കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് വിശാല്‍ ശിഖ?

  • By Soorya Chandran
Google Oneindia Malayalam News

ഇന്‍ഫോസിസ് പോലൊരു സ്ഥാപനത്തിന്റെ തലപ്പത്തെത്തുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ആ സ്ഥാപനത്തിന്റെ തുടക്കത്തില്‍ പങ്കാളിയല്ലാതിരുന്ന ഒരാള്‍ക്ക്. എന്നാല്‍ വിശാല്‍ ശിഖ എന്ന 47 കാരനായ ചെറുപ്പക്കാരന്‍ ആ പദവി സ്വന്തമാക്കുമ്പോള്‍ ബിസിനസ് ലോകം തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്.

1981 ല്‍ നാരായണ മൂര്‍ത്തിയും കൂട്ടരും കൂടി പടുത്തുയര്‍ത്തിയ ഇന്‍ഫോസിസിന് ഇതുവരെ അവരല്ലാതെ മറ്റൊരു തലവന്‍ ഉണ്ടായിട്ടില്ല. പടലപ്പിണക്കങ്ങള്‍ ഇപ്പോള്‍ പതിവായെങ്കിലും കമ്പനി എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് വ്യക്തമല്ല.

തുടക്കത്തിലെ ഉയര്‍ച്ചകളില്‍ നിന്ന് ഇപ്പോള്‍ ഇന്‍ഫോസിസ് അല്‍പം പിറകിലാണ്. അതില്‍ നിന്ന് കമ്പനിയെ തിരിച്ചുകൊണ്ടുവരിക എന്നതായിരിക്കും വിശാല്‍ ശിഖയുടെ ഉത്തരവാദിത്തം. ഇദ്ദേഹത്തിന് അതിന് കഴിയുമോ....വിശാലിനെക്കുറിച്ച് അറിഞ്ഞാല്‍ പിന്നെ അങ്ങനെ ഒരു സംശയം ഉണ്ടാകില്ല.

ജനനം

ജനനം

1967 ല്‍ ഗുജറാത്തിലെ വഡോദരയിലാണ് വിശാല്‍ ശിഖയുടെ ജനനം. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്.

പഠനം

പഠനം

വഡോദരയിലെ മഹാരാജ സായാജിറാവു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം. സൈറകോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്. ഒടുവില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്.

ജോലികള്‍ പലവിധം

ജോലികള്‍ പലവിധം

ക്‌സെറോക്‌സ് റിസര്‍ച്ച് ലാബില്‍ ആണ് വിശാല്‍ തന്റെ കരിയര്‍ തുടങ്ങുന്നത്.

സംരംഭങ്ങള്‍

സംരംഭങ്ങള്‍

ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍, സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിലായിരുന്നു വിശാലിന് താത്പര്യം. അങ്ങനെയാണ് ഐ ബ്രെയിന്‍ എന്ന കമ്പനി തുടങ്ങുന്നത്.

ബോധ ഡോട്ട് കോം

ബോധ ഡോട്ട് കോം

ഐ ബ്രെയിന്‍ പിന്നീട് പാറ്റേണ്‍ ആര്‍എക്‌സ് എന്ന കമ്പനി സ്വന്തമാക്കി. ഇതോടെ വിശാല്‍ പുതിയൊരു സ്ഥാപനം തുടങ്ങി. അതായിരുന്നു ബോധ ഡോട്ട് കോം.

ബോധക്ക് ശേഷം

ബോധക്ക് ശേഷം

ബോധ ഡോട്ട് കോം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് മറ്റൊരു കമ്പനി അത് വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പെരഗ്രിന്‍ സിസ്റ്റംസ്. വില്‍പനക്ക് വിശാല്‍ തയ്യാറായി. പിന്നീട് പെരഗ്രിന്‍ സിസ്റ്റംസിന്റെ വൈസ് പ്രസിഡന്റ് ആയി.

സാപ്

സാപ്

പെരഗ്രിനില്‍ നിന്ന് വിശാല്‍ പിന്നീടെത്തുന്നത് സാപ്പില്‍ ആണ്. അവിടെ കരിയറിന്റെ ഉയര്‍ച്ചയുടെ പടവുകളാണ് വിശാലിനെ കാത്തിരുന്നത്. സീനിയര്‍ വൈസ് പ്രസിഡന്റ്, ചീഫ് സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റ് എന്നീ പദവികള്‍ക്ക് ശേഷം കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി.

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

സാപില്‍ വിശാല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമാണ്. കരാര്‍ കാലാവധി 2017 വരെയുണ്ട്. ഇതിനിടിയിലാണ് ഇന്‍ഫോസിസില്‍ നിന്നുള്ള ഓഫര്‍. ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറും ആകുക എന്നത് ചെറിയ കാര്യമല്ലല്ലോ.

English summary
Who is Infosys's new CEO Vishal Sikka?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X