• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍? മൊബൈല്‍ ഷോപ്പ്, ചാരിറ്റി, പെര്‍ഫ്യൂം... അറിയേണ്ടതെല്ലാം

ഏറെ നാളുകളായി നമ്മുടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ് ഫിറോസ് കുന്നംപറമ്പില്‍ എന്നത്. ഫേസ്ബുക്കില്‍ ഫിറോസ് കുന്നംപറമ്പില്‍ പാലക്കാട് എന്ന ഒരു ഐഡിയും ഉണ്ട്.

രോഗങ്ങളും ദുരിതങ്ങളും മനുഷ്യരെ ഏത് നിമിഷവും വേട്ടയാടാവുന്നവയാണ്. ഒരുപക്ഷേ, നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തവണ്ണം വലുതും ആയിരിക്കും അവ. ഇത്തരം ഘട്ടങ്ങളിലെല്ലാം പണമായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി.

നിന്ന നില്‍പില്‍ ലക്ഷങ്ങള്‍ സ്വരൂപിക്കാന്‍ ഒരു സാധാരണ മനുഷ്യന് അസാധ്യമാണ്. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫിറോസ് കുന്നംപറമ്പില്‍ എന്ന ഈ മനുഷ്യന്‍. ഒപ്പം ഒരുപാട് വിവാദങ്ങളും... ആരാണ് ഈ ഫിറോസ് കുന്നംപറമ്പില്‍... എന്താണ് അയാളുടെ പ്രത്യേകത?

ആലത്തൂരുകാരന്‍ ഫിറോസ്

ആലത്തൂരുകാരന്‍ ഫിറോസ്

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്വദേശിയാണ് ഫിറോസ് കുന്നംപറമ്പില്‍ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഫിറോസ്. ഒരു സാധാരണ ചെറുപ്പക്കാരന്‍. ആലത്തൂരില്‍ സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തി വരികയായിരുന്നു. മാതാപിതാക്കളും ഭാര്യയും മക്കളും അടങ്ങിയ ഒരു കുടുംബം. അന്ന് ഇത്രയേ ഉണ്ടായിരുന്നുള്ള ഫിറോസ്.

ഒരുനേരത്തെ അന്നം

ഒരുനേരത്തെ അന്നം

ആലത്തൂരില്‍ വച്ച് ഒരിക്കല്‍ ഒരാള്‍ ഭക്ഷണത്തിന് വേണ്ടി ഫിറോസിന് മുന്നില്‍ കൈനീട്ടി. നാട്ടില്‍ തന്നെയുള്ള, മാനസിക പ്രശ്‌നങ്ങളുള്ള, അനാഥനായ ഒരാള്‍. വീട്ടിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുമ്പോള്‍ ആയിരുന്നു ഇത്. അന്ന് അയാള്‍ക്ക് കൈയ്യിലുള്ള ഭക്ഷണം നല്‍കി. അന്ന് തന്നെ മറ്റൊരാളും ഇത്തരത്തില്‍ ഭക്ഷണത്തിന് വേണ്ടി കൈനീട്ടിയത്രെ.

 അന്ന് തുടങ്ങിയതാണ്

അന്ന് തുടങ്ങിയതാണ്

ഇങ്ങനെ വിശന്നിരിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയോടെ ആയിരുന്നു ഫിറോസിന്റെ തുടക്കം. ആലത്തൂരില്‍ ഭക്ഷണം കിട്ടാതെ കഴിയുന്നരുടെ കണക്കെടുത്തപ്പോള്‍, അവര്‍ക്ക് ഭക്ഷണമെത്തിക്കുക എന്നത് ഒറ്റയ്ക്ക് സാധ്യമാകുന്ന ഒന്നല്ലെന്ന് ബോധ്യപ്പെട്ടു. അന്ന് സഹായകമായത് ആലത്തൂരിലെ ഹോട്ടലുടമകള്‍ ആണെന്ന് ഒരു അഭിമുഖത്തില്‍ ഫിറോസ് വ്യക്തമാക്കുന്നുണ്ട്.

ഫിറോസ് കുന്നംപറമ്പിലിന്റെ തുടക്കം

ഫിറോസ് കുന്നംപറമ്പിലിന്റെ തുടക്കം

എന്നാല്‍ ഇന്നുകാണുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ തുടക്കം അതൊന്നും ആയിരുന്നില്ല. 2016 ല്‍ നടത്തിയ ഒരു ഫേസ്ബുക്ക് ലൈവ് ആയിരുന്നു അതിന് വഴിവച്ചത്. സ്വന്തം നാട്ടില്‍ തീരെ കഷ്ടത അനുഭവിക്കുന്ന ഒരു സ്ത്രീയേയും കുടുംബത്തേയും കുറിച്ചായിരുന്നു ആ ഫേസ്ബുക്ക് ലൈവ്. അവര്‍ക്ക് താമസിക്കാന്‍ സ്വന്തമായി ഒരു വീടൊരുക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. ദിവസങ്ങള്‍ക്കുള്ളില്‍ അത് സാധ്യമായി.

പിന്നെ ലൈവുകളുടെ ബഹളം

പിന്നെ ലൈവുകളുടെ ബഹളം

ഇതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് കേരളം കണ്ടത് ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവുകളും അതുവഴി ജീവിതത്തിലേക്ക് മടങ്ങിവന്ന അനേകം ജീവിതങ്ങളുമായിരുന്നു. നൂറുകണക്കിന് ഫേസ്ബുക്ക് ലൈവുകള്‍ ഇതിനകം ഫിറോസ് കുന്നംപറമ്പില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് മാത്രമായി ചെയ്തിട്ടുണ്ട്.

പ്രവാസികളുടെ സഹായം

പ്രവാസികളുടെ സഹായം

ഫിറോസിന്റെ ലൈവ് വീഡിയോ കണ്ട് സഹായഹസ്തവുമായി എത്തുന്നവരില്‍ വലിയൊരു വിഭാഗം പ്രവാസികളാണ്. അതില്‍ കോടീശ്വരന്‍മാര്‍ മുതല്‍ിവസക്കൂലിക്കാര്‍ വരെയുണ്ട്. ഫിറോസ് കുന്നംപറമ്പില്‍ ഉള്ള വിശ്വാസം മാത്രമാണ് ഇങ്ങനെ പണമയക്കുന്നതിന് പിന്നില്‍ എന്ന് പലരും പരസ്യമായി പറഞ്ഞിട്ടും ഉണ്ട്. കേരളത്തില്‍ നിന്നും ഉണ്ട് ഇത്തരത്തില്‍ സഹായമെത്തിക്കുന്ന അനേകംപേര്‍.

ആര്‍ക്കൊക്കെ വേണ്ടി

ആര്‍ക്കൊക്കെ വേണ്ടി

ഫിറോസ് കുന്നംപറമ്പില്‍ ലൈവ് വന്നാല്‍ ആ കുടുംബം രക്ഷപ്പെടും- എന്ന മട്ടില്‍ ഒരു പ്രയോഗം തന്നെ ഉണ്ടായി വന്നു. എന്നാല്‍ തന്നെ സമീപിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ലൈവില്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ ഫിറോസ് തയ്യാറല്ല. കൃത്യമായി കാര്യങ്ങള്‍ അന്വേഷിച്ച്, അര്‍ഹതയുണ്ടോ എന്ന് പരിശോധിച്ചാണ് സഹായം അഭ്യര്‍ത്ഥിക്കാറുള്ളത് എന്നാണ് ഫിറോസ് തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളത്.

ആരോപണ ശരങ്ങള്‍

ആരോപണ ശരങ്ങള്‍

ഫേസ്ബുക്കിലെ നന്മമരമായി ഫിറോസ് തിളങ്ങി നില്‍ക്കവേയാണ് ചില ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയരുന്നത്. പലര്‍ക്കും സഹായമായി എത്തിയ പണം പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ഫിറോസ് ആവശ്യപ്പെടുന്നു എന്നായിരുന്നു അതില്‍ പ്രധാന ആരോപണം. മറ്റ് രോഗികളെ സഹായിക്കാന്‍ വേണ്ടിയാണിത് എന്നാണ് ഇക്കാര്യത്തില്‍ ഫിറോസ് നല്‍കുന്ന വിശദീകരണം.

വീടും ആസ്തികളും

വീടും ആസ്തികളും

ഫിറോസ് ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തി ജീവിക്കുകയാണ് എന്നായിരുന്നു മറ്റൊരു ആക്ഷേപം. ഫിറോസിന്റെ കാറും വീടും വരെ വിവാദമായി. പലകോണുകളില്‍ നിന്ന് ആരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടേയിരുന്നു. സോഷ്യല്‍ മീഡിയയില്‍ 'നന്മമരം' എന്നത് ഒരു പരിഹാസവാക്കായി മാറുന്ന കാഴ്ച പോലും കേരളം കണ്ടു.

എന്തുകൊണ്ട് ഒരു ട്രസ്റ്റ്

എന്തുകൊണ്ട് ഒരു ട്രസ്റ്റ്

ഫിറോസിന് ഇത്തരം ചാരിറ്റിക്കായി എന്തുകൊണ്ട് ഒരു ട്രസ്റ്റ് രൂപീകരിച്ചുകൂട എന്നായിരുന്നു പലരും ചോദിച്ചിരുന്നു ചോദ്യം. അങ്ങനെയെങ്കില്‍, ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് പണമയച്ചാല്‍ പോരെ. അതില്‍ പിന്നെ കൃത്യതയുണ്ടാകുമല്ലോ എന്നെല്ലാം പലരും ചോദിച്ചു.

എന്നാല്‍ അത്തരത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് മുന്നോട്ടുപോകാന്‍ ഫിറോസ് കുന്നംപറമ്പില്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിന് കൃത്യമായ ഒരു കാരണവും അദ്ദേഹം പറയുന്നില്ല.

cmsvideo
  One NRI talks about Firos Kunnamparambil | Oneindia Malayalam
  ഒരു മെഡിക്കല്‍ കോളേജ് കിട്ടിയിരുന്നെങ്കില്‍

  ഒരു മെഡിക്കല്‍ കോളേജ് കിട്ടിയിരുന്നെങ്കില്‍

  ഒരു മെഡിക്കല്‍ കോളേജ് കിട്ടിയിരുന്നെങ്കില്‍ അത്രേയെറെ പേരുടെ ചികിത്സാ പ്രശ്‌നങ്ങള്‍ പരിഹരിച്ചേനെ എന്ന മട്ടിലുള്ള പല അഭിപ്രായ പ്രകടനങ്ങളും ഇതിനിടയ്ക്ക് ഫിറോസിന്റേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടേയും ഭാഗത്ത് നിന്ന് വന്നിരുന്നു. ഇതെല്ലാം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.ഫിറോസിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന കൂട്ട ആക്രമണങ്ങളും വിവാദങ്ങള്‍ക്ക് വഴിവച്ചു.

  അന്വേഷണം വേണമെന്ന്

  അന്വേഷണം വേണമെന്ന്

  ഫിറോസ് വഴി കടന്നുപോകുന്ന പണത്തെ കുറിച്ച് അന്വേഷണം വേണം എന്ന രീതിയിൽ ആവശ്യങ്ങളുയർന്നു. സാമൂഹ്യ സുരക്ഷാ മിഷൻറെ ഡോ അഷീലുമായി ഫിറോസ് സാമൂഹ്യ മാധ്യങ്ങളിൽ കൊന്പുകോർത്തതും വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. അതുവരെ നന്മമരം മാത്രമായിരുന്നു ഫിറോസ് ചിലരുടെ മനസ്സിലെങ്കിലും വില്ലൻ മുഖമായി മാറി.

  ഒരു കുട്ടിയുടെ മരണം

  ഒരു കുട്ടിയുടെ മരണം

  ഇതിനിടെ മോഹനൻ വൈദ്യരുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിലും ഫിറോസ് പെട്ടിരുന്നു. വ്യാജ ചികിത്സകനായ മോഹനൻ വൈദ്യരുടെ അടുത്തേക്ക് ഒരു ചെറിയ കുട്ടിയെ ചികിത്സയ്ക്ക് വിട്ടു എന്നും ആ കുട്ടി മരണപ്പെട്ടു എന്നും ആയിരുന്നു വാർത്തകൾ. ഇതും വലിയ വിവാദമാണ് കേരളത്തിൽ സൃഷ്ടിച്ചത്. അതിൽ തന്റെ ഭാഗം ന്യായീകരിക്കാൻ കുട്ടിയുടെ പിതാവിനെയാണ് ഫിറോസ് ഫേസ്ബുക്ക് ലൈവിൽ തനിക്കൊപ്പം കൊണ്ടുവന്നത്.

  ഞെട്ടിപ്പിച്ച പ്രഖ്യാപനം

  ഞെട്ടിപ്പിച്ച പ്രഖ്യാപനം

  വിവാദങ്ങൾ കൊടുന്പിരിക്കൊള്ളുകയായിരുന്നു, 2019 ന്റെ അവസാനത്തിലും 2020 ന്റെ തുടക്കത്തിലും. ഒടുവിൽ താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് ഫിറോസ് കുന്നംപറന്പിൽ മറ്റൊരു ഫേസ്ബുക്ക് ലൈവിൽ പ്രഖ്യാപിച്ചു.

  സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതേയും അത്രയേറെ ആരാധകരുള്ള ഒരാളാണ് ഫിറോസ് കുന്നംപറന്പിൽ. അദ്ദേഹത്തിന്റെ ഈ തീരുമാനം പലരേയും അത്രയേറെ വേദനപ്പിക്കുകയും ചെയ്തു.

  പെര്‍ഫ്യം ബിസിനസ്- എഫ്‌കെ പെര്‍ഫ്യൂംസ്

  പെര്‍ഫ്യം ബിസിനസ്- എഫ്‌കെ പെര്‍ഫ്യൂംസ്

  ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിറോസ് കുന്നംപറമ്പില്‍ പിന്നീട് യുഎഇയില്‍ ആണ് എത്തിയത്. ഫിറോസ് കുന്നംപറമ്പില്‍ എന്നത് ചുരുക്കി എഫ്‌കെ പെര്‍ഫ്യൂംസ് എന്ന പേരില്‍ പെര്‍ഫ്യൂം ബിസിനസ്സിലേക്ക് ഇറങ്ങുകയായിരുന്നു അദ്ദേഹം. 2020 മാര്‍ച്ച് രണ്ടാം വാരത്തോടെ ആയിരുന്നു ഇത്. ഏറെ ശുഭാപ്തി വിശ്വാസത്തിലും ആയിരുന്നു ഇത്.

  പ്രവാസി സുഹൃത്തുക്കള്‍ക്കൊപ്പം

  പ്രവാസി സുഹൃത്തുക്കള്‍ക്കൊപ്പം

  ചില പ്രവാസി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഈ ബിസിനസ്സിലേക്ക് ഫിറോസ് ഇറങ്ങുന്നത്. തനിക്കും ജീവിക്കണ്ടേ എന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ലൈവ് വീഡിയോയില്‍ ഫിറോസ് പറയുകയും ചെയ്തിരുന്നു.

  തന്റെ പേരിന് ഒരു ബ്രാന്‍ഡ് വാല്യു ഉണ്ട് എന്നതിനാലാണ് 'എഫ്‌കെ പെര്‍ഫ്യൂംസ്' എന്ന് പേരിട്ടത് എന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

  25 ശതമാനം ചാരിറ്റിയ്ക്ക്

  25 ശതമാനം ചാരിറ്റിയ്ക്ക്

  ഇത്തരം ഒരു ബിസിനസ് തുടങ്ങുമ്പോള്‍ താന്‍ അതിലും ചാരിറ്റി പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കിയിരുന്നു എന്നാണ് ഫിറോസ് പറയുന്നത്. ലാഭത്തിന്റെ 25 ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കാം എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഈ ബിസിനസ്സിന് താന്‍ ഉള്ളൂ എന്ന് പാര്‍ട്ണര്‍മാരോട് അദ്ദേഹം പറഞ്ഞിരുന്നത്രെ. അക്കാര്യം അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു എന്ന് ഫിറോസ് പറയുന്നുണ്ട്.

  താളം തെറ്റിച്ച കൊറോണ

  താളം തെറ്റിച്ച കൊറോണ

  എന്നാല്‍ കൊവിഡ് രൂക്ഷമായത് ഈ സമയത്താണ്. ഗള്‍ഫ് നാടുകളില്‍ കൊവിഡ് ശക്തമായി പിടിമുറുക്കി. പ്രവാസികള്‍ തിരികെ നാട്ടിലെത്താനുള്ള നെട്ടോട്ടമായി. വിമാനത്താവളങ്ങള്‍ അടഞ്ഞുകിടന്നു. പലരും ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞു.

  എന്താണ് എഫ്‌കെ പെര്‍ഫ്യൂംസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നത വ്യക്തമല്ല.

  തിരികെ ചാരിറ്റിയിലേക്ക്

  തിരികെ ചാരിറ്റിയിലേക്ക്

  ഇനി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന് പറഞ്ഞ് പോയ ഫിറോസ് വീണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ലൈവില്‍ എത്തിയ കാഴ്ചയാണ് പിന്നീട് നാം കണ്ടത്. കൊവിഡ് കാലത്തും ഫിറോസിന്റെ ലൈവുകള്‍ പലര്‍ക്കും ഗുണം ചെയ്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

  പെര്‍ഫ്യൂം ബിസിനസ് പരാജയപ്പെട്ടതോടെയാണ് ഫിറോസ് വീണ്ടും ചാരിറ്റി ബിസിനസ്സിലേക്ക് കടന്നത് എന്ന് ഒരു വിഭാഗം ആളുകള്‍ ആക്ഷേപം ഉന്നയിക്കാനും തുടങ്ങി ഇതിനിടെ!

  വര്‍ഷയുടെ വിവാദം

  വര്‍ഷയുടെ വിവാദം

  ഇതിനിടെയാണ് ഏറ്റവും ഒടുവിലത്തെ വിവാദം ഉണ്ടാകുന്നത്. വര്‍ഷ എന്ന പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചു. ഫിറോസ് കുന്നംപറമ്പില്‍ അടക്കം നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

   ഹവാല ആരോപണം

  ഹവാല ആരോപണം

  വര്‍ഷയുടെ ആരോപണം ഉയര്‍ന്ന വേളയില്‍ ആണ് ഹവാല ഇടപാടുകളെന്ന സംശയങ്ങളും ഉയരുന്നത്. കള്ളപ്പണം വെളുപ്പിക്കാനും ഹവാല ഇടപാടുകള്‍ക്കും ഇത്തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നായി പോലീസിലെ ചിലര്‍ തന്നെ ഉന്നയിച്ച സംശയങ്ങള്‍.

  എന്തായാലും ഇത് സംബന്ധിച്ച് പോലീസിന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

  നന്മമരം

  നന്മമരം

  ആരോപണങ്ങള്‍ എന്തൊക്കെ ഉയര്‍ന്നാലും ഫിറോസ് കുന്നംപറമ്പില്‍ ഇന്ന് പലര്‍ക്കും കണ്‍കണ്ട ദൈവമാണ്. ഒരുപ്രതീക്ഷയും ഇല്ലാതെ ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറായവര്‍ക്ക് പുതുജീവന്‍ നല്‍കിയതില്‍ ഈ ചെറുപ്പക്കാരന്റെ ഇടപെടല്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത് .

  വര്‍ഷയെ ഫോണില്‍ വിളിച്ചു; പക്ഷേ... ഫിറോസ് കുന്നംപറമ്പില്‍ പോലീസിനോട് പറഞ്ഞത്...

  English summary
  Who is Firos Kunnamparambil? Know all about Firos Kunnamparambil, his life charity and controversies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X