുള്ള ബി ജെ പിയുടെ കോര്‍ ടീമിലേക്കാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് ചേരുന്നത്.

English summary
Fadnavis, who is known as a favourite of PM Narendra Modi, shot to fame outside Maharashtra during campaigning for the assembly elections. Close party sources were quoted as saying, "he (PM) wants to give an opportunity to a young and studious face and Fadnavis fits in that role. He is not involved in any corruption or scam."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X